കൊറോണ വൈറസ് മഹാമാരി മൂലം ലോകത്തെ പല സ്കൂളുകളുടെയും പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. ചൈനയിലെ അധ്യാപകർ ക്ളാസുകൾ ഓൺലൈനായി എടുക്കുവാൻ സഹായിക്കുന്ന ഡിജിറ്റൽ ആപ്പായ ഡിങ്ടോക് ഉപയോഗിച്ചു. എന്നാൽ ഡിങ്ടോകിന്റെ റേറ്റിങ് പ്ലെയ്സ്റ്റോറിൽ കുറച്ചാൽ ആ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് നീക്കുമെന്ന് അവരുടെ വിദ്യാർത്ഥികൾ മനസ്സിലാക്കി. ഒറ്റ രാത്രികൊണ്ട് പതിനായിരക്കണക്കിന് വൺ സ്റ്റാർ റേറ്റിങ് ഡിങ്ടോകിന്റെ മൂല്യം കുറച്ചു.
വിദ്യാർത്ഥികൾ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറിയതിന് യേശുവിന് പ്രസാദം തോന്നുകയില്ല, എന്നാൽ അവരുടെ സൂഷ്മബുദ്ധിയെ യേശു പ്രശംസാർഹമായി കണ്ടേക്കാം. തന്റെ ജോലിയുടെ അവസാന ദിനത്തിൽ യജമാനൻ തന്റെ കടക്കാരുടെ കടങ്ങൾ വെട്ടിക്കുറച്ച ഒരു കാര്യസ്ഥന്റെ അസാധാരണമായ ഒരു കഥ യേശു പറഞ്ഞു. യേശു ആ കാര്യസ്ഥന്റെ അവിശ്വസ്തതയെ പ്രശംസിച്ചില്ല, എന്നാൽ അവന്റെ ബുദ്ധിപരമായ തീരുമാനത്തെപ്പറ്റി വിലയിരുത്തുകയും മറ്റുള്ളവരും അവനെപ്പോലെ കൗശലമുള്ളവരായിരിക്കണമെന്ന് ആഗ്രഹിച്ചു. “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും” (ലൂക്കോ. 16:9).
പണത്തിന്റെ കാര്യം വരുമ്പോൾ പലരും അവർക്ക് എത്ര നഷ്ടം വരുമെന്നാണ് നോക്കുന്നത്. ജ്ഞാനികളായവർ തങ്ങൾക്ക് എന്താണ് ഉപയോഗപ്രദമായത് എന്നാണ് നോക്കുന്നത്. യേശു പറഞ്ഞു മറ്റുള്ളവർക്ക് നൽകുന്നതിലൂടെ “സുഹൃത്തുക്കളെ നേടുകയാണ്” ചെയ്യുന്നത്, അത് സുരക്ഷയും സ്വാധീനവും നൽകുന്നു. എല്ലാ കൂട്ടത്തിലും നേതാവാകുന്നത് ആരാണ്? വിലകൊടുക്കുന്നവൻ. കൊടുക്കുന്നതിലൂടെ “നിത്യമായ വാസസ്ഥലങ്ങൾ” ലഭിക്കുന്നു, കാരണം നമ്മുടെ സമ്പത്തിനെ പകുത്തു നൽകുവാനുള്ള മനസ്സ് യേശുവിലുള്ള ആശ്രയത്തെയാണ് കാണിക്കുന്നത്.
ഇനി നമുക്ക് പണമില്ലെങ്കിൽകൂടി, നമുക്ക് സമയവും, കഴിവുകളും, കേൾക്കുവാനുള്ള കാതുകളുമുണ്ട്. യേശുവിനുവേണ്ടി സർഗാത്മകമായി മറ്റുള്ളവരെ സേവിക്കുന്നതെങ്ങനെയെന്ന് കാട്ടിത്തരുവാൻ ദൈവത്തോട് അപേക്ഷിക്കാം.
നിങ്ങൾ ഇന്ന് ആരെ സേവിക്കണമെന്നാണ് യേശു ആവശ്യപ്പെടുന്നത്? ആ വ്യക്തിയെ അനുഗ്രഹിക്കുവാൻ നിങ്ങളുടെ കഴിവുകൾ, പണം, സമയം എന്നിവ എങ്ങനെയാണ് സർഗാത്മകമായി ചിലവഴിക്കുന്നത്?
യേശുവേ, അങ്ങേക്കായി മറ്റുള്ളവർക്ക് കൊടുക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.