ജർമ്മൻകാർ 1940 ൽ നെതർലൻഡിനെ അതിക്രമിച്ച് കയ്യേറിയ സമയം ഡീറ്റ് ഇമാൻ എന്ന് പേരുള്ള , ഒരു സാധാരണക്കാരിയും ലജ്ജാശീലയുമായ ഒരു യുവതി അവിടെ താമസിച്ചിരുന്നു. അവൾ കുടുംബാംഗങ്ങളോടും കൂട്ടുകാരോടുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞ , സ്നേഹമുള്ള അധ്വാനശീലയായ സ്ത്രീയായിരുന്നു. ഡീറ്റ് പിന്നീട് ഇങ്ങനെ എഴുതി: “ഒരു അപകടം പടിവാതില്ക്കൽ എത്തി നില്ക്കുമ്പോൾ മണലിൽ തലതാഴ്ത്തി നില്ക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെ ചിലപ്പോൾ പെരുമാറേണ്ടിവരും ” . എന്നാൽ ജർമ്മൻ അധിനിവേശക്കാരെ പ്രതിരോധിക്കാനായിട്ട് ദൈവം തന്നെ വിളിക്കുന്നതായി ഡീറ്റിന് തോന്നി. ജീവൻ പണയം വെച്ചും യഹൂദർക്കും വേട്ടയാടപ്പെട്ട മാറുള്ളവർക്കും ഒളിയിടങ്ങൾ ഒരുക്കാൻ അവൾ പ്രവർത്തിച്ചു. ഈ താഴ്മയുള്ള സ്ത്രീ ദൈവത്തിന്റെ ഒരു പോരാളിയായിത്തീർന്നു.

ഡീറ്റിനെപ്പോലെ, അഗണ്യരായിരുന്ന പലരെയും ദൈവം ഉപയോഗിക്കുന്നതിന്റെ ചരിത്രം ബൈബിളിൽ നാം കാണുന്നുണ്ട്. ഉദാഹരണത്തിന്, കർത്താവിന്റെ ദൂതൻ അടുത്തു വന്ന് ഗിദയോനോട് പറഞ്ഞത്: “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് ” എന്നാണ്. ( ന്യായാധിപന്മാർ 6:12) ഗിദയോനിൽ യാതൊരു പരാക്രമവും അതുവരെ നാം കാണുന്നില്ല; യിസ്രായേലിനെ അതിക്രമിച്ച് കീഴടക്കിയിരുന്ന മിദ്യാന്യർ കാണാതെ ഒളിച്ച് ഗോതമ്പ് മെതിക്കുകയായിരുന്നു. (വാ.1-6, 11) അയാൾ യിസ്രായേലിലെ ഏറ്റവും ബലഹീന കുലമായ മനെശ്ശെയിൽ പെട്ടവനും കുടുംബത്തിലെ ഏറ്റവും ” ചെറിയവനും ” ആയിരുന്നു. (വാ.15) ദൈവത്തിന്റെ വിളിയെ ഉൾക്കൊള്ളാൻ അവന് കഴിയാതെ നിരവധി അടയാളങ്ങൾ ചോദിച്ചു. എങ്കിലും ക്രൂരരായ മിദ്യാന്യരെ തോല്പിക്കാനായി ദൈവം അയാളെ ഉപയോഗിച്ചു. ( അദ്ധ്യായം 7)

ദൈവം ഗിദയോനെ “പരാക്രമശാലി” എന്ന് കണ്ടു. ഗിദയോന്റെ കൂടെയിരുന്ന്, അവനെ സജ്ജനാക്കിയതുപോലെ, “പ്രിയമക്കൾ ” (എഫേസ്യർ 5:1) ആയ നമ്മോടും കൂടെ ദൈവം ഉണ്ട്- അവനു വേണ്ടി ജീവിക്കുവാനും ചെറുതും വലുതുമായ കാര്യങ്ങളിൽ അവനെ സേവിക്കുവാനും നമുക്കാവശ്യമായവയെല്ലാം പ്രദാനം ചെയ്യുന്നു.