വാഷിംഗ്ടണ്‍ ഡിസിയിലേക്ക് ഒരു രാത്രി വിമാന യാത്രയ്ക്കിടെ, അഭിപ്രായ എഴുത്തുകാരന്‍ ആര്‍തര്‍ ബ്രൂക്‌സ് ഒരു വൃദ്ധയായ സ്ത്രീ തന്റെ ഭര്‍ത്താവിനോട് ഇപ്രകാരം മന്ത്രിക്കുന്നത് കേട്ടു, ”ഇനി ആര്‍ക്കും നിങ്ങളെ ആവശ്യമില്ലെന്നത് ശരിയല്ല.” താന്‍ മരിച്ചാല്‍ മതിയായിരുന്നു എന്നോ മറ്റോ ആ മനുഷ്യന്‍ പിറുപിറുത്തപ്പോള്‍ ഭാര്യ പറഞ്ഞു, ”ഓ, ആ സംസാരം നിര്‍ത്തുക.” യാത്ര അവസാനിച്ചപ്പോള്‍ ബ്രൂക്ക്‌സ് തിരിഞ്ഞുനോക്കി ആ മനുഷ്യനെ തിരിച്ചറിഞ്ഞു. ലോകപ്രശസ്തനായ ഒരു വീരപുരുഷനായിരുന്നു അത്. മറ്റ് യാത്രക്കാര്‍ അദ്ദേഹത്തിന്റെ കൈ പിടിച്ചു കുലുക്കി, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം പ്രകടിപ്പിച്ച ധൈര്യത്തിന് പൈലറ്റ് നന്ദി പറഞ്ഞു. ഈ ഭീമന്‍ എങ്ങനെയാണ് നിരാശയില്‍ മുങ്ങിയത്?

ഏലീയാ പ്രവാചകന്‍ ബാലിന്റെ 450 പ്രവാചകന്മാരെ ധൈര്യത്തോടെ ഒറ്റയ്ക്ക് നേരിട്ടു പരാജയപ്പെടുത്തി – അല്ലെങ്കില്‍ അവന്‍ അങ്ങനെ വിചാരിച്ചു (1 രാജാക്കന്മാര്‍ 18). എങ്കിലും അവന്‍ അത് ഒറ്റയ്ക്കല്ല ചെയ്തത്; ദൈവം അവന്റെ കൂടെ ഉണ്ടായിരുന്നു! എന്നാല്‍ പിന്നീട്, താന്‍ തനിച്ചായി എന്നു തോന്നിയ അവന്‍ തന്റെ ജീവനെടുക്കാന്‍ ദൈവത്തോട് ആവശ്യപ്പെട്ടു.

ദൈവം ഏലീയാവിനെ തന്റെ സന്നിധിയിലേക്കു കൊണ്ടുവരികയും അവനു സേവിക്കാനായി പുതിയ ആളുകളെ നല്‍കുകയും ചെയ്തുകൊണ്ട് അവന്റെ ഹൃദയത്തെ ധൈര്യപ്പെടുത്തി. അവന്‍ ചെന്ന് ‘ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം’ ചെയ്യണം. ‘യേഹൂവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം,’ എലീശായെ അവനു ‘പകരം പ്രവാചകനായി അഭിഷേകം’ ചെയ്യണം (19:15-16). പുതുക്കിയ ഉദ്ദേശ്യത്തോടെ പ്രചോദിതനായ ഏലീയാവ് തന്റെ പിന്‍ഗാമിയെ കണ്ടെത്തി പരിശീലിപ്പിച്ചു.

നിങ്ങളുടെ മികച്ച വിജയങ്ങള്‍ റിയര്‍വ്യു മിററില്‍ ഉണ്ടായിരിക്കാം. നിങ്ങളുടെ ജീവിതം അതിന്റെ ഉച്ചകോടിയില്‍ എത്തിയതായി നിങ്ങള്‍ക്ക് തോന്നാം, അല്ലെങ്കില്‍ അതൊരിക്കലും സംഭവിച്ചിട്ടില്ലായിരിക്കാം. സാരമില്ല. ചുറ്റും നോക്കുക. പോരാട്ടങ്ങള്‍ ചെറുതാണെന്ന് തോന്നിയേക്കാം, ഓഹരികള്‍ ഉറപ്പില്ലാത്തതാകാം, പക്ഷേ നിങ്ങളെ ആവശ്യമുള്ള മറ്റു ചിലരുണ്ട്. യേശുവിനുവേണ്ടി അവരെ നന്നായി സേവിക്കുക, അത് കണക്കാക്കപ്പെടും. അവയാണ് നിങ്ങളുടെ ഉദ്ദേശ്യം – കാരണം നിങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്.