സതേൺ ബാപ്റ്റിസ്റ്റ് പ്രാസംഗികന്റെ മൂത്ത മകനായിട്ടാണ് ഞാൻ വളർന്നത്. എല്ലാ ഞായറാഴ്ചയും ഞാൻ പള്ളിയിൽ ഉണ്ടാകണമെന്നത് നിർബന്ധമായ കാര്യമായിരുന്നു. കഠിനമായ പനിയോ മറ്റോ വന്നാൽ ഒഴിവുണ്ടായിരുന്നു.. സത്യത്തിൽ  പള്ളിയിൽ പോകുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു, പനിയുള്ളപ്പോൾ പോലും പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ ലോകം മാറിപ്പോയി. സ്ഥിരമായി പള്ളിയിൽ പോകുന്നവരുടെ എണ്ണം പഴയതുപോലെയില്ല. തീർച്ചയായും, പെട്ടന്നുള്ള ചോദ്യമാണ് എന്തുകൊണ്ട് എന്നത് .  വിഭിന്നമായ ധാരാളം ഉത്തരങ്ങൾ ഉണ്ട്. എഴുത്തുകാരിയായ കേതലിൻ നോറിസ് ഈ ഉത്തരങ്ങളെ എതിർത്തത്,  “എന്തിനാണ് നാം പള്ളിയിൽ പോകുന്നത് “എന്ന അവരുടെ  ചോദ്യത്തിന് അവർക്ക് ഒരു പാസ്റ്ററിൽ നിന്ന് കിട്ടിയ മറുപടി വെച്ചായിരുന്നു : ” നാം പള്ളിയിൽ പോകേണ്ടത് മറ്റുള്ളവർക്ക് വേണ്ടിയാണ്. കാരണം, അവിടെ  ആർക്കെങ്കിലും നമ്മെ ആവശ്യമുണ്ടാകാം. “

നാം പള്ളിയിൽ  പോകുന്നതിന്റെ കാരണം ഒരിക്കലും ഇത് മാത്രമല്ല.പക്ഷേ  എബ്രായ ലേഖനം  എഴുതിയ ലേഖകന്റെ ഹൃദയസ്പന്ദനം കൂടി ആ പാസ്റ്ററുടെ  മറുപടിയിൽ പ്രതിധ്വനിക്കുന്നുണ്ട്. വിശ്വാസത്തെ മുറുകെ പിടിക്കുവാനും, അത് സാധ്യമാകുന്നതിനായി “സഭാ യോഗങ്ങളെ  ഉപേക്ഷിക്കാതെ “(എബ്രായർ 10:24) ഇരിക്കാനും ലേഖകൻ വിശ്വാസികളെ ഉത്ബോധിപ്പിക്കുന്നു. ഇല്ലെങ്കിൽ അന്യോന്യം പ്രോത്സാഹിപ്പിക്കുക എന്ന നിർണായകമായ കാര്യം നമ്മുടെ അസാന്നിധ്യം മൂലം നഷ്ടമാകും. “സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ “(വാ.25) നമുക്കെല്ലാം പരസ്പര പ്രോൽസാഹനം ആവശ്യമാണ്. 

സഹോദരീ സഹോദരന്മാരേ, കൂട്ടായ്മകൾ തുടർന്നു കൊണ്ടിരിക്കുക. എന്തുകൊണ്ടെന്നാൽ നിങ്ങളെ അവിടെ ആർക്കെങ്കിലും ആവശ്യമുണ്ടായിരിക്കാം. എന്നാൽ അതുപോലെതന്നെ ശരിയായ കാര്യമാണ്, തിരിച്ച്  നിങ്ങൾക്കും അവരെ ഉപകരിക്കും എന്നത്.