ഒരു വേനൽക്കാലത്തു സമീപത്തുള്ള പുഴയുടെ തീരത്തുകൂടി ഭാര്യയും ഞാനും കൂടി നടത്തിയ ഒരു സാധാരണ നടത്തം പ്രത്യേക അനുഭൂതി നല്കുന്നതായിരുന്നു. പരിചിതരായ ചില “സുഹൃത്തുക്കൾ” തിരതല്ലുന്ന വെള്ളത്തിൽ ഒരു തടിക്കഷണത്തിന്റെ മുകളിൽ ഇരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു -അഞ്ചാറ് വലിയ ആമകൾ വെയിൽ കൊള്ളുതായിരുന്നു അത്. കുറെ മാസങ്ങളായി കാണാതിരുന്ന അവയെ വീണ്ടും കണ്ടപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷം തോന്നി. ആ നല്ല കാഴ്ചയിൽ ആനന്ദിച്ചു കൊണ്ട് ഞങ്ങൾ ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയെയോർത്തു.

ദൈവം ഇയ്യോബിനെ ഇതുപോലെ പ്രകൃതിയിലൂടെ ഒന്ന് നടത്തി. (ഇയ്യോ.38 കാണുക ) അസ്വസ്ഥനായ ആ മനുഷ്യന് തന്റെ ഈ അവസ്ഥയെക്കുറിച്ചു സ്രഷ്ടാവായ ദൈവത്തിൽ നിന്ന് ഒരു ഉത്തരം ആവശ്യമായിരുന്നു (വാ.1 ) തന്നോടുകൂടെ, ദൈവത്തോടുകൂടെ അവിടുത്തെ സൃഷ്ടിയിലൂടെയുള്ള യാത്രയിൽ  ഇയ്യോബിന് ആവശ്യമായ പ്രചോദനം ലഭിച്ചു.

ദൈവം പ്രപഞ്ചത്തിന്റെ ഈ ബ്രഹത്തായ രൂപകല്പന കാണിച്ചു കൊടുത്തപ്പോൾ ഇയ്യോബിനുണ്ടായ അതിശയം സങ്കല്പിച്ചു നോക്കൂ. ഇയ്യോബിന് ഈ പ്രപഞ്ചത്തെക്കുറിച്ച് അടിസ്ഥാനപരമായ വിവരണം ലഭിച്ചു: ” പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കുകയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു ?” (വാ.6, 7) സമുദ്രങ്ങൾക്ക് ദൈവം കല്പിച്ചാക്കിയിരിക്കുന്ന അതിരുകളെക്കുറിച്ചു ഒരു ഭൂമിശാസ്ത്ര പാഠവും.(വാ.11) ഇയ്യോബിന് ലഭിച്ചു.

സ്രഷ്ടാവ്, താൻ സൃഷ്ടിച്ച വെളിച്ചത്തെക്കുറിച്ചും പെയ്യിക്കുന്ന മഞ്ഞിനെക്കുറിച്ചും ചെടികളെ പുഷ്ടിപ്പെടുത്തുന്ന മഴയെക്കുറിച്ചും (വാ.19 – 28 ) ഇയ്യോബിന് അറിവ് പകർന്നു. നക്ഷത്രസമൂഹങ്ങളെ ശൂന്യവിഹായസ്സിൽ നിരത്തിയതിനെക്കുറിച്ച് സ്രഷ്ടാവിൽ നിന്ന് തന്നെ ഇയ്യോബിന് അറിവ് ലഭിക്കുകയായിരുന്നു. (വാ. 31,32)

അവസാനം ഇയ്യോബ് പ്രതികരിച്ചു: “നിനക്ക് സകലവും കഴിയുമെന്നും..ഞാൻ അറിയുന്നു” (42:2) ഈ പ്രപഞ്ചത്തെ കാണുമ്പോൾ, സർവ്വജ്ഞാനിയും അത്ഭുതവാനുമായ അതിന്റെ സ്രഷ്ടാവിനോടുള്ള ബഹുമാനത്തിൽ നമുക്കായിരിക്കാം!