നന്നായി ജീവിക്കുക
ജീവിച്ചിരിക്കുന്നവർക്കായി സൗജന്യ ശവസംസ്കാരം. സൗത്ത് കൊറിയയിലുള്ള ഒരു സ്ഥാപനം നൽകിയിരുന്ന സേവനം അതായിരുന്നു. 2012 ൽ ഈ സ്ഥാപനം ആരംഭിച്ചതിന് ശേഷം 25000 ൽ അധികം ആളുകൾ, കൗമാരക്കാർ മുതൽ വിരമിച്ചവർ വരെ ഇത്തരം "ജീവിക്കുന്ന ശവസംസ്കാരത്തിൽ" പങ്കെടുക്കുകയും, അവരുടെ മരണം സംഭവിച്ചു എന്ന് കരുതി ജീവിതം കൂടുതൽ മെച്ചപ്പെടുകയും ചെയ്തു. "കൃത്രിമ ശവസംസ്കാരങ്ങൾ അതിൽ പങ്കെടുക്കുന്നവർക്ക് അവരുടെ ജീവിതത്തെപ്പറ്റി ഒരു സത്യസന്ധമായ ബോധ്യവും, നന്ദി പ്രദർശനവും, ക്ഷമിക്കുവാൻ സഹായിക്കുകയും കുടുംബാംഗങ്ങളും ബന്ധുക്കളുമായി ബന്ധം പുതുക്കുവാനും സഹായിക്കും എന്നാണ്" ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഈ വാക്കുകളിൽ സഭാപ്രസംഗിയുടെ പുസ്തകം എഴുതിയ അധ്യാപകന്റെ ജ്ഞാനം പ്രധിധ്വനിക്കുന്നു, "അതല്ലോ (മരണം) സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും" (സഭാ.7: 2). മരണം നമ്മെ ഓർമ്മപ്പെടുത്തുന്നത് നമുക്ക് നന്നായി ജീവിക്കുവാനും സ്നേഹിക്കുവാനും വളരെ ചുരുങ്ങിയ സമയമേ ഉള്ളൂ എന്നതിന്റെ സംഷിപ്തതയാണ്. അത് ദൈവം നമുക്ക് തന്നിട്ടുള്ള ചില ദാനങ്ങളായ – ധനം, ബന്ധങ്ങൾ, അനുഭൂതികൾ - എന്നിവയിൽ നിന്ന് നമ്മുടെ പിടി അയക്കുകയും അവയെ ഈ ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ അനുഭവിക്കുവാനും അതോടൊപ്പം തന്നെ നമ്മുടെ നിക്ഷേപങ്ങളെ "പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചു കൊൾവാനും സാധിക്കും"(മത്താ.6: 20).
മരണം ഏതു സമയത്തും നമ്മുടെ വാതിലിൽ മുട്ടിക്കോണ്ട് കടന്നു വരാം. എന്നിരുന്നാലും മാതാപിതാക്കളോടൊപ്പമുള്ള ആ യാത്ര മാറ്റി വയ്ക്കുവാനോ, ദൈവത്തെ സേവിക്കാനുള്ള തീരുമാനം തടസ്സപ്പെടുത്തുവാനോ നമ്മുടെ ജോലിക്കായി കുട്ടികളോടൊപ്പം ചിലവിടേണ്ട സമയത്തിൽ വിട്ടുവീഴ്ച
വരുത്തുവാനോ ഒരു പക്ഷേ അത് നമ്മളെ നിർബന്ധിക്കില്ല. ദൈവത്തിന്റെ സഹായത്താൽ നമുക്ക് ജ്ഞാനത്തോടെ ജീവിക്കുവാൻ പഠിക്കാം.
നിങ്ങൾക്കായുള്ള ദൈവീക പദ്ധതി
കഴിഞ്ഞ 6 വര്ഷങ്ങളായി ആഗ്നസ് തന്റെ പ്രീയപ്പെട്ട അമ്മായിയമ്മയുടെ (ഒരു പാസ്റ്ററുടെ ഭാര്യയായിരുന്നു) മാതൃക പിന്തുടർന്ന് ഒരു "ഉത്തമ ശുശ്രൂഷകന്റെ ഭാര്യയാകുവാൻ" പരിശ്രമിക്കുകയായിരുന്നു. ഈ ഒരു കർത്തവ്യത്തിൽ തനിക്ക് ഒരു ചിത്രകാരിയോ എഴുത്തുകാരിയോ ആകുവാൻ കഴിയില്ലെന്ന് കരുതി തന്റെ ക്രിയാത്മകതകളെ കുഴിച്ചുമൂടി വിഷാദയായി ആത്മഹത്യ ചെയ്യാൻ ആലോചിച്ചു. അടുത്തുള്ള ഒരു പാസ്റ്ററിന്റെ സഹായം കൊണ്ട് മാത്രമാണ് താനായിരുന്ന അന്ധകാരത്തിൽനിന്ന് അവൾ പുറത്തു കടന്നത്. അദ്ദേഹം ദിവസവും അവൾക്കായി പ്രാർത്ഥിക്കുകയും എല്ലാ പ്രഭാതത്തിലും രണ്ടു മണിക്കൂർ എഴുതുവാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇത് അവളിൽ "മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ" - എന്ന് അവൾ സ്വയം വിളിക്കുന്ന, ദൈവം അവൾക്ക് നൽകിയ വിളിയെ ഉണർത്തി. "എനിക്ക് ഞാൻ ആയിരിക്കുവാൻ - തികഞ്ഞ വ്യക്തിത്വമാകുവാൻ - എന്നിൽ ദൈവം തന്നിരിക്കുന്ന സർഗ്ഗാത്മകതയുടെ എല്ലാ ഉറവുകളുടെയും പാത ഞാൻ കണ്ടെത്തണം".
പിന്നീട് അവൾ തന്റെ വിളി കണ്ടെത്തിയതിനെ പ്രകടമാക്കുന്ന ദാവീദിന്റെ ഒരു സങ്കീർത്തനാം ചൂണ്ടിക്കാട്ടി: "യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും" (സങ്കീ.37:4). തന്നെ നയിക്കുവാനും വഴിനടത്തുവാനും ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അവളുടെ വഴികളെ ദൈവത്തിൽ ഭരമേല്പിച്ചപ്പോൾ (വാ.5), എഴുതുവാനും ചിത്രം വരക്കുവാനും മാത്രമല്ല ശരിയായ രീതിയിൽ ദൈവത്തോട് സംഭാഷിക്കുവാൻ മറ്റുള്ളവരെ സഹായിക്കുവാനും ദൈവം വഴിയൊരുക്കി.
നമുക്ക് ഓരോരുത്തർക്കുമായി ദൈവത്തിന്റെ പക്കൽ "മുദ്രയിട്ടിരിക്കുന്ന ഉത്തരവുകൾ" ഉണ്ട്. അത് നാം അവിടുത്തെ പ്രീയ മക്കളാണെന്ന് അറിയുവാൻ മാത്രമല്ല, നമ്മുടെ ദാനങ്ങളും അഭിനിവേശങ്ങളും കൊണ്ട് അവിടുത്തെ ശുശ്രൂഷിക്കുവാനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ മനസ്സിലാക്കുവാനുമാണ്. നാം അവിടുത്തെ ആശ്രയിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് നമ്മെ നയിക്കും.
തുടക്കക്കാർക്കുള്ള ജീവിത മാർഗനിർദേശം
എന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തിന് ശേഷം, ഞാൻ ബ്ലോഗിങ് ചെയ്യാനായി പ്രചോദിതനായി. ആളുകൾ അവരുടെ ഭൂമിയിൽ ലഭിക്കുന്ന നിമിഷങ്ങളെ അർത്ഥപൂർണ്ണമായ ജീവിത നിമിഷങ്ങളാക്കി മാറ്റുന്നതിന് പ്രചോദനം നൽകുന്ന കാര്യങ്ങൾ എഴുതണമെന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ ബ്ലോഗിങ്ങിൽ തുടക്കക്കാരായവർക്കുള്ള ഒരു ഗൈഡിലേക്കു എന്റെ ശ്രദ്ധ തിരിച്ചു. ഏത് പ്ലാറ്റ്ഫോം ഉപയോഗിക്കണമെന്നും, തലക്കെട്ടുകൾ എങ്ങനെ തിരഞ്ഞെടുക്കണമെന്നും, ശ്രദ്ധപിടിച്ചുപറ്റുന്ന പോസ്റ്റ് എങ്ങനെ തയ്യാറാക്കണമെന്നും ഞാൻ മനസ്സിലാക്കി. അങ്ങനെ 2016 ൽ എന്റെ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് ജനിച്ചു.
നിത്യജീവൻ എങ്ങനെ സ്വന്തമാക്കണമെന്ന് വിവരിക്കുന്ന "തുടക്കക്കാർക്കുള്ള മാർഗനിർദേശം" പൗലോസ് എഴുതിയിട്ടുണ്ട്. റോമർ 6: 16-18 ൽ നാമെല്ലാം ദൈവത്തോടുള്ള ശത്രുത്വത്തിൽ (പാപത്തിൽ) ജനിച്ചുവെന്നും യേശുവിനു (നമ്മുടെ) "പാപത്തിൽനിന്നു സ്വാതന്ത്ര്യം" നല്കാൻ കഴിയുമെന്നും താരതമ്യപ്പെടുത്തിയിരിക്കുന്നു. അതിനു ശേഷം പാപത്തിന്റെ അടിമയും ദൈവത്തിന്റെ അടിമയും തമ്മിലുള്ള വ്യത്യാസവും, ജീവൻ നൽകുന്ന ദൈവീക വഴികളെക്കുറിച്ചും പൗലോസ് വിവരിക്കുന്നു (വാ.19-20). "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ" (വാ.23) എന്ന് അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു. മരണം എന്നതിന് ദൈവത്തിൽ നിന്നും എന്നെന്നേക്കുമായി വേർപിരിഞ്ഞിരിക്കുക എന്നാണ് അർത്ഥം. നാം ക്രിസ്തുവിനെ തള്ളിപ്പറയുമ്പോൾ നമുക്ക് സംഭവിക്കുന്ന വിനാശകരമായ കാര്യം ഇതാണ്. എന്നാൽ ദൈവം നമുക്ക് യേശുവിൽ ഒരു ദാനം നൽകിയിരിക്കുന്നു - അതാണ് പുതുജീവൻ. അത് ഭൂമിയിൽ ആരംഭിച്ചു സ്വർഗത്തിൽ ദൈവത്തോടൊപ്പം തുടരുന്നതാണ്.
നിത്യജീവിനെപ്പറ്റി തുടക്കക്കാർക്കായുള്ള ഗൈഡിൽ പൗലോസ് തിരഞ്ഞെടുപ്പിനായി രണ്ടു കാര്യങ്ങൾ നമുക്ക് മുൻപിൽ വക്കുന്നു - മരണത്തിലേക്ക് നയിക്കുന്ന പാപം തിരഞ്ഞെടുക്കുക അല്ലെങ്കിൽ നിത്യജീവനിലേക്ക് നയിക്കുന്ന യേശുവിന്റെ ദാനം തിരഞ്ഞെടുക്കുക. താങ്കൾ അവിടുത്തെ ദാനമാകുന്ന ജീവൻ സ്വീകരിച്ചാലും. താങ്കൾ ഇതിനകം യേശുവിനെ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, ഇന്ന് ആ ദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുക!
സുസ്ഥിരമായ വാക്കുകൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തോമസ് കാർലൈൽ തത്വചിന്തകനായ ജോൺ സ്റ്റുവർട് മില്ലിന് ഒരു ലേഖനം വിശകലനം ചെയ്യുവാനായി നൽകി. അബദ്ധവശാലോ മനപ്പൂർവ്വമായോ എങ്ങനെയോ അത് തീയിൽ വീണു. കാർലൈലിന്റെ കൈയ്യിലുണ്ടായിരുന്ന ഒരേ ഒരു പകർപ്പ് അതായിരുന്നു. ഒട്ടും ഭയം കൂടാതെ അദ്ദേഹം അതിന്റെ നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടും എഴുതുവാൻ ആരംഭിച്ചു. തന്റെ മനസ്സിലുണ്ടായിരുന്ന കേടുപറ്റാത്ത കഥയെ തീക്ക് തടയുവാൻ കഴിഞ്ഞില്ല. വലിയ നഷ്ടത്തിൽ നിന്നും കാർലൈൽ തന്റെ സ്മാരക കൃതി ‘ദി ഫ്രഞ്ച് റീവൊല്യൂഷൻ’ പൂർത്തിയാക്കി.
ക്ഷയിച്ചുകൊണ്ടിരിക്കുന്ന പുരാതന യെഹൂദ രാഷ്ടത്തിന്റെ നിറം മങ്ങിയ കാലത്ത്, ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു "നീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ........ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക" (യിരെ. 36:2). ഈ സന്ദേശം ആസന്നമായ ആക്രമണം ഒഴിവാക്കുവാൻ മാനസാന്തരത്തിലേക്കു ക്ഷണിക്കുന്ന ദൈവത്തിന്റെ വാത്സല്യമുള്ള ഹൃദയത്തെ കാണിക്കുന്നു (വാ.3).
യിരെമ്യാവ് തന്നോട് അരുള്ചെയ്തതുപോലെ തന്നെ ചെയ്തു. എന്നാൽ യെഹൂദാ രാജാവായ യെഹോയാകീമിന്റെ കൈകളിൽ എത്തിയപ്പോൾ, അത് കീറി തീയിലെറിഞ്ഞു കളഞ്ഞു (വാ.23-25). എന്നാൽ രാജാവിന്റെ ഈ പ്രവൃത്തി കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളു. ദൈവം യിരെമ്യാവിനോട് മറ്റൊരു ചുരുളിൽ അതെ സന്ദേശമെഴുതുവാൻ പറഞ്ഞു. അവിടുന്ന് പറഞ്ഞു, "[യെഹോയാക്കീമിന്] ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാൻ എറിഞ്ഞുകളയും"(വാ.30).
ഒരു പുസ്തകത്തെ തീയിലെറിയുന്നതിലൂടെ ദൈവവചനത്തെ കത്തിക്കുവാൻ കഴിയും. അത് തീർത്തും ഫലശൂന്യമാണ്. ആ വാക്കുകൾക്ക് പിറകിലുള്ള ദൈവ ശബ്ദം എന്നേക്കും നിലനിൽക്കുന്നു.
മികച്ച അധ്യാപകൻ
എനിക്കിത് മനസ്സിലാകുന്നതേയില്ല, എന്റെ മകൾ അവളുടെ കൈയ്യിലിരുന്ന പെൻസിൽ ഡെസ്കിലടിച്ചു. അവൾ കണക്കിലെ ഒരു അസ്സൈന്മെന്റ് ചെയ്യുകയായിരുന്നു. ഞാൻ ഒരു ഹോംസ്കൂളിങ് അദ്ധ്യാപിക/ മാതാവ് എന്ന നിലയിൽ ആരംഭിച്ചിതെയുള്ളൂ. ഞങ്ങൾ ധർമ്മസങ്കടത്തിലായി. ദശാംശത്തെ ഭിന്നസംഖ്യയാക്കി മാറ്റുന്നതിനെപ്പറ്റി മുപ്പത്തിയഞ്ചു വര്ഷം മുൻപ് പഠിച്ചത് എനിക്ക് ഓർമ്മിച്ചെടുക്കാനെ കഴിഞ്ഞില്ല. എനിക്ക് അറിവില്ലാത്ത കാര്യങ്ങൾ അവൾക്ക് പഠിപ്പിച്ചു കൊടുക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. അതിനാൽ ഒരു ഓൺലൈൻ ടീച്ചർ കാര്യങ്ങൾ വിശദീകരിക്കുന്നത് ഞങ്ങൾ കണ്ടു.
മനുഷ്യരെന്ന നിലയിൽ, നാമെല്ലാവരും ചില സമയങ്ങളിൽ നമുക്കറിയാത്തതോ മനസ്സിലാക്കാത്തതു ആയ കാര്യങ്ങളാൽ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ദൈവത്തിന് അങ്ങനെ സംഭവിക്കാറില്ല. അവിടുന്ന് സകലവുമറിയുന്ന ദൈവമാണ് - സർവവിജ്ഞാനിയായ ദൈവം. യെശയ്യാവ് ഇങ്ങനെ എഴുതി, "യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?
അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?" (യെശ. 40:13-14). ഇതിന്റെ ഉത്തരമെന്താണ്? ആരുമില്ല.
മനുഷ്യർക്ക് ബുദ്ധിയുണ്ട് കാരണം ദൈവം നമ്മെ അവിടുത്തെ രൂപസാദൃശ്യത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നിട്ടും, നമ്മുടെ ബുദ്ധി അവിടുത്തെ ബുദ്ധിയുടെ ഒരു സൂചന മാത്രമാണ്. നമ്മുടെ ജ്ഞാനം പരിമിതമാണ്, എന്നാൽ ദൈവത്തിന് നിത്യതയുടെ ആദിമുതൽ അവസാനം വരെയുള്ള സകലത്തെയും കുറിച്ച് അറിയാം (സങ്കീ.147:5). നമ്മുടെ അറിവ് വർദ്ധിക്കുന്നത് ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്, എന്നിട്ടും നമുക്ക് തെറ്റുകൾ സംഭവിക്കുന്നു. യേശുവിന് സകല കാര്യവും "തൽക്ഷണം, ഒരേ സമയത്തു, സമഗ്രമായും സത്യമായും, അറിയാം" എന്ന് ഒരു ദൈവപണ്ഡിതൻ രേഖപ്പെടുത്തിയിരിക്കുന്നു.
മനുഷ്യർ ജ്ഞാനത്തിൽ എത്ര തന്നെ മുന്നേറിയാലും നാം ഒരിക്കലും ക്രിസ്തുവിന്റെ സർവ്വജ്ഞാനത്തിന്റെ
നിലവാരത്തിൽ എത്തുകയില്ല. നമ്മുടെ അറിവിനെ അനുഗ്രഹിക്കുവാനും നല്ലതും സത്യവും പഠിപ്പിക്കുവാനും നമുക്ക് അവിടുത്തെ എപ്പോഴും ആവശ്യമാണ്.