ജനപ്രിയ യുഎസ് റ്റെലിവിഷന് റ്റാലന്റ് മത്സരമായ അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ ഒരു എപ്പിസോഡിനിടെ, അഞ്ചു വയസ്സുകാരി വളരെ ആദരവോടെ പാടിയതുകണ്ട് ഒരു ജഡ്ജ് അവളെ 1930 കളിലെ ഒരു പ്രശസ്ത ബാലഗായികയും നര്‍ത്തകിയുമായ ബാലികയോടു താരതമ്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ‘ഷെര്‍ലി ടെമ്പിള്‍ നിന്റെ ഉള്ളില്‍ എവിടെയോ ജീവിക്കുന്നുണ്ടെന്നു ഞാന്‍ കരുതുന്നു.” അവളുടെ അപ്രതീക്ഷിത പ്രതികരണം: ‘ഷെര്‍ലി ടെമ്പിള്‍ അല്ല. യേശു!”
ആ കൊച്ചു പെണ്‍കുട്ടിയുടെ സന്തോഷം, അവളില്‍ വസിക്കുന്ന യേശുവില്നിന്നാണെന്നുള്ള ആഴത്തിലുള്ള അവബോധത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു. യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവത്തോടൊത്തുള്ള നിത്യജീവന്റെ വാഗ്ദാനം മാത്രമല്ല, യേശുവിന്റെ സാന്നിധ്യവും അവിടുത്തെ ആത്മാവിലൂടെ ലഭിക്കുന്നുവെന്ന അത്ഭുതകരമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഉറപ്പ് തിരുവെഴുത്തു നമുക്കു നല്കുന്നു-നമ്മുടെ ഹൃദയങ്ങള്‍ യേശുവിന്റെ ഭവനമായിത്തീരുന്നു (കൊലൊസ്യര്‍ 1:27; എഫെസ്യര്‍ 3:17).
നമ്മുടെ ഹൃദയങ്ങളിലുള്ള യേശുവിന്റെ സാന്നിദ്ധ്യം, കൃതജ്ഞതയ്ക്കുള്ള എണ്ണമറ്റ കാരണങ്ങള്‍കൊണ്ടു നമ്മെ നിറയ്ക്കുന്നു (കൊലൊസ്യര്‍ 2:6-7). ഉദ്ദേശ്യത്തോടും ഊര്‍ജ്ജസ്വലരായും ജീവിക്കാനുള്ള കഴിവ് അവിടുന്നു നല്കുന്നു (1:28-29). എല്ലാ സാഹചര്യങ്ങളിലും, ആഘോഷവേളകളിലും പോരാട്ടസമയങ്ങളിലും, അവന് നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷം വളര്‍ത്തുന്നു (ഫിലിപ്പിയര്‍ 4:12-13). നമുക്ക് എല്ലാം കാണാന്‍ കഴിയാത്തപ്പോള്‍പ്പോലും ദൈവം നന്മയ്ക്കായി സകലവും കൂടി വ്യാപരിപ്പിക്കുന്നുവെന്ന പ്രത്യാശ ക്രിസ്തുവിന്റെ ആത്മാവ് നമ്മുടെ ഹൃദയത്തില്‍ നല്കുന്നു (റോമര്‍ 8:28). നമുക്ക്ുചുറ്റുമുള്ള കുഴപ്പങ്ങള്‍ കണക്കിലെടുക്കാതെ, ആത്മാവ് നമുക്കു സമാധാനം നല്കുന്നു (കൊലൊസ്യര്‍ 3:15).
നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്ന യേശുവില്‍നിന്നു ലഭിക്കുന്ന ആത്മവിശ്വാസത്തോടെ, മറ്റുള്ളവര്‍ ശ്രദ്ധിക്കത്തക്കവിധം അവിടുത്തെ സാന്നിദ്ധ്യം നമ്മിലൂടെ പ്രകാശിക്കാന്‍ നമുക്ക് അനുവദിക്കാം.
നിങ്ങളുടെ ജീവിതത്തിലെ യേശുവിന്റെ സാന്നിധ്യത്തിന്റെ ഏത് അനുഗ്രഹമാണ് ഇന്ന് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്? നിങ്ങളുടെ പ്രത്യാശയുടെയും സന്തോഷത്തിന്റെയും കാരണമായി യേശുവിനെ ഏതു നിലയില്‍ നിങ്ങള്‍ പങ്കിടും?
യേശുവേ, എന്റെ ഹൃദയത്തെ അങ്ങയുടെ ഭവനമാക്കി മാറ്റിയതിനു നന്ദി! അങ്ങയുടെ സാന്നിധ്യം പ്രതിഫലിപ്പിക്കാന്‍ ദയവായി എന്റെ ജീവിതത്തെ സഹായിക്കണമേ.
യേശുവിനെക്കുറിച്ചും അവന് ആരാണെന്നും കൂടുതലറിയാന്‍ ChristianUniversity.org/NT111 സന്ദര്‍ശിക്കുക.