2002 കോമൺ വെൽത്ത് ഗെയിമുകളിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വിജയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക ബോളിവുഡ് ചിത്രമാണ് ചക് ദേ! ഇന്ത്യ. ഒരു പ്രധാന രംഗത്തിൽ, നടൻ ഷാരൂഖ് ഖാൻ അവതരിപ്പിച്ച പരിശീലകൻ, ടീമിനെ സൗഹൃദവും ഒത്തൊരുമയും വികസിപ്പിക്കാൻ സഹായിക്കുന്നു. തുടക്കത്തിൽ കളിക്കാർ സ്വയം പരിചയപ്പെടുത്തുമ്പോൾ, അവരുടെ പേരും തുടർന്ന് അവരുടെ സംസ്ഥാനത്തിന്റെ പേരും പറഞ്ഞു തുടങ്ങും. എന്നിരുന്നാലും, അവർ മേലിൽ ഒരു സംസ്ഥാനത്തിന്റേതല്ലെന്നും മറിച്ച് അവർ ഒരു ടീമാണെന്നും അദ്ദേഹം അവരെ പഠിപ്പിക്കുന്നു – ടീം ഇന്ത്യ. പരസ്പര പിന്തുണയുടെ ഈ മനോഭാവം അവരെ വിജയിപ്പിക്കാനും ഒടുവിൽ ലോക വേദിയിൽ വിജയം നേടാനും സഹായിക്കുന്നു.
ദൈവം ആഗ്രഹിക്കുന്നത് അവിടുത്തെ ആളുകൾ പരസ്പരം സഹായിക്കാൻ സന്നദ്ധതയുള്ളർ ആകണമെന്നാണ്. “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ” എന്ന് അപ്പോസ്തലനായ പൗലോസ് തെസ്സലോനിക സഭയെ പ്രോത്സാഹിപ്പിക്കുന്നു. (1 തെസ്സ്. 5:11)
ക്രിസ്തുവിൽ ജീവന്റെ പാതയിലൂടെ സഞ്ചരിക്കാൻ നമുക്ക് പരസ്പരം പിന്തുണ ആവശ്യമാണ്. ചിലപ്പോൾ അത് ബുദ്ധിമുട്ടുന്ന ഒരാളെ ശ്രദ്ധിക്കുക, പ്രായോഗിക ആവശ്യം നൽകുക, അല്ലെങ്കിൽ കുറച്ച് പ്രോത്സാഹന വാക്കുകൾ സംസാരിക്കുക എന്നിവ ആയിരിക്കാം. നമുക്ക് വിജയങ്ങൾ ആഘോഷിക്കാം, ബുദ്ധിമുട്ടുകളിൽ ശക്തിക്കായി പ്രാർത്ഥിക്കാം അല്ലെങ്കിൽ വിശ്വാസത്തിൽ വളരാൻ പരസ്പരം വെല്ലുവിളിക്കാം. അങ്ങനെ എല്ലാത്തിലും നമുക്ക് “തമ്മിൽ എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കാൻ” സാധിക്കും.(വാ.15)
യേശുവിലുള്ള മറ്റു വിശ്വാസികളോടൊത്ത് ദൈവത്തിൽ ആശ്രയിക്കുമ്പോൾ എങ്ങനെയുള്ള സൗഹാർദമാണ് നമുക്ക് ആസ്വദിക്കാൻ കഴിയുക?
ഏതൊക്കെ മാർഗ്ഗത്തിലാണ് മറ്റുള്ളവർ നിങ്ങളെ പ്രോത്സാഹിപ്പിച്ചത്? മറ്റുള്ളവരെ സഹായിക്കുവാനും സഹായം സ്വീകരിക്കാനും നിങ്ങൾ എങ്ങനെയാണ് തയ്യാറാകുന്നത്?
ദൈവമേ, അവിടുത്തെ കുടുംബത്തിന്റെ ഭാഗമാകുന്നതിൽ ഞാൻ സന്തോഷിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിന്റെ ഭാഗമാകുവാൻ എന്നെ സഹായിക്കേണമേ.