ആദ്യം, അയാൾ മീൻ പിടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങി. മീൻ പിടിക്കുന്നതിനാവശ്യമായ സാധങ്ങൾ വിൽക്കുന്ന പട്ടണത്തിലെ ചെറിയ ഒരു കടയിൽ നിന്ന് ഒരു ഷോപ്പിങ് കാർട്ട് നിറയെ ആവശ്യമായ ഓരോ സാമഗ്രിയും അയാൾ തെരഞ്ഞെടുത്തു. ജീവനുള്ള ഇരയും ചൂണ്ടയും വാങ്ങി. ” ഇതിനു മുമ്പ് മീൻപിടുത്തം നടത്തിയിട്ടില്ലേ?” കടയുടമ ചോദിച്ചു. ഇല്ലെന്നയാൾ മറുപടി നൽകി. “എങ്കിൽ ഇതു കൂടി വച്ചോളൂ” എന്ന് പറഞ്ഞ് ഒരു ഫസ്റ്റ് എയിഡ് കിറ്റുകൂടി അയാൾ നൽകി. അയാൾ സമ്മതിച്ച് അതിന്റെ പണവും നല്കി പോയി. ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും ചൂണ്ടയുടെ അഗ്രം കൊണ്ട് കൈ മുഴുവൻ മുറിഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല.

പത്രോസ് പ്രശ്നം അങ്ങനെയായിരുന്നില്ല. വളരെ പരിചയസമ്പന്നനായ ഒരു മീൻപിടുത്തക്കാരനായിരുന്ന തന്നോട് വഞ്ചി ആഴക്കടലിലേക്ക് നീക്കി “മീൻ പിടുത്തത്തിന് വല ഇറക്കുവിൻ” (ലൂക്കൊ. 5:4) എന്ന് പറഞ്ഞപ്പോൾ പത്രോസ് അതിശയിച്ചു പോയി. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും ശിമോനും കൂട്ടരും പറഞ്ഞതു പോലെ വലയിറക്കി : ” പെരുത്ത മീൻ കൂട്ടം അകപ്പെട്ടു വല കീറാറായി ” രണ്ട് പടകുകളും മുങ്ങുമാറാകുവോളം നിറച്ചു (വാ. 6)

ഇതു കണ്ട ശിമോൻ പത്രോസ് “യേശുവിന്റെ കാൽക്കൽ വീണു, “കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ട് പോകേണമേ ” എന്നു പറഞ്ഞു. (വാ.8) ശിമോൻ യഥാർത്ഥത്തിൽ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. യേശു തന്റെ ശിഷ്യനോട് പറഞ്ഞു, “ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്ന്. ഇത് കേട്ട പാടെ ശിമോൻ ” സകലവും വിട്ട് അവനെ അനുഗമിച്ചു” (വാ.10-11) നാം യേശുവിനെ അനുഗമിക്കുമ്പോൾ നാം ആരാണെന്നും അവന്റെ സ്വന്ത ജനം എന്ന നിലയിൽ നമ്മുടെ ദൗത്യം എന്താണെന്നും മനസ്സിലാക്കുവാൻ അവിടുന്ന് നമ്മെ സഹായിക്കും.