Month: ഡിസംബര് 2020

പ്രഭാത മഞ്ഞ്

ഒരു ദിവസം രാവിലെ ഞാന്‍ എന്റെ വീടിനടുത്തുള്ള ഒരു കുളം സന്ദര്‍ശിച്ചു. കമഴ്ത്തിയിട്ട ഒരു വള്ളത്തില്‍ ഇരുന്ന്, സൗമ്യമായ ഒരു പടിഞ്ഞാറന്‍ കാറ്റ് വെള്ളത്തിന്റെ ഉപരിതലത്തിലുണ്ടായിരുന്ന മൂടല്‍മഞ്ഞിന്റെ ഒരു പാളിയെ ദൂരത്തേക്കു പറത്തുന്നത് വീക്ഷിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചു. മൂടല്‍മഞ്ഞിന്റെ അടരുകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കുഞ്ഞു ''ചുഴലിക്കാറ്റുകള്‍'' മുകളിലേക്കുയര്‍ന്ന് നേര്‍ത്തുവന്നു. താമസിയാതെ, സൂര്യപ്രകാശം മേഘങ്ങളെ തുളച്ചപ്പോള്‍ മഞ്ഞ് അപ്രത്യക്ഷമായി.

ഈ രംഗം എന്നെ ആശ്വസിപ്പിച്ചു, കാരണം ഞാന്‍ തൊട്ടുമുമ്പു വായിച്ച ഒരു വാക്യവുമായി ഞാന്‍ അതിനെ ബന്ധിപ്പിച്ചു: ''ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ (പ്രഭാത മഞ്ഞുപോലെ) നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (യെശയ്യാവ് 44:22). ദിവസങ്ങളോളം എന്നെ അലട്ടിയിരുന്ന പാപകരമായ ചിന്തകളുടെ ഒരു ശ്രേണിയില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചത്. ഞാന്‍ അവയെ ഏറ്റുപറയുന്നുണ്ടെങ്കിലും, അതേ പാപം ആവര്‍ത്തിക്കുമ്പോള്‍ ദൈവം എന്നോട് ക്ഷമിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങി.

അന്ന് രാവിലെ, 'ഉവ്വ്' എന്നാണ് ഉത്തരം എന്നെനിക്കു മനസ്സിലായി. വിഗ്രഹാരാധനയുടെ തുടര്‍മാനമായ പ്രശ്‌നവുമായി യിസ്രായേല്യര്‍ മല്ലിടുമ്പോള്‍ ദൈവം തന്റെ പ്രവാചകനായ യെശയ്യാവിലൂടെ കൃപ കാണിച്ചു. വ്യാജദൈവങ്ങളെ പിന്തുടരുന്നത് നിര്‍ത്താന്‍ അവന്‍ അവരോട് പറഞ്ഞിട്ടുണ്ടെങ്കിലും, ദൈവം അവരെ തന്നിലേക്ക് മടങ്ങിവരാന്‍ ക്ഷണിക്കുകയും ചെയ്തു, ''ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന്‍ തന്നേ; ... ഞാന്‍ നിന്നെ മറന്നുകളയുകയില്ല' (വാ. 21).

അത്തരത്തിലുള്ള പാപമോചനം എനിക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാവുന്നില്ല, എങ്കിലും നമ്മുടെ പാപത്തെ പൂര്‍ണ്ണമായും അലിയിച്ചുകളയുകയും അതില്‍ നിന്ന് നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരേയൊരു കാര്യം ദൈവകൃപയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവന്റെ കൃപ അവനെപ്പോലെതന്നേ അന്തമില്ലാത്തതും ദൈവികവുമാണെന്നും നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് ലഭ്യമാണെന്നും ഉള്ളതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.

യഥാര്‍ത്ഥ ദാസന്‍

ബി.സി. 27-ല്‍, റോമന്‍ ഭരണാധികാരി ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സമര്‍പ്പിക്കാന്‍ സെനറ്റിന് മുന്നിലെത്തി. അവന്‍ ഒരു ആഭ്യന്തര യുദ്ധം ജയിക്കുകയും ആ പ്രദേശത്തിന്റെ ഏക ഭരണാധികാരിയാവുകയും ഒരു ചക്രവര്‍ത്തിയെപ്പോലെ ഭരിക്കുകയും ചെയ്യുകയായിരുന്നു. എന്നിട്ടും അത്തരം അധികാരത്തെ സംശയാസ്പദമായിട്ടാ
ണ് വീക്ഷിക്കുന്നതെന്ന് അവനറിയാമായിരുന്നു. അതിനാല്‍ ഒക്ടേവിയന്‍ തന്റെ അധികാരങ്ങള്‍ സെനറ്റിന് മുന്നില്‍ ഉപേക്ഷിക്കുകയും ഒരു നിയുക്ത ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവരുടെ പ്രതികരണം? റോമന്‍ സെനറ്റ് ഭരണാധികാരിയെ ഒരു പൗര കിരീടം അണിയിച്ച് റോമന്‍ ജനതയുടെ ദാസന്‍ എന്ന് നാമകരണം ചെയ്തു. അദ്ദേഹത്തിന് 'മഹാനായ മനുഷ്യന്‍' എന്ന അര്‍ത്ഥമുള്ള അഗസ്റ്റസ് എന്ന പേരും നല്‍കി.

യേശു തന്നെത്താന്‍ ഒഴിച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചതിനെക്കുറിച്ച് പൗലൊസ് എഴുതി. അഗസ്റ്റസും അതുതന്നെ ചെയ്തതായി നമുക്കു തോന്നും. അതോ അങ്ങനെയായിരുന്നോ? അഗസ്റ്റസ് തന്റെ അധികാരം സമര്‍പ്പിക്കുന്നതുപോലെ പ്രവര്‍ത്തിച്ചു, പക്ഷേ അത് സ്വന്തം നേട്ടത്തിനായി ചെയ്യുകയായിരുന്നു. യേശു ''മരണത്തോളം ക്രൂശിലെ മരണത്തോളം'' താഴ്ത്തി (ഫിലിപ്പിയര്‍ 2:8). റോമന്‍ ക്രൂശിലെ മരണം അപമാനത്തിന്റെയും ലജ്ജയുടെയും ഏറ്റവും മോശം രൂപമായിരുന്നു.

ഇന്ന്, ആളുകള്‍ ''ദാസനേതൃത്വത്തെ'' ഒരു ശ്രേഷ്ഠഗുണമായി പ്രശംസിക്കുന്നതിനുള്ള ഒരു പ്രധാന കാരണം യേശുവാണ്. താഴ്മ ഒരു ഗ്രീക്ക് അല്ലെങ്കില്‍ റോമന്‍ ഗുണമായിരുന്നില്ല. യേശു നമുക്കുവേണ്ടി ക്രൂശില്‍ മരിച്ചതിനാല്‍, അവന്‍ യഥാര്‍ത്ഥ ദാസനാണ്. അവനാണ് യഥാര്‍ത്ഥ രക്ഷകന്‍.

നമ്മെ രക്ഷിക്കാനായി ക്രിസ്തു ഒരു ദാസനായി. രക്ഷയുടെയും നിത്യജീവന്റെയും ദാനമായ വലിയൊരു കാര്യം നമുക്ക് ലഭിക്കത്തക്കവിധം അവന്‍ ''തന്നെത്താന്‍ ഒഴിച്ചു'' (വാ. 7).

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. യോഹന്നാൻ 3:16

സമ്മാനങ്ങളുടെയും ദാനത്തിന്റെയും പര്യായമാണ് ക്രിസ്തുമസ്. ക്രിസ്തുമസ്സ്…

നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു; നമുക്കൊരു മകൻ നൽകപ്പെട്ടിരിക്കുന്നു;ആധിപത്യം അവന്റെ തോളിൽ ഇരിക്കും;അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു എന്ന് പേര് വിളിക്കപ്പെടും.…

ദൈവത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം

ഒരു ദമ്പതികളുടെ ബാങ്ക് അബദ്ധത്തില്‍ 90 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചപ്പോള്‍, അവര്‍ ഒരു വിശാലമായ ഷോപ്പിംഗിനായി പോയി. അവര്‍ തങ്ങളുടെ കടം വീട്ടുകയും ഒരു ആഢംബര കാറും ഒരു പുതിയ വീടും മറ്റ് രണ്ട് നാല് ചക്ര വാഹനങ്ങളും വാങ്ങുകയും ചെയ്തു. പിന്നീട് പിശക് കണ്ടെത്തിയ ബാങ്ക് പണം തിരികെ നല്‍കാന്‍ ദമ്പതികളോട് ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ ഇതിനകം തന്നെ അത് ചെലവഴിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റവും മോഷണവും ചുമത്തി. ദമ്പതികള്‍ പ്രാദേശിക കോടതിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ഒരു റിപ്പോര്‍ട്ടറോട് പറഞ്ഞു, ''ഞങ്ങള്‍ ചില മോശം നിയമോപദേശം സ്വീകരിച്ചു.'' മോശം ഉപദേശം പിന്തുടരുന്നത് (കൂടാതെ അവരുടേതല്ലാത്തത് ചെലവഴിക്കുന്നത്) അവരുടെ ജീവിതത്തെ കുഴപ്പത്തിലാക്കുമെന്ന് ഇരുവരും മനസ്സിലാക്കി.

നേരെമറിച്ച്, ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ജ്ഞാനമുള്ള ഉപദേശമാണ് സങ്കീര്‍ത്തനക്കാരന്‍ പങ്കിടുന്നത്. യഥാര്‍ത്ഥ സാക്ഷാത്ക്കാരം കണ്ടെത്തുന്നവര്‍ - അഥവാ ''ഭാഗ്യവാന്മാര്‍'' - ദൈവത്തെ സേവിക്കാത്തവരുടെ ഉപദേശത്താല്‍ സ്വാധീനിക്കപ്പെടാത്തവരാണെന്ന് അവന്‍ എഴുതി (സങ്കീര്‍ത്തനം 1:1). വിവേകശൂന്യവും ഭക്തികെട്ടതുമായ ആലോചന അദൃശ്യമായ അപകടങ്ങളിലേക്കും വിലകൊടുക്കേണ്ട പ്രത്യാഘാതങ്ങളിലേക്കും നയിക്കുമെന്ന് അവര്‍ക്കറിയാം. കൂടാതെ, അവര്‍ പ്രചോദിപ്പിക്കപ്പെടുന്നതും (''സന്തോഷം'' കണ്ടെത്തുന്നത്) അവരുടെ മനസ്സ് വ്യാപരിക്കുന്നതും (''ധ്യാനിക്കുക'') തിരുവചനത്തിന്റെ കാലാതീതവും അചഞ്ചലവുമായ സത്യങ്ങളിലാണ് (വാ. 2). ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വഴങ്ങുന്നത് സ്ഥിരതയിലേക്കും ഫലപ്രാപ്തിയിലേക്കും നയിക്കുന്നുവെന്ന് അവര്‍ കണ്ടെത്തി (വാ. 3).

നമ്മുടെ തൊഴില്‍, പണം, ബന്ധങ്ങള്‍ എന്നിവയെയും അതിലേറെയും കാര്യങ്ങളെക്കുറിച്ച് വലുതോ ചെറുതോ ആയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ബൈബിളില്‍ കാണുന്ന ദൈവികജ്ഞാനവും ദൈവിക ഉപദേശങ്ങളും പരിശുദ്ധാത്മാവിന്റെ വഴികാട്ടലും നമുക്ക് അന്വേഷിക്കാം. കുഴമറിച്ചിലുകള്‍ ഉണ്ടാക്കാതെ സാക്ഷാത്ക്കാര പൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ അവന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനിവാര്യവും വിശ്വസനീയവുമാണ്.

ക്രിസ്തുമസിനെക്കുറിച്ചും ഡിസംബർ 25 നെ കുറിച്ചും നിലനിൽക്കുന്ന തർക്കങ്ങൾ എന്തെല്ലാമാണ്? ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് കോൺസ്റ്റന്റൈൻ കാലഘട്ടമായ എ.ഡി 336 ൽ ആയിരുന്നു ആദ്യമായി ക്രിസ്തുമസ് ആഘോഷിച്ചത്. പ്രാരംഭ കാലങ്ങളിൽ കിഴക്കൻ സഭകളിൽ ജനുവരി 6നാണ് ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. പണ്ഡിതരുടെ അഭിപ്രായ പ്രകാരം ശീതകാലങ്ങളിലെ റോമൻ ആഘോഷമായ അതിഭോഗ മഹോത്സവത്തിനു (saturnalia ഡിസംബർ 13-23) പകരം ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിച്ചിരുന്നു.

അതിനുശേഷം ക്രിസ്തുമതം പടിഞ്ഞാറോട്ട് വ്യാപിച്ചതോടെ, ക്രിസ്തുമസ് പാരമ്പര്യത്തിൽ നാം ഇപ്പോൾ പിന്തുടരുന്ന പല ആചാരങ്ങളും അന്ന് ചേർക്കപ്പെട്ടു . വർഷങ്ങൾ കഴിയുംതോറും…

"നക്ഷത്രം കണ്ടതുകൊണ്ട് അവർ അത്യന്തം സന്തോഷിച്ചു. ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയത്തോടു കൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപ പാത്രങ്ങളെ തുറന്ന് അവനെ…