10 വയസ്സായ ചെൽസിയ തനിക്ക് ലഭിച്ച ആർട് സെറ്റ് കണ്ടപ്പോൾ, തന്റെ സങ്കടങ്ങളിൽ നന്നായിരിക്കുവാനായി ദൈവം ആർട്ടിനെ ഉപയോഗിക്കുന്നതായി അവൾ മനസ്സിലാക്കി. ചില കുട്ടികൾക്ക് ആർട് സെറ്റ് ലഭ്യമല്ലെന്ന് അവൾ അറിഞ്ഞപ്പോൾ, അവരെ സഹായിക്കാൻ അവൾ ആഗ്രഹിച്ചു. അതിനാൽ അവളുടെ ജന്മദിന പാർട്ടിക്ക് സമയമായപ്പോൾ, അവൾ സമ്മാനങ്ങൾ കൊണ്ടുവരരുതെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. പകരം, കലാസാമഗ്രികൾ സംഭാവന ചെയ്യാനും ആവശ്യമുള്ള കുട്ടികൾക്ക് പെട്ടികൾ നിറയ്ക്കാൻ സഹായിക്കാനും അവൾ അവരെ ക്ഷണിച്ചു.

പിന്നീട് അവളുടെ കുടുംബത്തിന്റെ സഹായത്തോടെ ചെൽസി ചാരിറ്റി ആരംഭിച്ചു. ബോക്സുകൾ നിറയ്ക്കാൻ സഹായിക്കാൻ അവൾ കൂടുതൽ ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങി, അതിലൂടെ അവൾക്ക് കൂടുതൽ കുട്ടികളെ സഹായിക്കാൻ സാധിക്കും. ഇത് കൂടാതെ അവളുടെ ബോക്സുകൾ സ്വീകരിച്ച ഗ്രൂപ്പുകളെ അവൾ ആർട്ട് ടിപ്പുകൾ പഠിപ്പിച്ചുകൊടുക്കുന്നു. ഒരു ലോക്കൽ ന്യൂസ് ചാനലിന് കൊടുത്ത ഇന്റർവ്യൂവിന് ശേഷം ലോകത്തിന്റെ വിവിധ ഇടങ്ങളിൽനിന്നു ആളുകൾ  സാധനങ്ങൾ സംഭാവനയായി നൽകി. ചെൽസിയുടെ സഹായങ്ങൾ അന്താരാഷ്ട്ര തലത്തിൽ കലാപരമായ സാധനങ്ങൾ എത്തിച്ചപ്പോൾ, മറ്റുള്ളവരെ സേവിക്കാൻ നമ്മൾ ജീവിക്കാൻ തയ്യാറാകുമ്പോൾ ദൈവത്തിന് നമ്മെ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ പെൺകുട്ടി പ്രകടമാക്കുന്നു.

ചെൽസിയുടെ അനുകമ്പയും പങ്കുവയ്ക്കാനുള്ള സന്നദ്ധതയും വിശ്വസ്തനായ ഒരു കാര്യസ്ഥന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു. ദൈവം നൽകിയ വിഭവങ്ങളും കഴിവുകളും പങ്കുവെച്ചുകൊണ്ട് വിശ്വസ്തരായ കാര്യസ്ഥരായിരിക്കാൻ “തമ്മിൽ ഉറ്റ സ്നേഹമുള്ളവരായിരിപ്പാൻ” യേശുവിലുള്ള എല്ലാ വിശ്വാസികളെയും അപ്പോസ്തലനായ പത്രോസ് പ്രോത്സാഹിപ്പിക്കുന്നു (1 പത്രോസ് 4: 8-11).

നമ്മുടെ സ്നേഹത്തിന്റെ ഓരോ ചെറിയ പ്രവർത്തിയും ദാനം ചെയ്യാൻ നമ്മോട് ചേരുവാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കും. മറ്റുള്ളവരുടെ സേവനത്തിനായി നമ്മെ സഹായിക്കുവാൻ പിന്തുണക്കാരെ പോലും ദൈവത്തിന് അണിനിരത്താൻ കഴിയും. ദൈവത്തിൽ ആശ്രയിക്കുമ്പോൾ, അവന് അർഹിക്കുന്ന മഹത്വം നൽകാനും സേവിക്കാനും നമുക്ക് ജീവിക്കാം.