പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തോമസ് കാർലൈൽ തത്വചിന്തകനായ ജോൺ സ്റ്റുവർട് മില്ലിന് ഒരു ലേഖനം വിശകലനം ചെയ്യുവാനായി നൽകി. അബദ്ധവശാലോ മനപ്പൂർവ്വമായോ എങ്ങനെയോ അത് തീയിൽ വീണു. കാർലൈലിന്റെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു പകർപ്പ് അതായിരുന്നു. ഒട്ടും ഭയം കൂടാതെ അദ്ദേഹം അതിന്റെ നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടും എഴുതുവാൻ ആരംഭിച്ചു. തന്റെ മനസ്സിലുണ്ടായിരുന്ന കേടുപറ്റാത്ത കഥയെ തീക്ക് തടയുവാൻ കഴിഞ്ഞില്ല. വലിയ നഷ്ടത്തിൽ നിന്നും കാർലൈൽ തന്റെ സ്മാരക കൃതി ‘ദി ഫ്രഞ്ച് റീവൊല്യൂഷൻ’ പൂർത്തിയാക്കി.

ക്ഷയിച്ചുകൊണ്ടിരിക്കുന്ന പുരാതന യെഹൂദ രാഷ്ടത്തിന്റെ നിറം മങ്ങിയ കാലത്ത്, ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു “നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ……..ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക” (യിരെ. 36:2). ഈ സന്ദേശം ആസന്നമായ ആക്രമണം ഒഴിവാക്കുവാൻ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന ദൈവത്തിന്റെ വാത്സല്യമുള്ള ഹൃദയത്തെ കാണിക്കുന്നു (വാ.3).

യിരെമ്യാവ്‌ തന്നോട് അരുള്ചെയ്തതുപോലെ തന്നെ ചെയ്തു. എന്നാൽ യെഹൂദാ രാജാവായ യെഹോയാകീമിന്റെ കൈകളിൽ എത്തിയപ്പോൾ, അത് കീറി തീയിലെറിഞ്ഞു കളഞ്ഞു (വാ.23-25). എന്നാൽ രാജാവിന്റെ ഈ പ്രവൃത്തി കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളു. ദൈവം യിരെമ്യാവിനോട് മറ്റൊരു ചുരുളിൽ അതെ സന്ദേശമെഴുതുവാൻ പറഞ്ഞു. അവിടുന്ന് പറഞ്ഞു, “[യെഹോയാക്കീമിന്] ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും”(വാ.30). 

ഒരു പുസ്തകത്തെ തീയിലെറിയുന്നതിലൂടെ ദൈവവചനത്തെ കത്തിക്കുവാൻ കഴിയും. അത് തീർത്തും ഫലശൂന്യമാണ്. ആ വാക്കുകൾക്ക് പിറകിലുള്ള ദൈവ ശബ്ദം എന്നേക്കും നിലനിൽക്കുന്നു.