Month: ഒക്ടോബർ 2021

ക്ഷയിച്ചുപോകൽ

എന്റെ തൊണ്ടയിൽ ഒരു  ഇക്കിളായാണ്  അത് ആരംഭിച്ചത്. ആ ഇക്കിളി ഒരു ജലദോഷമായി മാറി. ശ്വാസകോശ സംബന്ധമായ രോഗത്തിന്റെ ആരംഭമായിരുന്നു അത്.  ജലദോഷം രൂപമാറ്റം വന്ന് ഒരു വില്ലൻ ചുമയായും- അത് പിന്നീട് ന്യൂമോണിയയായും മാറി.

എട്ട് ആഴ്ചത്തെ പുറം പൊളിയുന്ന ചുമ (വില്ലൻചുമ എന്ന് അതിനെ വെറുതെ വിളിക്കുന്നതല്ല) എന്നെ വിനയമുള്ളവനാക്കി. എന്നെ ഞാനൊരു വൃദ്ധനായി കരുതുന്നില്ല. എന്നാൽ അത്തരത്തിലുള്ള ചിന്ത ആരംഭിക്കുവാനുള്ള പ്രായം എനിക്കായി. നമുക്ക് പ്രായമാകുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങൾക്ക് എന്റെ സഭയിലെ ചെറിയ ഗ്രൂപ്പിലെ ഒരംഗം സരസമായി വിളിക്കുന്ന പേരാണ്: "ക്ഷയിച്ചുപോകൽ". എന്നാൽ "പ്രാവർത്തികമായി" നോക്കുമ്പോൾ  ക്ഷയിച്ചുപോകൽ അത്ര തമാശയല്ലതാനും.

2 കൊരിന്ത്യർ 4- ൽ അപ്പോസ്തലനായ പൗലോസ് ഇത്തരം ചുരുങ്ങലുകളെപ്പറ്റി തന്റേതായ ഭാഷയിൽ എഴുതിയിട്ടുണ്ട്. ആ അധ്യായം തനിക്കും കൂട്ടാളികൾക്കുമുണ്ടായ പീഡനങ്ങൾ ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് കനത്ത ദുരിതങ്ങൾ ഏൽക്കേണ്ടി വന്നു. "ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു" എന്ന് താൻ സമ്മതിക്കുന്നു. എന്നാൽ പ്രായത്താലും, പീഡനങ്ങളാലും കഠിനമായ അവസ്ഥകളാലും പ്രയാസപ്പെടുമ്പോഴും തന്റെ പ്രത്യാശ അദ്ദേഹം മുറുകെപ്പിടിച്ചു: "ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു."(വാ.16) "നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടത്തെ"  "അത്യന്തം അനവധിയായ തേജസ്സിന്റെ നിത്യഘനവുമായി" താരതമ്യപ്പെടുത്തുവാൻ കഴിയുകയില്ല( വാ.17).

ഇന്ന് രാത്രിയിൽ ഞാനിത് എഴുതുമ്പോൾ തന്നെ "ക്ഷയിച്ചുപോകൽ" എന്റെ നെഞ്ച് ഞെരുക്കുന്നു. എന്നാൽ ക്രിസ്തുവിനോട് പറ്റിച്ചേർന്നിരിക്കുന്ന എന്റെയോ മറ്റൊരാളുടെയോ ജീവിതത്തിൽ ഇവയ്ക്ക് യാതൊരു സ്വാധീനവുമില്ല എന്ന് മനസിലാക്കുന്നു.

കൗമാരത്തിലെ വിശ്വസം.

മാതാപിതാക്കളിലും മക്കളിലും ഒരുപോലെ ഉത്കണ്ഠ ഉളവാക്കുന്ന ഒരു കാലഘട്ടമാണ് കൗമാരപ്രായം. എന്റെ കൗമാര പ്രായത്തിൽ എന്റെ മാതാവിൽ നിന്നും "വിഭിന്നയായ ഒരു വ്യക്തിയാകുവാൻ" ഞാൻ അവർ പറഞ്ഞ മൂല്യങ്ങളെയും നിയമങ്ങളെയും പൂർണ്ണമായും തള്ളിക്കളഞ്ഞു. അവയെല്ലാം എന്റെ ജീവിതം ദുരിതപൂർണ്ണമാക്കും എന്നാണ് ഞാൻ കരുതിയത്. പിന്നീട് ഈ കാര്യങ്ങളൊക്കെ അംഗീകരിക്കേണ്ടി വന്നെങ്കിലും ആ പ്രത്യേക സമയം ഞങ്ങളിൽ പിരിമുറുക്കം ഉളവാക്കി. എന്നിലെ നിഷേധ സ്വഭാവം എന്നിൽ മാനസികവും ശാരീരികവുമായ വേദന ഉളവാക്കും എന്നറിയാവുന്നതിനാൽ എന്റെ മാതാവ് എന്നെയോർത്തു വിലപിക്കുമായിരുന്നു.

ദൈവത്തിനും അവിടുത്തെ മക്കളായ ഇസ്രയേലിനോട് ഇതേ ഹൃദയമാണുള്ളത്. പത്തു കല്പനകളിലൂടെ ജീവിക്കുവാനാവശ്യമായ ജ്ഞാനം ദൈവം അവർക്ക് പകർന്ന് നൽകി ( ആവർത്തനം 5:7-21). ഇതിനെ ഒരു കൂട്ടം നിയമങ്ങളായി കാണാമെങ്കിലും "അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ" എന്ന് ദൈവം മോശെയോടു സംസാരിച്ചതിലൂടെ അവിടുത്തെ ഉദ്ദേശം വ്യക്തമാകുന്നു. ദൈവത്തിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ മോശെ, ദൈവകല്പന അനുസരിക്കുന്നതിലൂടെ  അവരുടെ വാഗ്ദത്ത ദേശത്തു ദൈവസാന്നിധ്യം ആസ്വദിക്കുവാൻ കഴിയും എന്ന് പറയുന്നു ( വാ.33).

നമ്മുടെ നന്മക്കായുള്ള അവിടെത്തെ നിർദ്ദേശങ്ങളെ ആശ്രയിക്കാതെ നാമെല്ലാവരും ദൈവത്തോടൊപ്പം ഒരു "കൗമാരകാലത്തിലൂടെ" പോയിട്ടുണ്ട്. നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ചത് എന്താണ് എന്ന്  അവിടുന്ന് അറിയുന്നതിനാൽ അവിടുന്നു നൽകുന്ന ജ്ഞാനത്തിൽ ആശ്രയിക്കുവാൻ നമുക്ക് വളരാം. നാം യേശുവിനെപ്പോലെ ആയിത്തീരുന്ന ഒരു ആത്മീയ പക്വതയിലേക്കാണ് അവിടുത്തെ നിർദ്ദേശങ്ങൾ നമ്മെ നയിക്കുന്നത് ( സങ്കീർത്തനം 119:97-104;എഫെസ്യർ 4:15, 2 പത്രോസ് 3:18).

നിങ്ങളുടെ പേരെന്താണ്?

നമ്മുടെ ജീവിതത്തിൽ നമുക്ക് മൂന്ന് പേരുകൾ ഉണ്ടാകുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്: നമ്മുടെ മാതാപിതാക്കൾ നൽകിയ പേര്, മറ്റുള്ളവർ നമുക്ക് നൽകിയ പേര് ( നമ്മുടെ സൽപ്പേര്), നാം നമുക്ക് തന്നെ നൽകിയ പേര് (നമ്മുടെ വ്യക്തിത്വം). മറ്റുള്ളവർ നമുക്ക് നൽകുന്ന പേര് പ്രധാനപ്പെട്ടതാണ് കാരണം, "അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്" (സദൃശവാക്യങ്ങൾ 22:1). എന്നാൽ സൽപ്പേര് പ്രധാനമായിരിക്കുന്നതുപോലെ തന്നെ വ്യക്തിത്വവും സുപ്രധാനമാണ്.

ഇതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റൊരു പേരുണ്ട്. പെർഗമോസിലെ  ക്രിസ്ത്യാനികളോട് യേശു പറഞ്ഞു നിങ്ങളുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചു എങ്കിലും, എതിർത്ത് നിൽക്കുകയും വിജയ്ക്കുകയും ചെയ്യുന്നവർക്കായി അവിടുന്ന് സ്വർഗത്തിൽ ഒരു പുതിയ പേര് സൂക്ഷിച്ചിരിക്കുന്നു. "ജയിക്കുന്നവനു  .......... ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." (വെളിപ്പാട്  2:17)  

യേശു എന്തിനാണ് നമുക്ക് ഒരു വെള്ളക്കല്ല് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നറിയില്ല. അത് ജയിക്കുന്നവർക്ക് നൽകുന്ന ഒരു സമ്മാനമാണോ? മിശിഹായുടെ കല്യാണ വിരുന്നിൽ പ്രവേശനത്തിനുള്ള ഒരു അടയാളമാണോ?  ഒരു പക്ഷെ കുറ്റവിമോചനത്തിനായി വിധികർത്താക്കൾ ഉപയോഗിച്ചിരുന്ന മാർഗ്ഗത്തിന് സമാനമാകാം അത്.  നമുക്കറിയില്ല. അതെന്തുതന്നെ ആയിരുന്നാലും, നമ്മുടെ പുതിയ പേര് നമ്മുടെ നിന്ദയെ കഴുകിക്കളയുമെന്ന്  ദൈവം വാഗ്ദാനം ചെയ്യുന്നു (യെശയ്യാവ് 62:1 -5 കാണുക).

നമ്മുടെ സൽപ്പേര് ജീർണിക്കയും നമ്മുടെ വ്യക്തിത്വം പുനർനിർമ്മിക്കുവാൻ കഴിയാത്തതുപോലെയും ആകാം. എന്നാൽ ഈ പേരുകളൊന്നുമല്ല നമ്മെ നിർവചിക്കുന്നത്. മറ്റുള്ളവർ നിങ്ങളെ വിളിക്കുന്നതോ നിങ്ങൾ സ്വയം വിളിക്കുന്നതോ പ്രധാനമല്ല. യേശു നിങ്ങളെക്കുറിച്ചു  എന്ത് പറയുന്നോ അതാണ് നിങ്ങൾ. നിങ്ങളുടെ പേരിനെ അന്വർത്ഥമാക്കുക.