ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നത് ചിലപ്പോൾ പ്രയാസകരമാണ്. ശരിയായ കാര്യങ്ങൾ ചെയ്യാൻ ദൈവം ആവശ്യപ്പെടുന്നു.പിറുപിറുക്കാതെ കഷ്ടത സഹിക്കുവാൻ; കുഴപ്പം പിടിച്ചവരെ സ്നേഹിക്കാൻ. നിങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയുന്ന ഉള്ളിലെ ശബ്ദം ശ്രവിക്കാൻ; നാം എടുക്കാൻ സാധ്യതയില്ലാത്ത ചുവടുകൾ എടുക്കാൻ, അവിടുന്ന് നമ്മെ വിളിക്കുന്നു.അതുകൊണ്ട് നാം നമ്മുടെ ഉള്ളങ്ങളോട് നിരന്തരം പറയണം : ” ആത്മാവേ, കേൾക്കുക . നിശബ്ദനായിരിക്കുക: യേശു നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക. “

“എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു. ” ( സങ്കീ.62:1) “എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക ” ( സങ്കീ.62:5) ഈ വാക്യങ്ങൾ ഒരു പോലെ തോന്നുമെങ്കിലും വ്യത്യസ്തമാണ്. ദാവീദ് തന്റെ ഉള്ളത്തെക്കുറിച്ചും ഉള്ളത്തോടും പറയുന്ന കാര്യങ്ങളാണ്. “നോക്കി മൗനമായിരിക്കുന്നു” എന്നത് ഒരു തീരുമാനമാണ്, ശാന്തമായിരിക്കുക എന്ന മനസ്സിന്റെ അവസ്ഥയാണ്. “നോക്കി മൗനമായിരിക്കുക” എന്നത് ആ തീരുമാനത്തെ ഓർക്കുവാനായിട്ട് ദാവീദ് തന്റെ ഉള്ളത്തെ തയാറാക്കുന്നതാണ്.

നിശബ്ദനായിരിക്കാൻ ദാവീദ് തീരുമാനിക്കുന്നു – ദൈവഹിതത്തിന് നിശബ്ദമായ കീഴടങ്ങൽ. നമ്മെയും വിളിച്ചതും നിർമ്മിച്ചിട്ടുള്ളതും ഇതിനായിട്ടാണ്. നാമത് അംഗീകരിച്ചാൽ നമുക്ക് സമാധാനമുണ്ടാകും. “എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നെ ആകട്ടെ” (ലൂക്കൊ.22: 42). ഇതാണ് നാം അവനെ കർത്താവും ജീവിതത്തിന്റെ അടിസ്ഥാന സന്തോഷവുമായി തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ മേലുള്ള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. “നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു ” എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. (40:8)

നാം എപ്പോഴും ദൈവത്തിന്റെ സഹായം തേടണം, തീർച്ചയായും, നമ്മുടെ “പ്രത്യാശ അവനിൽ നിന്ന് വരുന്നു” ( 62:5). നാം അവന്റെ സഹായം ചോദിക്കുമ്പോൾ അവൻ സഹായം അയക്കും. ദൈവത്തിന്  ചെയ്യാത്തതോ ചെയ്യാൻ കഴിയാത്തതോ ആയതൊന്നും നമ്മോടും ചെയ്യാൻ പറയുകയില്ല.