ഒരു ദശാബ്ദത്തിനു മുമ്പ് അവർക്ക് യേശു എന്ന പേര് അറിയില്ലായിരുന്നു. ഫിലിപ്പൈൻസിലെ മിന്റനാവോ മലനിരകളിൽ താമസിച്ചിരുന്ന ബാൻവയോൺ ജനതക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവശ്യ വസ്തുക്കളുടെ ശേഖരണത്തിന് പുറംലോകത്ത് എത്തണമെങ്കിൽ ചെങ്കുത്തായ മലനിരകളിലൂടെ രണ്ട് ദിവസത്തെ അതിസാഹസിക യാത്ര വേണ്ടിയിരുന്നു. ലോകം അവരെ ശ്രദ്ധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ഒരു മിഷൻ പ്രസ്ഥാനം ഇവരെ കണ്ടെത്തി ഹെലിക്കോപ്റ്റർ വഴി ഇവരെ പുറത്ത് പോകാനും വരാനും സഹായിച്ചത്. ഇത് ബാൻവയോൺ ജനതക്ക് അവശ്യ വസ്തുക്കളും വൈദ്യസഹായവും ലഭിക്കുവാനും ഒരു വലിയ ലോകത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുവാനും ഇടയാക്കി. കൂടാതെ, അവർ യേശുവിനെ അറിയാനും ഇടയായി. ഇപ്പോൾ, ദുരാത്മാക്കളോട് പാടുന്നതിന് പകരം, അവരുടെ പരമ്പരാഗത ഗോത്രഗാനങ്ങളിൽ പുതിയ വാക്കുകൾ ചേർത്ത് ഏക സത്യദൈവത്തെ ആരാധിക്കുന്ന പാട്ടുകളായി മാറി. വ്യോമയാനമിഷൻ ആണ് ഇതിന് വഴിയൊരുക്കിയത്.
യേശു തന്റെ പിതാവിന്റെ അടുക്കലേക്ക് പോയപ്പോൾ ശിഷ്യന്മാർക്ക് ഈ ആഹ്വാനം നല്കി. “ആകയാൽ നിങ്ങൾ പുറപ്പെട്ട് , പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിക്കുവാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്ളുവിൻ” (മത്താ. 28:19 ) . ഈ കല്പന ഇന്നും നിലനില്ക്കുന്നു.
കണ്ടെത്തപ്പെടാത്ത ജനവിഭാഗം നമുക്ക് പരിചിതമല്ലാത്ത വിദേശ സ്ഥലങ്ങളിൽ മാത്രമായി ചുരുങ്ങുന്നില്ല. ചിലപ്പോൾ നമ്മുടെയിടയിൽ വസിക്കുന്നവരുമാകാം. ബാൻവയോൺ ജനതയിൽ എത്തിച്ചേരുവാൻ സർഗാത്മകതയും വിഭവശേഷിയും അനിവാര്യമായിരുന്നു, അത് നമ്മുടെ സമൂഹങ്ങളുടെയിടയിൽ നിലനില്ക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താൻ നമുക്ക് പ്രചോദനമാകുന്നു. അത് പക്ഷെ, നിങ്ങളുടെ സമീപത്ത് തന്നെ വസിക്കുന്നതും നിങ്ങൾ നാളിതുവരെ പരിഗണിക്കാത്തതുമായ “അടുക്കാൻ പ്രയാസമുള്ള” ഒരു കൂട്ടം ആളുകൾ ഉണ്ടാകും. മറ്റുള്ളവരെ യേശുവിനായി നേടുവാനായി ദൈവം നിങ്ങളെ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
നിങ്ങളുടെ സമൂഹത്തിൽ ബന്ധപ്പെടുവാൻ ഏറ്റവും പ്രയാസമുള്ള കൂട്ടർ ആരാണ്? അവർ യേശുവിനെ അറിയുവാനായി പ്രായോഗികമായ എന്ത് മാർഗമാണ് നിങ്ങൾക്ക് ഫലപ്രദമാക്കാൻ കഴിയുന്നത്?
പിതാവേ, അവിടുത്തെ സത്യവും സ്നേഹവും അറിയിക്കുവാൻ പ്രയാസമുള്ള_________ ന് വേണ്ടി ഞാനിന്ന് പ്രാർത്ഥിക്കുന്നു. അവർ വിശ്വസിച്ച് അങ്ങയിലേക്ക് തിരിയുന്നതിനായി എന്നെ അങ്ങേക്ക് ബോധിച്ച പ്രകാരം ഉപയോഗിക്കണമേ .
വായിക്കുക: Evangelism : Reaching out Through Relationships at Discovery Series . org/ Q0913