ഐസ്ലാന്റ് എന്ന ചെറിയ രാജ്യം വായനക്കാരുടെ രാജ്യമാണ്. വാസ്തവത്തില്‍, ഈ രാജ്യം ഓരോ വര്‍ഷവും മറ്റേതൊരു രാജ്യത്തേക്കാളും ആളോഹരിപ്രകാരം കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വായിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ക്രിസ്മസ് തലേരാത്രിയില്‍, ഐസ്ലാന്‍ഡുകാര്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്നതും രാത്രി വൈകിയും വായിക്കുന്നതും അവരുടെ പാരമ്പര്യമാണ്. ഈ പാരമ്പര്യം രണ്ടാം ലോക മഹായുദ്ധം മുതലാരംഭിച്ചതാണ്. ഇറക്കുമതി പരിമിതപ്പെടുത്തിയിരുന്നെങ്കിലും അന്ന് കടലാസിനു വിലക്കുറവായിരുന്നു. ശരത്കാലം വൈകിയും ഐസ്ലാന്‍ഡിക് പ്രസാധകര്‍ വിപണിയെ പുസ്തകങ്ങള്‍ കൊണ്ടു നിറക്കാന്‍ തുടങ്ങി. ഇപ്പോള്‍ രാജ്യത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പട്ടിക നവംബര്‍ പകുതിയോടെ എല്ലാ വീടുകളിലേക്കും അയയ്ക്കുന്നു. ഈ പാരമ്പര്യത്തെ ക്രിസ്മസ് പുസ്തക പ്രളയം എന്ന് വിളിക്കുന്നു.

ഒരു നല്ല കഥ തയ്യാറാക്കാനും അവരുടെ വാക്കുകളിലൂടെ മറ്റുള്ളവരെ പഠിപ്പിക്കാനും പ്രചോദിപ്പിക്കാനും ഉത്സാഹിപ്പിക്കാനും അനേകര്‍ക്ക് ദൈവം കഴിവുകള്‍ കൊടുത്തതിനു നമുക്കു നന്ദിയുള്ളവരായിരിക്കാം. ഒരു നല്ല പുസ്തകം പോലെ മറ്റൊന്നുമില്ല! എക്കാലത്തെയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകമായ ബൈബിള്‍ രചിച്ചത് കവിതയിലും ഗദ്യത്തിലും എഴുതിയ നിരവധി എഴുത്തുകാര്‍ ചേര്‍ന്നാണ് – ചിലത് മികച്ച കഥകള്‍, ചിലത് അങ്ങനെയല്ല – എന്നാല്‍ എല്ലാം ദൈവപ്രചോദിതമാണ്. അപ്പൊസ്തലനായ പൗലൊസ് തിമൊഥെയൊസിനെ ഓര്‍മ്മിപ്പിച്ചതുപോലെ, ”എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു’ (2 തിമൊഥെയൊസ് 3:16-17). ബൈബിള്‍ വായന പാപബോധം വരുത്തുകയും പ്രചോദിപ്പിക്കുകയും അവനുവേണ്ടി ജീവിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു – ഒപ്പം സത്യത്തിലേക്കു നമ്മെ വഴികാട്ടുകയും ചെയ്യുന്നു (2:15).

നമ്മുടെ വായനയില്‍, എല്ലാറ്റിലും ശ്രേഷ്ഠ ഗ്രന്ഥമായ ബൈബിളുമായി വേറിട്ടിരിക്കുവാന്‍ സമയം കണ്ടെത്താന്‍ മറക്കരുത്.