ജീവിച്ചിരിക്കുന്നവർക്കായി സൗജന്യ ശവസംസ്‌കാരം. സൗത്ത് കൊറിയയിലുള്ള ഒരു സ്ഥാപനം നൽകിയിരുന്ന സേവനം അതായിരുന്നു. 2012 ൽ ഈ സ്ഥാപനം ആരംഭിച്ചതിന് ശേഷം 25000 ൽ അധികം ആളുകൾ, കൗമാരക്കാർ മുതൽ വിരമിച്ചവർ വരെ ഇത്തരം “ജീവിക്കുന്ന ശവസംസ്കാരത്തിൽ” പങ്കെടുക്കുകയും, അവരുടെ മരണം സംഭവിച്ചു എന്ന് കരുതി ജീവിതം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. “കൃത്രിമ ശവസംസ്കാരങ്ങൾ അതിൽ പങ്കെടുക്കുന്നവർക്ക് അവരുടെ ജീവിതത്തെപ്പറ്റി ഒരു സത്യസന്ധമായ ബോധ്യവും, നന്ദി പ്രദർശനവും, ക്ഷമിക്കുവാൻ സഹായിക്കുകയും കുടുംബാംഗങ്ങളും ബന്ധുക്കളുമായി ബന്ധം പുതുക്കുവാനും സഹായിക്കും എന്നാണ്” ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഈ വാക്കുകളിൽ സഭാപ്രസംഗിയുടെ പുസ്തകം എഴുതിയ അധ്യാപകന്റെ ജ്ഞാനം പ്രധിധ്വനിക്കുന്നു, “അതല്ലോ (മരണം) സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും” (സഭാ.7: 2). മരണം നമ്മെ ഓർമ്മപ്പെടുത്തുന്നത് നമുക്ക് നന്നായി ജീവിക്കുവാനും സ്നേഹിക്കുവാനും വളരെ ചുരുങ്ങിയ സമയമേ ഉള്ളൂ എന്നതിന്റെ സംഷിപ്തതയാണ്. അത് ദൈവം നമുക്ക് തന്നിട്ടുള്ള ചില ദാനങ്ങളായ – ധനം, ബന്ധങ്ങൾ, അനുഭൂതികൾ – എന്നിവയിൽ നിന്ന് നമ്മുടെ പിടി അയക്കുകയും അവയെ ഈ ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ അനുഭവിക്കുവാനും അതോടൊപ്പം തന്നെ നമ്മുടെ നിക്ഷേപങ്ങളെ “പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചു കൊൾവാനും സാധിക്കും”(മത്താ.6: 20).
മരണം ഏതു സമയത്തും നമ്മുടെ വാതിലിൽ മുട്ടിക്കോണ്ട് കടന്നു വരാം. എന്നിരുന്നാലും മാതാപിതാക്കളോടൊപ്പമുള്ള ആ യാത്ര മാറ്റി വയ്ക്കുവാനോ, ദൈവത്തെ സേവിക്കാനുള്ള തീരുമാനം തടസ്സപ്പെടുത്തുവാനോ നമ്മുടെ ജോലിക്കായി കുട്ടികളോടൊപ്പം ചിലവിടേണ്ട സമയത്തിൽ വിട്ടുവീഴ്‌ച
വരുത്തുവാനോ ഒരു പക്ഷേ അത് നമ്മളെ നിർബന്ധിക്കില്ല. ദൈവത്തിന്റെ സഹായത്താൽ നമുക്ക് ജ്ഞാനത്തോടെ ജീവിക്കുവാൻ പഠിക്കാം.
മരണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഇന്ന് എന്തു മാറ്റമാണ് വരുത്തുന്നത്? ജീവിതത്തിന്റെ തിക്കിനും തിരക്കിനുമിടയിൽ നിങ്ങൾക്ക് മരണത്തെക്കുറിച്ചു എങ്ങനെ കൂടുതൽ ബോധ്യമുള്ളവനാകാം?
സ്നേഹിക്കുന്ന ദൈവമേ, ജീവിതത്തിന്റെ സംക്ഷിപ്തതയെ ഓർത്തു നന്നായി ജീവിക്കുവാൻ ഇന്ന് എന്നെ സഹായിക്കേണമേ.
മരണത്തിന് ശേഷം എന്ത് സംഭവിക്കുന്നു എന്ന് കൂടുതൽ അറിയുവാൻ സന്ദർശിക്കുക. ChristianUniversity.org/afterlife.