പിതാവില്ലാതെ വളർന്നതുകൊണ്ടു പിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് കൈമാറി നൽകുന്ന പ്രായോഗിക ജ്ഞാനം തനിക്ക് നഷ്ടമായി എന്ന് റോബ് കരുതി. ജീവിതത്തിലെ പ്രധാന കഴിവുകൾ മറ്റാർക്കും നഷ്ടമാകേണ്ട എന്ന് കരുതി ഒരു ഷെൽഫ് ഉണ്ടാക്കുന്നതു മുതൽ ടയർ മാറ്റുന്നത് വരെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന “ഡാഡ് ഹൌ ഡു ഐ?” (പിതാവേ ഞാൻ എങ്ങനെയാണ്?) എന്ന വീഡിയോ സീരീസ് റോബ് നിർമ്മിച്ചു. അദ്ദേഹത്തിന്റെ കരുണ നിറഞ്ഞതും ഉഷ്മളവുമായ ശൈലികൊണ്ട്, റോബ് ഒരു യൂട്യൂബ് തരംഗമായി ലക്ഷോപലക്ഷം സബ്സ്ക്രൈബേഴ്സിനെ ശേഖരിച്ചു.
നമ്മിൽ പലരും നമ്മെ വിലയേറിയ നൈപുണ്യം പഠിപ്പിക്കേണ്ടതിനും പ്രയാസമേറിയ സാഹചര്യങ്ങളിൽ നയിക്കേണ്ടതിനും പിതൃതുല്യരായ ആളുകളുടെ വൈദഗ്ദ്യത്തിനായി ആഗ്രഹിക്കാറുണ്ട്. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് വിടുവിക്കപ്പെട്ട ശേഷം ഒരു രാഷ്ട്രമായിത്തീരേണ്ടതിനു മോശെക്കും ഇസ്രായേൽ ജനത്തിനും അധികം ജ്ഞാനം ആവശ്യമായിരുന്നു. ആളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മോശെ അനുഭവിച്ച പിരിമുറുക്കം തന്റെ അമ്മായിയപ്പനായ യിത്രോ കണ്ടു. അങ്ങനെ യിത്രോ മോശെയോടു നേതൃത്വത്തിലെ ഉത്തരവാദിത്തങ്ങൾ വിഭാഗിച്ചു കൊടുക്കേണ്ടതെങ്ങനെ എന്ന ചിന്തനീയമായ ഉപദേശം നൽകി (പുറ.18: 17-23). മോശെ “തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു” (വാ.24).
നമുക്കെല്ലാം ജ്ഞാനം ആവശ്യമാണ് എന്ന് ദൈവം അറിയുന്നു. ചിലർക്കെങ്കിലും ജ്ഞാനമുള്ള ഉപദേശം നൽകുന്ന ദൈവഭക്തരായ മാതാപിതാക്കൾ ഉണ്ടാവാം, എന്നാൽ ചിലർക്കതുണ്ടാവില്ല. എന്നാൽ യാചിക്കുന്ന എല്ലാവര്ക്കും ദൈവീക ജ്ഞാനം ലഭ്യമാണ് (യാക്കോ.1: 5). വേദപുസ്തകത്തിലുടനീളം ദൈവം അവിടുത്തെ ജ്ഞാനത്തെ പകർന്നിരിക്കുന്നു. നാം താഴ്മയോടും വിശ്വസ്തതയോടും കൂടെ ജ്ഞാനികളെ ശ്രവിക്കുമ്പോൾ നാമും “ജ്ഞാനികളോടുകൂടെ എണ്ണപ്പെടും” (സദൃശ്യ. 19: 20) എന്നും, മറ്റുള്ളവരുമായി ജ്ഞാനം പങ്കുവയ്ക്കാൻ കഴിയുമെന്നും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു.
ജ്ഞാനമുള്ള ഉപദേശം ഏതുവിധത്തിലാണ് നിങ്ങൾക്ക് പ്രയോജനപ്പെട്ടിട്ടുള്ളത്? നിങ്ങൾ ആരോടൊപ്പമാണ് മുന്നേറുക?
സ്വർഗ്ഗീയ പിതാവേ, അങ്ങ് എന്റെ ജീവിതത്തിൽ തന്നിരിക്കുന്ന വ്യക്തികളിൽ നിന്നും ജ്ഞാനമുള്ള ഉപദേശം അന്വേഷിക്കുവാനും ശ്രവിക്കുവാനും എന്നെ സഹായിക്കേണമേ.