കഠിനമായ ഒരു പരിക്കു ഭേദമായ ശേഷം ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ ഫീല്‍ഡില്‍ മടങ്ങിയെത്തിയപ്പോള്‍ ആ സ്ഥാനത്ത് കളിച്ചിരുന്ന കളിക്കാരന്‍ കൃപയോടെ ബെഞ്ചിലേക്കു മടങ്ങി. ഈ കളിക്കാരന്‍ ആ സ്ഥാനത്തിനു വേണ്ടി മത്സരിച്ചിരുന്ന ആളായിരുന്നുവെങ്കിലും, രണ്ടുപേരും പരസ്പരം പിന്തുണ നല്‍കുകയും അവരവരുടെ സ്ഥാനത്ത് ആത്മവിശ്വാസത്തോടെ നിലകൊള്ളുകയും ചെയ്തു. രണ്ടു കായികതാരങ്ങള്‍ക്കും ‘ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ വേരൂന്നിയ അതുല്യമായ ഒരു ബന്ധമുണ്ടെന്ന്’ ഒരു റിപ്പോര്‍ട്ടര്‍ നിരീക്ഷിച്ചു. മറ്റുള്ളവര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, തങ്ങള്‍ ഒരേ ടീമിലുള്ളവരാണെന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ദൈവത്തിനു മഹത്വം വരുത്തി – കായികതാരങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, യേശുവിനെ പ്രതിനിധീകരിക്കുന്ന അവന്റെ വിശ്വാസികള്‍ എന്ന നിലയിലും.

യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ”വെളിച്ചത്തിന്റെ മക്കളായി” ജീവിക്കാന്‍ അപ്പൊസ്തലനായ പൗലൊസ് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു (1 തെസ്സലൊനീക്യര്‍ 5:5-6). ക്രിസ്തു നല്‍കിയ രക്ഷയില്‍ നമ്മുടെ പ്രത്യാശ സുരക്ഷിതമാക്കിക്കൊണ്ട്, അസൂയ, അരക്ഷിതാവസ്ഥ, ഭയം, അസൂയ എന്നിവയില്‍ നിന്നുളവാകുന്ന മത്സരിക്കാനുള്ള എല്ലാ പ്രലോഭനങ്ങളില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാന്‍ കഴിയും. പകരം, നമുക്ക് ”അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും” പോരുവാന്‍ കഴിയും (വാ. 11). ദൈവത്തെ ബഹുമാനിക്കുന്ന ആത്മിക നേതാക്കളെ ബഹുമാനിച്ചും, സുവിശേഷത്തെക്കുറിച്ച് ആളുകളോട് പറയുകയും യേശുവിനുവേണ്ടി ജീവിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന നമ്മുടെ പൊതുവായ ലക്ഷ്യം നിറവേറ്റുന്നതിനായി ഒരുമിച്ച് ശുശ്രൂഷ ചെയ്തുകൊണ്ട് ‘സമാധാനത്തോടെ ജീവിക്കുകയും” ചെയ്യാം (വാ. 12-15).

നാം ഒരേ സംഘത്തില്‍ സേവനം ചെയ്യുമ്പോള്‍, പൗലൊസിന്റെ കല്‍പ്പന ശ്രദ്ധിക്കാന്‍ നമുക്ക് കഴിയും: ”എപ്പോഴും സന്തോഷിപ്പിന്‍; ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍; എല്ലാറ്റിനും സ്‌തോത്രം ചെയ്‌വിന്‍; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം” (വാ. 16-18).