ഞാന്‍ മുട്ടിന്മേല്‍ വീണു, എന്റെ കണ്ണുനീര്‍ നിലത്തു വീണു. ‘ദൈവമേ, എന്തുകൊണ്ടാണ് അങ്ങെന്നെ പരിപാലിക്കാത്തത്?’ ഞാന്‍ കരഞ്ഞു. 2020 ലെ കോവിഡ്-19 മഹാമാരിയുടെ സമയമായിരുന്നു അത്. എന്നെ ഒരു മാസത്തോളം ജോലിയില്‍ നിന്നു പിരിച്ചുവിട്ടു, എന്റെ തൊഴിലില്ലായ്മ വേതന അപേക്ഷയില്‍ എന്തോ കുഴപ്പം സംഭവിച്ചു. എനിക്കിതുവരെ പണമൊന്നും ലഭിച്ചില്ല. അമേരിക്കന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായത്തിനുള്ള ചെക്ക് ഇതുവരെ വന്നിട്ടില്ല. ദൈവം എല്ലാം ശരിയാക്കുമെന്നു ഞാന്‍ ഉള്ളില്‍ വിശ്വസിച്ചു. ദൈവം എന്നെ ശരിക്കും സ്‌നേഹിക്കുന്നുവെന്നും എന്നെ പരിപാലിക്കുമെന്നും ഞാന്‍ വിശ്വസിച്ചു. എന്നാല്‍ ആ നിമിഷത്തില്‍, ഞാന്‍ ഉപേക്ഷിക്കപ്പെട്ടുവെന്നെനിക്കു തോന്നി.

വിലപിക്കുന്നതില്‍ തെറ്റില്ലെന്നു വിലാപങ്ങളുടെ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബി.സി. 587 ല്‍ ബാബിലോന്യര്‍ യെരുശലേം നശിപ്പിച്ച സമയത്തോ, അതിനുശേഷമോ ആയിരിക്കാം ഈ പുസ്തകം എഴുതിയത്. ആളുകള്‍ അനുഭവിച്ച കഷ്ടത (3:1, 19), അടിച്ചമര്‍ത്തല്‍ (1:18), പട്ടിണി (2:20; 4:10) എന്നിവ ഇതു വിവരിക്കുന്നു. എന്നിരുന്നാലും, പുസ്തകത്തിന്റെ നടുവില്‍, തനിക്കു പ്രത്യാശിക്കാന്‍ കഴിയുന്നത് എന്താണെന്ന് എഴുത്തുകാരന്‍ ഓര്‍മ്മിക്കുന്നു: ‘നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു” (3:22-23). സകലവും നശിച്ചിട്ടും, ദൈവം വിശ്വസ്തനായി തുടരുന്നുവെന്ന് എഴുത്തുകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. 

‘തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവന്‍” (വാ. 25) എന്നു വിശ്വസിക്കുക ചിലപ്പോഴൊക്കെ പ്രയാസകരമായി തോന്നാറുണ്ട്. പ്രത്യേകിച്ച്, നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയും കാണാതെവരുമ്പോള്‍. എന്നാല്‍, ദൈവം നമ്മെ കേള്‍ക്കുന്നുവെന്നും നമ്മെ അപ്പുറത്തെത്തിക്കുവാന്‍ തക്കവണ്ണം അവിടുന്നു വിശ്വസ്തനാണെന്നും വിശ്വസിച്ചുകൊണ്ട് ദൈവത്തോടു നിലവിളിക്കുവാന്‍ നമുക്കു കഴിയും.