ഫ്രഡറിക് ബുച്നർ തന്റെ പ്രശസ്തമായ ഓർമ്മകുറിപ്പായ “ടെല്ലിങ് സീക്രെട്സിൽ” പറയുന്നത് “സംസാരിക്കരുത്, വിശ്വസിക്കരുത്, തോന്നരുത് മുതലായവയാണ്” നാം ജീവിച്ചുവരുന്ന നിയമങ്ങളെന്നും “അത് തെറ്റിക്കുന്നവന് എത്ര കഷ്ടമാണ്” എന്നുമാണ്. ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ ഓഹരി നഷ്ടപെട്ട കുടുംബങ്ങളുടെ അലിഖിത നിയമങ്ങൾ എന്ന് താൻ വിളിക്കുന്ന തന്റെ അനുഭവങ്ങളെ ബുച്നർ വിവരിക്കുന്നു. അദ്ദേഹത്തിന്റെ തന്നെ കുടുംബത്തിന് “നിയമം” എന്നാൽ, തന്റെ പിതാവിന്റെ ആത്മഹത്യയെക്കുറിച്ച് സംസാരിക്കാനോ ദുഖിക്കാനോ ബുച്ച്നറെ അനുവദിച്ചില്ല, അതിനാൽ തന്റെ വേദനയിൽ ആശ്രയിക്കാൻ അദ്ദേഹത്തിന് ആരുമില്ലായിരുന്നു.
നിങ്ങൾക്ക് ഇതുമായി താരതമ്യപ്പെടുത്താൻ കഴിയുമോ? നമ്മിൽ പലരും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ വികൃതമായ തരത്തിലുള്ള സ്നേഹവുമായി ജീവിക്കാൻ പഠിച്ചിരിക്കുന്നു, നമ്മെ അപായപ്പെടുത്തിയതിനെക്കുറിച്ചു അവിശ്വസ്ഥതയോ നിശബ്ദതയോ ആവശ്യപ്പെടുന്ന ഒന്ന്. അത്തരത്തിലുള്ള “സ്നേഹം” നമ്മെ നിയന്ത്രിക്കുന്നതിനുള്ള ഭയത്തിൽ അധിഷ്ടിതമാണ്. അത് ഒരു തരത്തിൽ അടിമത്തമാണ്.
നാം അനുഭവിക്കുന്ന വ്യവസ്ഥകളോട് കൂടിയ , നഷ്ടപ്പെടുമോ എന്ന് നാം ഏപ്പോഴും ഭയക്കുന്ന സ്നേഹത്തിൽ നിന്ന് എത്രയോ വിഭിന്നമാണ് യേശുവിന്റെ സ്നേഹത്തിലേക്കുള്ള ക്ഷണം എന്നത് മറക്കാനാവാത്തതാണ്. പൗലോസ് വിവരിക്കുന്നതുപോലെ ക്രിസ്തുവിന്റെ സ്നേഹത്തിലൂടെ നമുക്ക് ഭയമില്ലാതെ ജീവിക്കുന്നതിങ്ങനെയെന്ന് മനസ്സിലാകുന്നു (റോമ.8:15). ഒപ്പം തന്നെ ആഴത്തിൽ, സത്യസന്ധമായി നിരുപാധികം സ്നേഹിക്കപ്പെടുന്നു എന്നറിയുമ്പോഴാണ് നമുക്ക് മഹത്തായ സ്വാതന്ത്ര്യത്തെ (വാ.21) മനസ്സിലാക്കുവാൻ കഴിയുന്നത്.
സ്വീകാര്യതക്കും സ്നേഹത്തിനും "അപ്രഖ്യാപിതമായ" ഏതെങ്കിലും നിയമങ്ങൾ ഉള്ളതായി താങ്കൾ പഠിച്ചിട്ടുണ്ടോ? അത്തരം നിയമങ്ങളൊന്നും പ്രമാണിക്കേണ്ടതില്ല എന്ന് താങ്കൾ വിശ്വസിക്കുകയാണെങ്കിൽ താങ്കളുടെ ജീവിത രീതിക്ക് എന്ത് വ്യത്യാസമാണ് വരിക?
സ്നേഹിക്കുന്ന ദൈവമേ, ഞാൻ സ്നേഹിക്കപ്പെടുകയില്ല എന്ന ചിന്തയിൽ എന്നോട് തന്നെയും മറ്റുള്ളവരോടും വിശ്വസ്തതയോടെ ജീവിക്കുവാൻ ഞാൻ ഭയപ്പെടുന്നു. എന്റെ ഹൃദയത്തെ സൗഖ്യമാക്കുകയും അങ്ങയുടെ സ്നേഹത്താൽ സാധ്യമാകുന്ന മഹത്വത്തിലും, സ്വാതന്ത്ര്യത്തിലും, സന്തോഷത്തിലും വിശ്വസിക്കുവാനും ജീവിക്കുവാനും എന്നെ സഹായിക്കേണമേ.