ഡേവിഡിന് ആദ്യത്തെ അടി കിട്ടുന്നത്, ഏഴാം ജന്മദിനത്തില്‍ അബദ്ധത്തില്‍ ഒരു ജനല്‍ച്ചില്ല് തകര്‍ത്തതിനെത്തുടര്‍ന്ന് പിതാവിന്റെ കൈയില്‍നിന്നാണ്. ”ഡാഡി എന്നെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തു,” ഡേവിഡ് പറഞ്ഞു. ”അതിനുശേഷം അദ്ദേഹം ക്ഷമ ചോദിച്ചു. അദ്ദേഹം ഒരു കഠിന മദ്യപാനിയായിരുന്നു, ഇത് ഇപ്പോള്‍ ഞാന്‍ പരമാവധി അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പരിവൃത്തിയാണ്.’

എന്നാല്‍ ഡേവിഡിന് ഈ നിലയിലെത്താന്‍ വളരെയധികം സമയമെടുത്തു. അവന്റെ കൗമാരപ്രായവും ഇരുപതുകളും ഭൂരിഭാഗവും ജയിലിലും നിരീക്ഷണത്തിലും ആസക്തി ചികിത്സാ കേന്ദ്രങ്ങളിലും പരോളിലുമായി ചിലവഴിച്ചു. തന്റെ സ്വപ്‌നങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി അനുഭവപ്പെട്ടപ്പോള്‍, ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ഒരു ചികിത്സാ കേന്ദ്രത്തില്‍വെച്ച് യേശുവുമായുള്ള ഒരു ബന്ധത്തിലൂടെ അവന്‍ പ്രതീക്ഷ കണ്ടെത്തി.

ഡേവിഡ് പറയുന്നു: ”ഞാന്‍ നിരാശയല്ലാതെ മറ്റൊന്നിനാലും നിറഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ എന്നെ മറ്റൊരു ദിശയിലേക്ക് നയിക്കുന്നു. ഞാന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, ഞാന്‍ ആദ്യം ദൈവത്തോട് പറയുന്നത് എന്റെ ഇഷ്ടം ഞാന്‍ അവനു സമര്‍പ്പിക്കുന്നു എന്നാണ്.’

നമ്മുടെ തെറ്റായ പ്രവൃത്തി മൂലമോ മറ്റുള്ളവരുടെ തെറ്റ് മൂലമോ തകര്‍ന്ന ജീവിതങ്ങളുമായി നാം ദൈവത്തിങ്കലേക്കു വരുമ്പോള്‍, ദൈവം നമ്മുടെ തകര്‍ന്ന ഹൃദയങ്ങളെ എടുത്ത് നമ്മെ പുതിയവരാക്കുന്നു: ”ഒരുത്തന്‍ ക്രിസ്തുവിലായാല്‍ … പഴയത് കഴിഞ്ഞുപോയി, ഇതാ, അത് പുതിയതായി തീര്‍ന്നിരിക്കുന്നു’ (2 കൊരിന്ത്യര്‍ 5:17). ക്രിസ്തുവിന്റെ സ്‌നേഹവും ജീവനും നമ്മുടെ ഭൂതകാല ചക്രങ്ങളിലേക്ക് കടന്ന് നമുക്ക് ഒരു പുതിയ ഭാവി നല്‍കുന്നു (വാ. 14-15). അത് അവിടെ അവസാനിക്കുന്നില്ല! നമ്മുടെ ജീവിതത്തിലുടനീളം, ദൈവം നമ്മില്‍ ചെയ്തതും തുടരുന്നതുമായ കാര്യങ്ങളില്‍ ഓരോ നിമിഷവും പ്രത്യാശയും ശക്തിയും കണ്ടെത്താന്‍ നമുക്കു കഴിയും