എന്റെ കൂട്ടുകാരി  ഞാൻ എടുത്തിട്ടുള്ള അവളുടെ ഫോട്ടോകൾ പരിശോധിച്ചപ്പോൾ, അവളുടെ സ്വാഭാവിക ശരീര പ്രകൃതികളെ സ്വന്തം ന്യൂനതകളായി സ്വയം ചൂണ്ടിക്കാട്ടി. ഞാൻ അവളോട്  കൂടുതൽ അടുത്ത്  നോക്കുവാൻ പറഞ്ഞു. “ഞാൻ കാണുന്നത് സർവ്വശക്തനായ രാജാധിരാജന്റെ സ്നേഹനിധിയായ ഭംഗിയുള്ള മകളെയാണ്” ഞാൻ പറഞ്ഞു. “ഞാൻ കാണുന്നത് ദൈവത്തേയും മറ്റുള്ളവരേയും ആർദ്രമായി സ്നേഹിക്കുന്ന, യഥാർത്ഥ അനുകമ്പയോടും, മഹാമനസ്ക്തയോടും, വിശ്വാസ്യതയോടും കൂടി, ഒത്തിരി ജീവിതങ്ങളെ സ്വാധീനിച്ച ഒരാളെയാണ്.” അവളുടെ കണ്ണുകളിൽ കണ്ണുനീർ തുളുമ്പി നിൽക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. “നിനക്ക് ഒരു കിരീടം കൂടി വേണമെന്നാണ് എനിക്ക് തോന്നുന്നത്” എന്ന് ഞാൻ പറഞ്ഞു. അന്ന് വൈകുന്നേരം അവൾക്ക് നല്ല ഒരു കിരീടം ഞങ്ങൾ തെരഞ്ഞെടുത്തു; അവളുടെ യഥാർത്ഥ സ്വത്വം അവൾ ഒരിക്കലും മറക്കാതിരിക്കാൻ.

നാം  യേശുവിനെ വ്യക്തിപരമായി അറിയുമ്പോൾ, അവൻ നമ്മെ മക്കൾ എന്ന് വിളിച്ച് സ്നേഹത്തിന്റെ ഒരു കിരീടം നമ്മെ ധരിപ്പിക്കുന്നു( 1 യോഹന്നാൻ 3: 1 ). വിശ്വാസത്തിൽ സ്ഥിരോത്സാഹത്തോടെ നിൽക്കുവാനുള്ള  ശക്തിയും അവൻ നമുക്കു നൽകിയതു കൊണ്ട് “അവൻ പ്രത്യക്ഷനാകുമ്പോൾ നാം ലജ്ജിച്ചു പോകാതെ അവന്റെ പ്രത്യക്ഷതയിൽ നമുക്ക് ധൈര്യം ” ഉണ്ടാകും ( 2: 28 ). അവൻ നമ്മെ നാമായിരിക്കുന്നതുപോലെ തന്നെ സ്വീകരിച്ചുവെങ്കിലും, അവന്റെ സ്നേഹം നമ്മെ നിർമ്മലീകരിച്ച് അവനോടു സദൃശന്മാർ ആക്കി മാറ്റുന്നു ( 3 : 2-3 ). ദൈവത്തിന്റെ ആവശ്യകത മനസ്സിലാക്കി മാനസാന്തരപ്പെടാൻ അവൻ നമ്മെ സഹായിക്കുന്നു; അതുവഴി പാപത്തിൽ നിന്ന് അകന്ന് നിൽക്കാനുള്ള കഴിവിൽ സന്തോഷിക്കുവാനും( വാ. 7-9).  നമ്മുടെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്ന അവന്റെ സത്യത്താലും, നമ്മുടെ ജീവനിൽ കുടികൊള്ളുന്ന അവന്റെ ആത്മാവിനാലും, സത്യസന്ധമായ അനുസരണത്തിലും സ്നേഹത്തിലും(വാ.10) നമുക്ക് ജീവിക്കാം.

എന്റെ കൂട്ടുകാരിക്ക് ശരിക്കും ഒരു കിരീടത്തിന്റെയോ, എന്തെങ്കിലും ആഭരണങ്ങളുടേയോ, ആവശ്യം അന്നേ ദിവസം ഉണ്ടായിരുന്നില്ല. ദൈവമക്കൾ  ആയതിന്റെ മൂല്യം ഓർമ്മിപ്പിക്കുകയായിരുന്നു  രണ്ടുപേരുടെയും ആവശ്യവും.