ഇന്ത്യയിലുള്ള മുച്ചക്രവാഹനമായ “ടുക് ടുക്കുകൾ” അല്ലെങ്കിൽ “ഓട്ടോറിക്ഷകൾ” അനേകർക്ക് വളരെ ഉപകാരപ്രദവും ആനന്ദകരവുമായ ഒരു യാത്രാ സംവിധാനമാണ്. ചെന്നൈയിലുള്ള മാല എന്ന പെൺകുട്ടിക്ക് അത് സുവിശേഷം പങ്കുവെക്കാനുള്ള ഒരു വേദിയാണെന്ന് തോന്നി. ഒരിക്കൽ ഒരു ഓട്ടോയിൽ കയറിയപ്പോൾ, അതിന്റെ ഡ്രൈവർ മതങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിൽ ഏറെ സന്തോഷവാനാണെന്ന് അവൾ മനസ്സിലാക്കി. അടുത്ത തവണ ഞാൻ ഈ ഡ്രൈവറോട് സുവിശേഷം പങ്കു വയ്ക്കുമെന്ന് അവൾ അവളോടുതന്നെ പറഞ്ഞു.

റോമാലേഖനത്തിന്റെ ആരംഭത്തിൽ തന്നെ പൗലോസ് തന്നെത്തന്നെ “സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ടവൻ” എന്ന് വിശേഷിപ്പിക്കുന്നു. “സുവിശേഷത്തിന്റെ” ഗ്രീക്ക് വാക്ക് ഇവാഞ്ചലിയോൺ, അതിനർത്ഥം “നല്ല വാർത്ത” എന്നാണ്. ദൈവത്തിന്റെ സുവിശേഷം അറിയിക്കുക എന്നതായിരുന്നു തന്റെ പ്രധാന ഉദ്ദേശ്യമെന്ന് പോൾ അടിസ്ഥാനപരമായി പറയുകയായിരുന്നു.

എന്താണ് ഈ സദ്വാർത്ത? റോമർ 1: 3 പറയുന്നത് ദൈവത്തിന്റെ സുവിശേഷം “അവന്റെ പുത്രനെ സംബന്ധിച്ചുള്ളതാണ്” എന്നാണ്. സദ്വാർത്ത എന്നാൽ യേശുവാണ്! യേശു നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ വന്നതാണെന്ന് ലോകത്തോട് പറയാൻ എന്നാണ് ദൈവം ലോകത്തോട് പറയുന്നത്, അവൻ നമ്മെ അവന്റെ ആശയവിനിമയ മാർഗമായി തിരഞ്ഞെടുത്തു. എത്ര വിനീതമായ വസ്തുത!

യേശുവിൽ വിശ്വസിക്കുന്ന ഓരോ വിശ്വാസിക്കും നൽകിയിരിക്കുന്ന ഒരു പദവിയാണ് സുവിശേഷം പങ്കുവയ്ക്കുക എന്നത്. മറ്റുള്ളവരെ ഈ വിശ്വാസത്തിലേക്ക് ക്ഷണിക്കാൻ നമുക്ക് “കൃപ നൽകിയിരിക്കുന്നു”(വാ.5,6). നാം ടുക് ടുക്കിലായിരുന്നാലും എവിടെയായിരുന്നാലും ഈ മഹത്വകരമായ സുവിശേഷം നമുക്ക് ചുറ്റുമുള്ളവരുമായി പങ്കുവയ്ക്കുവാൻ നമ്മെ വിളിച്ചു വേർതിരിച്ചിരിക്കുന്നു. നാമും നമ്മുടെ ദൈനംദിന ജീവിതത്തിൽ മാലയെപ്പോലെ യേശുവാകുന്ന സുവിശേഷത്തെ പങ്കുവയ്ക്കുവാൻ അവസരങ്ങളെ കണ്ടെത്തണം.