എന്റെ കൊച്ചുമക്കള്‍ എന്റെ വീടിന്റെ പിന്നാമ്പുറത്ത് ഓടുന്നു. അവര്‍ കളിക്കുകയാണോ? അല്ല, കളകള്‍ പറിക്കുകയാണ്. ‘അവയെ വേരോടെ പിഴുതെടുക്കുന്നു!’ ഒരു വലിയ സമ്മാനം എന്നെ കാണിച്ചുകൊണ്ട് ഇളയവള്‍ പറയുന്നു. അന്ന് ഞങ്ങള്‍ കളകളെ നേരിടുമ്പോള്‍ ഉണ്ടായ അവളുടെ സന്തോഷം, കളകളുടെ വേരുകള്‍ പറിച്ചെടുക്കുന്നത് – സ്വസ്ഥത കെടുത്തുന്ന ഓരോ ശല്യങ്ങളെയും ഇല്ലാതാക്കുന്നത് – ഞങ്ങള്‍ എത്രമാത്രം ആസ്വദിച്ചു എന്നതിന്റെ തെളിവായിരുന്നു. എന്നിരുന്നാലും, സന്തോഷത്തിനുമുമ്പ്, അവയെ ഇല്ലാതാക്കാനുള്ള തീരുമാനം വേണമായിരുന്നു.
വ്യക്തിപരമായ പാപം നീക്കം ചെയ്യുന്നതിനുള്ള ആദ്യപടി മനഃപൂര്‍വമായ കളനീക്കല്‍. അതിനാല്‍ ദാവീദ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”ദൈവമേ, എന്നെ ശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ… വ്യസനത്തിനുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടോ എന്നു നോക്കണമേ” (സങ്കീര്‍ത്തനം 139:23-24).
നമ്മുടെ പാപത്തെ നമുക്കു കാണിച്ചുതരാന്‍ ദൈവത്തോട് ആവശ്യപ്പെട്ടുകൊണ്ട് അതിനെ നീക്കം ചെയ്യുവാന്‍ ശ്രമിക്കുന്നത് എത്രയോ ബുദ്ധിപരമായ സമീപനമാണ്! മറ്റാരെക്കാളുമുപരിയായി, നമ്മളെക്കുറിച്ച് എല്ലാം ദൈവത്തിന് അറിയാം. ‘യഹോവേ, നീ എന്നെ ശോധനചെയ്ത് അറിഞ്ഞിരിക്കുന്നു; ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു” (വാ. 1-2) എന്ന് ദാവീദ് എഴുതി.
ദാവീദ് തുടര്‍ന്നു, ‘ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതെവണ്ണം ഉന്നതമായിരിക്കുന്നു” (വാ. 6). അതിനാല്‍, ഒരു പാപം വേരുപിടിക്കുന്നതിനുമുമ്പുതന്നെ, അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്കാന് ദൈവത്തിന് കഴിയും. നമ്മുടെ ‘നിലത്തെ’ ദൈവത്തിന് അറിയാം. പാപപൂര്‍ണ്ണമായ ഒരു മനോഭാവം തന്ത്രപൂര്‍വ്വം വേരുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ദൈവം ആദ്യം അത് അറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
‘നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും?” ദാവീദ് എഴുതി. ‘തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്ക്
ഓടും?” (വാ. 7). ഉയര്‍ന്ന തലത്തിലേക്ക് നമുക്കു നമ്മുടെ രക്ഷകനോടടുത്ത് അനുഗമിക്കാം!
നിങ്ങളുടെ ഹൃദയം പരിശോധിക്കാന്‍ നിങ്ങള്‍ ദൈവത്തോട് ആവശ്യപ്പെടുമ്പോള്‍, എന്ത് വ്യക്തിപരമായ തെറ്റുകളാണു നിങ്ങള്‍ കണ്ടെത്തുന്നത്? നിരന്തരമായ പാപത്തില്‍നിന്നു മോചനം നേടാന്‍ മനഃപൂര്‍വ്വമായ 'കളനിയന്ത്രണം'' എങ്ങനെ സഹായിക്കും?
സ്നേഹവാനായ ദൈവമേ, എന്റെ വ്യക്തിപരമായ പാപത്തെ അങ്ങു ചൂണ്ടിക്കാണിക്കുമ്പോള്‍, ആ കളകളെ പിഴുതുകളയാനുള്ള അങ്ങയുടെ പദ്ധതി എനിക്കു കാണിച്ചുതരണമേ.