പ്രശസ്ത അമേരിക്കൻ സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാം, ബൈബിൾ പൂർണ്ണമായും സത്യമാണെന്ന്് അംഗീകരിക്കാനുള്ള തന്റെ പോരാട്ടത്തെക്കുറിച്ചു പറഞ്ഞു. സാൻ ബെർണാർഡിനോ പർവ്വതനിരകളിലെ ഒരു റിട്രീറ്റ് സെന്ററിൽവെച്ച്, ഒരു രാത്രിയിൽ ചന്ദ്രപ്രകാശത്തിൽ തനിച്ച് നടക്കുമ്പോൾ, ബൈബിൾ ഒരു പെട്ടെന്ന് വരുമാനം വെച്ചിട്ട്, മുട്ടിന്മേൽ വീണ്, അദ്ദേഹം ഒരു പ്രാർത്ഥന ഉരുവിട്ടു: ”ദൈവമേ! ഈ പുസ്തകത്തിൽ എനിക്ക് മനസ്സിലാകാത്ത അനേക കാര്യങ്ങളുണ്ട്.”

തന്റെ ആശയക്കുഴപ്പം ഏറ്റുപറഞ്ഞപ്പോൾ, പരിശുദ്ധാത്മാവ് ഒടുവിലായി ”ഇങ്ങനെ പറയാൻ എന്നെ സ്വതന്ത്രനാക്കി. ‘പിതാവേ, ഞാൻ ഇത് വിശ്വാസത്താൽ അങ്ങയുടെ വചനമായി സ്വീകരിക്കാൻ പോകുന്നു!”’ അദ്ദേഹം എഴുന്നേറ്റു നിന്നപ്പോൾ അദ്ദേഹത്തിന് അപ്പോഴും ചോദ്യങ്ങളുണ്ടായിരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞു, ”എന്റെ ആത്മാവിലെ ആത്മീയ യുദ്ധം പോരാടി വിജയിച്ചു എന്നെനിക്കു മനസ്സിലായി.”

യുവ പ്രവാചകനായ യിരെമ്യാവും ആത്മീയ പോരാട്ടങ്ങൾ നടത്തി. എന്നിട്ടും അവൻ സ്ഥിരമായി തിരുവെഴുത്തുകളിൽ ഉത്തരം തേടി. ”ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന് ആനന്ദവുമായി” (യിരെമ്യാവ് 15:16). അവൻ പ്രഖ്യാപിച്ചു, ”യഹോവയുടെ വചനം . . . എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു” (20:8-9). പത്തൊൻപതാം നൂറ്റാണ്ടിലെ സുവിശേഷകനായ ചാൾസ് സ്പർജൻ എഴുതി, ”[യിരെമ്യാവ്] നമ്മെ ഒരു രഹസ്യത്തിലേക്ക് കൊണ്ടുപോകുന്നു. അവന്റെ ബാഹ്യജീവിതം, പ്രത്യേകിച്ച് വിശ്വസ്തമായ ശുശ്രൂഷ, അവൻ പ്രസംഗിച്ച വചനത്തോടുള്ള ആന്തരികമായ സ്നേഹത്തിൽ നിന്നുളവായതാണ്.”

നമ്മുടെ പോരാട്ടങ്ങൾക്കിടയിലും തിരുവെഴുത്തുകളുടെ ജ്ഞാനത്തിലൂടെ നമുക്കും നമ്മുടെ ജീവിതം രൂപപ്പെടുത്താൻ കഴിയും. നമുക്കും, എല്ലായ്‌പ്പോഴും ചെയ്യുന്നതുപോലെ, വിശ്വാസത്താൽ പഠനം തുടരാം.