കോളിൻ താൻ വാങ്ങിയ സ്‌റ്റെയിൻഡ്-ഗ്ലാസ് കഷണങ്ങളുടെ പെട്ടി തുറന്നപ്പോൾ, ഒരു പ്രോജക്ടിനായി താൻ ഓർഡർ ചെയ്ത ചില്ലു കഷണങ്ങൾക്കു പകരം, കേടുവരാത്ത മുഴു ജനാലകളാണ് അതിലുണ്ടായിരുന്നത്. ഒരു പള്ളിയുടെ യഥാർത്ഥ ജനാലകളാണ് അവയെന്നും രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാക്രമണങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനായി പള്ളിയിൽ നിന്ന് നീക്കം ചെയ്തവയാണെന്നും അയാൾ മനസ്സിലാക്കി. ചിത്രങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് കൊളിൻ അത്ഭുതപ്പെടുകയും ആ മനോഹരമായ ”കഷണങ്ങൾ” എങ്ങനെ മനോഹരമായ ഒരു ചിത്രം സൃഷ്ടിക്കും എന്നതിനെക്കുറിച്ചും ചിന്തിക്കുകയും ചെയ്തു.

സത്യസന്ധമായി പറയുകയാണെങ്കിൽ, ബൈബിളിലെ ചില പ്രത്യേക ഭാഗങ്ങൾ ഞാൻ തുറക്കുകയും – പ്രത്യേകിച്ചും വംശാവലി രേഖപ്പെടുത്തിയിരിക്കുന്ന അധ്യായങ്ങൾ – അവ തിരുവെഴുത്തിന്റെ വലിയ ചിത്രത്തിനുള്ളിൽ എങ്ങനെ യോജിക്കുന്നുവെന്ന് പെട്ടെന്ന് കാണാൻ കഴിയാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ഉല്പത്തി 11 അത്തരത്തിലുള്ള ഒരു അധ്യായമാണ് – ശേം, ശേലാ, ഏബെർ, നാഹോർ, തേരഹ് (വാ. 10-32) തുടങ്ങിയ അപരിചിതമായ പേരുകളും അവരുടെ കുടുംബങ്ങളെയും കുറിച്ച് ആവർത്തിച്ചു പറയുന്ന ഇത്തരം ഭാഗങ്ങളിൽ, അവ വിട്ടിട്ട് കൂടുതൽ പരിചിതവും ബൈബിളിന്റെ ആഖ്യാനം സംബന്ധിച്ചുള്ള എന്റെ അറിവിന്റെ ”ജാലക”ത്തിലേക്ക് എളുപ്പത്തിൽ യോജിക്കുന്നതുമായ എന്തെങ്കിലും ഉള്ള ഒരു ഭാഗത്തേക്ക് പോകാൻ ഞാൻ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടാറുണ്ട്.

”എല്ലാ തിരുവെഴുത്തും ദൈവശ്വാസീയവും … പ്രയോജനമുള്ളതും” (2 തിമൊഥെയൊസ് 3:16) ആയതിനാൽ, ഒരു ഭാഗം എങ്ങനെയാണ് മുഴു കഥയിലും യോജിക്കുന്നതെന്നു നന്നായി മനസ്സിലാക്കുന്നതിനു നമ്മെ സഹായിക്കാൻ പരിശുദ്ധാത്മാവിനു കഴിയും. ഉദാഹരണത്തിന്, ദാവീദിന്റെയും – അതിലും പ്രധാനമായി – യേശുവിന്റെയും (മത്തായി 1:2, 6, 16) പൂർവ്വപിതാവായ അബ്രഹാം എങ്ങനെയാണ് ശേലയുമായി ബന്ധപ്പെട്ടിരിക്കുന്നത് (ഉല്പത്തി 11:12-26) എന്നു കാണാൻ പരിശുദ്ധാത്മാവ് നമ്മുടെ കണ്ണുകളെ തുറക്കുന്നു. ബൈബിളിലുടനീളം ദൈവത്തിന്റെ ദൗത്യത്തിന്റെ കഥയെ ചെറിയ ഭാഗങ്ങൾകൊണ്ടു പോലും വെളിപ്പെടുത്തുന്ന, തികച്ചും കേടുപാടുകൾ സംഭവിക്കാത്ത ഒരു ജനാലയുടെ നിധി കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നതിൽ ദൈവം സന്തോഷിക്കുന്നു.