എന്റെ ആണ്മക്കളെ ഞാൻ ആദ്യമായി 14000 അടി ഉയരമുള്ള മലകയറുവാൻ കൊണ്ടു പോയപ്പോൾ, – അവർ പരിഭ്രാന്തരായി. അവർക്കത് സാധിക്കുമോ? അവർ വെല്ലുവിളി നേരിട്ടിരുന്നോ? എന്റെ ഇളയ മകൻ ഇടയ്ക്കിടയ്ക്ക് വിശ്രമത്തിനായി നിന്നു. “ഡാഡി, എനിക്ക് ഇനിയും മുൻപോട്ട് പോകാൻ കഴിയില്ലായെന്ന്” അവൻ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഈ പരീക്ഷ അവർക്ക് നല്ലതാണെന്നും അതിനായി അവർ എന്നിൽ വിശ്വസിക്കണമെന്നും ഞാൻ ആഗ്രഹിച്ചു. കൊടുമുടിയിൽ എത്തുന്നതിന് ഒരു മൈൽ മുൻപേ, എന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞ മകൻ ഞങ്ങളെ പിന്നിലാക്കി കൊടുമുടി തൊട്ടു. അവന്റെ ഭയത്തിന്റെ നടുവിലും എന്നിൽ വിശ്വസിച്ചതിനാൽ അവൻ സന്തോഷവാനായിരുന്നു.

മലയ കയറുമ്പോൾ യിസ്സഹാക്കിന് തന്റെ പിതാവിലുണ്ടായിരുന്ന വിശ്വാസത്തെപ്പറ്റി എനിക്ക് അത്ഭുതം തോന്നാറുണ്ട്. അതിലുമുപരിയായി, തന്റെ മകന്റെമേൽ കത്തി ഉയർത്തിയ അബ്രഹാമിന് ദൈവത്തിലുള്ള വിശ്വാസത്തിൽ എനിക്ക് വാക്കുകളില്ല. (ഉല്പ.22:10). ആശയക്കുഴപ്പത്താൽ തകർന്ന ഹൃദയമായിരുന്നിട്ടും അബ്രഹാം ദൈവത്തെ അനുസരിച്ചു. ദയയോടെ ഒരു ദൂതൻ അവനെ തടഞ്ഞു. “ബാലന്റെമേൽ കൈവയ്ക്കരുതെന്ന്” ദൈവത്തിന്റെ ദൂതൻ പറഞ്ഞു (വാ.12). യിസ്സഹാക്ക് മരിക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.

ഈ വ്യത്യസ്തമായ സംഭവുമായി നമ്മുടെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധിക്കുക, ആ അദ്ധ്യത്തിന്റെ ആരംഭ വാക്യങ്ങൾ “ദൈവം അബ്രഹാമിനെ പരീക്ഷിച്ചു” എന്നാണ്(വാ.1). തനിക്ക് നേരിട്ട പരിശോധനയിലൂടെ താൻ ദൈവത്തിൽ എത്രത്തോളം ആശ്രയിക്കുന്നു എന്ന് അബ്രഹാം പഠിച്ചു. ദൈവത്തിന്റെ സ്നേഹിക്കുന്ന ഹൃദയത്തെയും ആഴമാർന്ന കരുതലിനെയും അവൻ മനസ്സിലാക്കി. 

നമ്മുടെ ആശയക്കുഴപ്പത്തിലും, അന്ധകാരത്തിലും, പരിശോധനയിലും നാം നമ്മെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള സത്യങ്ങൾ മനസിലാക്കുന്നു. നമ്മുടെ പരീക്ഷകൾ ദൈവവുമായുള്ള ആഴത്തിലുള്ള വിശ്വസത്തിലേക്ക് നമ്മെ നയിക്കുന്നു.