2020-ല്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെ ഭയപ്പെടുത്തി. ആളുകളെ ക്വാറന്റൈനില്‍ ആക്കേണ്ടിവന്നു, രാജ്യങ്ങള്‍ ലോക്ക്ഡൗണിലായി, വിമാനങ്ങളും വലിയ പരിപാടികളും റദ്ദാക്കി. രോഗം റിപ്പോര്‍ട്ടു ചെയ്യാത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ തങ്ങള്‍ക്കും വൈറസ് ബാധിക്കുമെന്ന് ഇപ്പോഴും ഭയപ്പെടുന്നു. ഉത്കണ്ഠയെ സംബന്ധിച്ചു വിദഗ്ദ്ധനായ എബ്രഹാം ഡേവി വിശ്വസിക്കുന്നത്, നെഗറ്റീവ് വാര്‍ത്താ പ്രക്ഷേപണം ‘നിങ്ങളെ ദുഃഖിതരാക്കുകയും കൂടുതല്‍ ഉത്കണ്ഠാകുലരാക്കുകയും ചെയ്യും’ എന്നാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു തമാശ ഇപ്രകാരമാണ്: റ്റിവിയില്‍ വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍, അയാളുടെ ഉത്ക്കണ്ഠ എങ്ങനെ നിര്‍ത്താമെന്നു ചോദിക്കുന്നു. മറുപടിയായി, മുറിയിലെ മറ്റൊരാള്‍ എത്തി റ്റിവി ഓഫ് ചെയ്തിട്ട് അതിനുള്ള ഉത്തരം ശ്രദ്ധാകേന്ദ്രം മാറ്റുക എന്നതാണെന്നു നിര്‍ദ്ദേശിക്കുന്നു!

‘അവന്റെ രാജ്യം അന്വേഷിക്കുക’ (വാ. 31). ഉത്ക്കണ്ഠപ്പെടുന്നത്് അവസാനിപ്പിക്കാന്‍ ലൂക്കൊസ് 12 നല്‍കുന്ന ഉപദേശമാണിത്. അവിടുത്തെ അനുയായികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു അവകാശം ഉണ്ടെന്ന വാഗ്ദത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ നാം ദൈവരാജ്യം തേടുകയാണ്. നാം ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍, നമ്മുടെ ശ്രദ്ധ തിരിക്കാനും ദൈവം നമ്മെ കാണുന്നുവെന്നും നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നുവെന്നും ഓര്‍ക്കാനും നമുക്കു കഴിയും (വാ. 24-30).

യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു: ‘ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്കുവാന്‍ പ്രസാദിച്ചിരിക്കുന്നു” (വാ. 32). നമ്മെ അനുഗ്രഹിക്കുന്നതില്‍ ദൈവം സന്തോഷിക്കുന്നു! ആകാശത്തിലെ പക്ഷികള്‍, വയലിലെ പുഷ്പങ്ങള്‍, എന്നിവകളെക്കാളേറെ അവിടുന്നു നമ്മെ പരിപാലിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടു നമുക്ക് അവിടുത്തെ ആരാധിക്കാം (വാ. 22-29). ദുഷ്‌കരമായ സമയങ്ങളില്‍പ്പോലും നമുക്ക് തിരുവെഴുത്തുകള്‍ വായിക്കാനും ദൈവത്തിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും നമ്മുടെ നല്ലവനും വിശ്വസ്തനുമായ ദൈവത്തില്‍ ആശ്രയിക്കാനും കഴിയും.