”സ്വര്‍ഗ്ഗസ്ഥനായ പ്രിയപിതാവേ, ഞാന്‍ പ്രാര്‍ത്ഥനാ മനുഷ്യനല്ല, പക്ഷേ അങ്ങ് അവിടെയുണ്ടെങ്കില്‍ അങ്ങേയ്ക്ക് എന്നെ കേള്‍ക്കാന്‍ കഴിയുമെങ്കില്‍ എന്നെ വഴി കാണിക്കൂ. ഞാന്‍ എന്റെ കയറിന്റെ അറ്റത്തെത്തി.’ പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഇറ്റ്‌സ് എ വണ്ടര്‍ഫുള്‍ ലൈഫിലെ ഒരു കഥാപാത്രമായ ജോര്‍ജ്ജ് ബെയ്ലിയാണ് ഈ പ്രാര്‍ത്ഥന ഉരുവിട്ടത്. ഇപ്പോള്‍ പ്രതീകാത്മകമായി അംഗീകരിക്കപ്പെട്ട ആ രംഗത്തില്‍ അവന്റെ കണ്ണുകള്‍ നിറയുന്നതായി കാണാം. അവ തിരക്കഥയുടെ ഭാഗമായിരുന്നില്ല, പക്ഷേ ആ രംഗം അഭിനയിച്ച നടന്‍ പറയുന്നു, താന്‍ ആ പ്രാര്‍ത്ഥന ഉരുവിട്ടപ്പോള്‍ തനിക്ക് ”തിരിയാന്‍ ഒരിടവുമില്ലാത്ത ആളുകളുടെ ഏകാന്തതയും നിരാശയും അനുഭവപ്പെട്ടു.” അത് അവനെ തകര്‍ത്തു.

തിളച്ചുമറിയുന്ന ഈ പ്രാര്‍ത്ഥന കേവലം ”എന്നെ സഹായിക്കണമേ” എന്നതായിരുന്നു. 99- സങ്കീര്‍ത്തനത്തില്‍ ഇത് തന്നെയാണ് പറയുന്നത്. ദാവീദ് അവന്റെ കയറിന്റെ അറ്റത്തായിരുന്നു: ”എളിയവനും ദരിദ്രനും.” അവന്റെ ”ഹൃദയം. . . ഉള്ളില്‍ മുറിഞ്ഞിരിക്കുന്നു’ (വാ. 22), അവന്റെ ശരീരം ”പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു’ (വാ. 24). അവന്‍ ”ചാഞ്ഞുപോകുന്ന നിഴല്‍ പോലെ” മങ്ങുകയായിരുന്നു (വാ. 23), കുറ്റാരോപിതരുടെ കണ്ണില്‍ ”ഒരു നിന്ദയായി തീര്‍ന്നിരിക്കുന്നു’ എന്ന് അവന്‍ സ്വയം മനസ്സിലാക്കി (വാ. 25). അങ്ങേയറ്റത്തെ തകര്‍ച്ചയില്‍, അവനു തിരിയാന്‍ മറ്റൊരിടമില്ലായിരുന്നു. ‘എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ’ (വാ. 26).

‘തകര്‍ന്നത്” എന്ന പദം എല്ലാത്തിനെയും വിവരിക്കുന്ന അവസരങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരം സമയങ്ങളില്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് അറിയാന്‍ പ്രയാസമാണ്. സഹായത്തിനായുള്ള നമ്മുടെ ലളിതമായ പ്രാര്‍ത്ഥനയോട് നമ്മുടെ സ്‌നേഹനിധിയായ ദൈവം പ്രതികരിക്കും.