എന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തിന് ശേഷം, ഞാൻ ബ്ലോഗിങ് ചെയ്യാനായി പ്രചോദിതനായി. ആളുകൾ അവരുടെ ഭൂമിയിൽ ലഭിക്കുന്ന നിമിഷങ്ങളെ അർത്ഥപൂർണ്ണമായ ജീവിത നിമിഷങ്ങളാക്കി മാറ്റുന്നതിന് പ്രചോദനം നൽകുന്ന കാര്യങ്ങൾ എഴുതണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ ബ്ലോഗിങ്ങിൽ തുടക്കക്കാരായവർക്കുള്ള ഒരു ഗൈഡിലേക്കു എന്റെ ശ്രദ്ധ തിരിച്ചു. ഏത് പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും, തലക്കെട്ടുകൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നും, ശ്രദ്ധപിടിച്ചുപറ്റുന്ന പോസ്റ്റ് എങ്ങനെ തയ്യാറാക്കണമെന്നും ഞാൻ മനസ്സിലാക്കി. അങ്ങനെ 2016 ൽ എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ജനിച്ചു.

നിത്യജീവൻ എങ്ങനെ സ്വന്തമാക്കണമെന്ന് വിവരിക്കുന്ന “തുടക്കക്കാർക്കുള്ള മാർഗനിർദേശം” പൗലോസ് എഴുതിയിട്ടുണ്ട്. റോമർ 6: 16-18  ൽ നാമെല്ലാം ദൈവത്തോടുള്ള ശത്രുത്വത്തിൽ (പാപത്തിൽ) ജനിച്ചുവെന്നും യേശുവിനു (നമ്മുടെ) “പാപത്തിൽനിന്നു സ്വാതന്ത്ര്യം” നല്കാൻ കഴിയുമെന്നും താരതമ്യപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം പാപത്തിന്റെ അടിമയും ദൈവത്തിന്റെ അടിമയും തമ്മിലുള്ള വ്യത്യാസവും, ജീവൻ നൽകുന്ന ദൈവീക വഴികളെക്കുറിച്ചും പൗലോസ് വിവരിക്കുന്നു (വാ.19-20). “പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ” (വാ.23) എന്ന് അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു. മരണം എന്നതിന് ദൈവത്തിൽ നിന്നും എന്നെന്നേക്കുമായി വേർപിരിഞ്ഞിരിക്കുക എന്നാണ് അർത്ഥം. നാം ക്രിസ്തുവിനെ തള്ളിപ്പറയുമ്പോൾ നമുക്ക് സംഭവിക്കുന്ന വിനാശകരമായ കാര്യം ഇതാണ്. എന്നാൽ ദൈവം നമുക്ക് യേശുവിൽ ഒരു ദാനം നൽകിയിരിക്കുന്നു – അതാണ് പുതുജീവൻ. അത് ഭൂമിയിൽ ആരംഭിച്ചു സ്വർഗത്തിൽ ദൈവത്തോടൊപ്പം തുടരുന്നതാണ്.

നിത്യജീവിനെപ്പറ്റി തുടക്കക്കാർക്കായുള്ള ഗൈഡിൽ പൗലോസ്  തിരഞ്ഞെടുപ്പിനായി രണ്ടു കാര്യങ്ങൾ നമുക്ക് മുൻപിൽ വക്കുന്നു – മരണത്തിലേക്ക് നയിക്കുന്ന പാപം തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിത്യജീവനിലേക്ക് നയിക്കുന്ന യേശുവിന്റെ ദാനം തിരഞ്ഞെടുക്കുക. താങ്കൾ അവിടുത്തെ ദാനമാകുന്ന ജീവൻ സ്വീകരിച്ചാലും. താങ്കൾ ഇതിനകം യേശുവിനെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഇന്ന് ആ ദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുക!