താന്‍ ഗര്‍ഭം ധരിച്ചിരിക്കുന്ന കുഞ്ഞിന്റെ ജനനത്തിനായി കാത്തിരിക്കുമ്പോള്‍ മറിയയ്്ക്ക് യോസേഫുമായി നടത്തേണ്ട ആവശ്യം വരാതിരുന്ന ഒരു സംഭാഷണം ഇതാ: ”യോസേഫ്, നമ്മുടെ കുഞ്ഞിന് എന്ത് പേരിടണം?” ഒരു ജനനത്തിനായി കാത്തിരിക്കുന്ന മിക്ക ആളുകളില്‍ നിന്നും വ്യത്യസ്തമായി, ഈ കുഞ്ഞിനെ എന്ത് വിളിക്കും എന്നതിനെക്കുറിച്ച് അവര്‍ക്ക് ഒരു ചോദ്യമുണ്ടായിരുന്നില്ല.
മറിയയെയും തുടര്‍ന്ന് യോസേഫിനെയും സന്ദര്‍ശിച്ച ദൂതന്മാര് കുഞ്ഞിന്റെ പേര് യേശു എന്നായിരിക്കുമെന്ന് രണ്ടു പേരോടും പറഞ്ഞു (മത്തായി 1:20-21; ലൂക്കൊസ് 1:30-31). യോസേഫിനു പ്രത്യക്ഷനായ ദൂതന്, ഈ പേര് സൂചിപ്പിക്കുന്നത് ‘അവന് തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനിരിക്കകൊണ്ടാകുന്നു’ എന്നു വിശദീകരിച്ചു.
അവനെ ”ഇമ്മാനൂവേല്” (യെശയ്യാവ് 7:14) എന്നും വിളിക്കും, അതിനര്‍ത്ഥം ”ദൈവം നമ്മോടുകൂടെ” എന്നാണ്, കാരണം അവന് മനുഷ്യരൂപത്തിലുള്ള ദൈവമായിരിക്കും – ശീലകള്‍ ചുറ്റിയ ദൈവം. യെശയ്യാ പ്രവാചകന് ”അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു” (9: 6) എന്നീ അധിക സ്ഥാനപ്പേരുകള്‍ വെളിപ്പെടുത്തി, കാരണം അവന് അതെല്ലാം ആയിരിക്കും.
ഒരു പുതിയ ശിശുവിന് പേരിടുന്നത് എല്ലായ്പ്പോഴും ആവേശകരമാണ്. എന്നാല്‍ ”മശിഹാ (ക്രിസ്തു) എന്നു പേരുള്ള യേശു” (മത്തായി 1:16) എന്നതുപോലെ ശക്തവും ആവേശകരവും ലോകത്തെ മാറ്റിമറിക്കുന്നതുമായ മറ്റൊരു പേര് മറ്റൊരു കുഞ്ഞിനും ഇട്ടിട്ടില്ല. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം വിളിച്ചപേക്ഷിക്കാന്‍” കഴിഞ്ഞതില്‍ നമുക്ക് എത്ര സന്തോഷം തോന്നുന്നു (1 കൊരിന്ത്യര്‍ 1:2)! രക്ഷിക്കുന്ന മറ്റൊരു പേരും ഇല്ല (പ്രവൃ. 4:12).
നമുക്ക് ഈ ക്രിസ്തുമസ് സീസണില്‍ യേശുവിനെ സ്തുതിക്കുകയും അവന് നമുക്ക് എന്തെല്ലാം ആണ് എന്നതിനെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം!
യേശുവിന്റെ നാമത്തെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്? യെശയ്യാവ് 9:6-ല്‍ നിന്നുള്ള അവന്റെ സ്ഥാനപ്പേരുകളില്‍ ഏതാണ് ഈ സീസണില്‍ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നത്? എന്തുകൊണ്ട്?
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളുടെ രക്ഷകനും ആലോചനക്കാരനും സമാധാന പ്രഭുവും, മശിഹായും ആയവനെ അയച്ചതിന് നന്ദി. ഞാന്‍ അവന്റെ പിറന്നാള്‍ ആഘോഷിക്കുന്നു, കാരണം അവന്റെ ജീവിതവും മരണവും പുനരുത്ഥാനവും ഞങ്ങള്‍ക്ക് നിത്യജീവന് വാങ്ങിത്തന്നു എന്നു ഞാന്‍ അറിയുന്നു.