ഒരു ആഗസ്റ്റ് മാസത്തിൽ നല്ല ചൂടും, ഈർപ്പവുമുള്ള ഒരു ദിവസം എന്റെ ഭാര്യ ഞങ്ങളുടെ രണ്ടാമത്തെ മകന് ജന്മം നൽകി. പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ അവൻ പേരില്ലാതെ ഇരുന്നു. ഐസ്ക്രീം പാർലറുകളിലും ദീർഘനേരത്തെ കാർ യാത്രകളിലും കുറേ സമയം അതിനു ചിലവഴിച്ചെങ്കിലും ഞങ്ങൾക്ക് ഒരു പേര് തീരുമാനിക്കുവാൻ സാധിച്ചില്ല. അവസാനം മീഖാ എന്ന പേര് തീരുമാനിക്കുന്നതിന് മുൻപുള്ള മൂന്നു ദിവസം അവൻ വെറും “ വില്യംസിന്റെ കുഞ്ഞ്” ആയിരുന്നു.
ശരിയായ പേര് തെരഞ്ഞെടുക്കുക കുറച്ച് പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കിൽ, നിങ്ങൾ ദൈവമായിരിക്കണം :എല്ലാ കാര്യങ്ങളും ശാശ്വതമായി മാറ്റുവാൻ കഴിവുള്ളവനായി അവതരിച്ചവന് ഏറ്റവും ഉചിതമായ പേര് നല്കിയ ദൈവം. യെശയ്യാ പ്രവാചകൻ മുഖാന്തരം ആഹാസ് രാജാവിനോട് അവന്റെ വിശ്വാസം കൂട്ടുന്നതിനു വേണ്ടി “ഒരു അടയാളം” ചോദിക്കുവാൻ ആവശ്യപ്പെട്ടു (യെശയ്യാവ് 7:10 – 11). ആഹാസ് രാജാവ് അടയാളം ചോദിക്കുവാൻ മടിച്ചെങ്കിലും, ദൈവം അവന് എന്തായാലും ഒരു അടയാളം കൊടുത്തു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” (വാ. 14), ദൈവം കുഞ്ഞിനു പേർ നൽകി. നിരാശയിലൂടെ കടന്നു പോകുന്നവർക്ക് അവൻ പ്രത്യാശയുടെ ഒരു അടയാളമായി മാറി. യേശുവിന്റെ ജനനത്തെക്കുറിച്ച് മത്തായി വിവരിക്കുമ്പോൾ (മത്തായി 1:23) ഇമ്മാനൂവേൽ എന്ന പേര് മനസ്സിൽ തട്ടിയ നിമിഷം , അതിന് ഒരു പുതിയ അർത്ഥം കൊടുത്തു. യേശു “ഇമ്മാനൂവേൽ” ആയിരിക്കും.അവൻ ദൈവത്തിന്റെ വെറുമൊരു പ്രതിനിധി മാത്രമല്ല,പക്ഷെ ദൈവം ജനം ധരിച്ച് അവന്റെ ജനത്തെ പാപത്തിന്റെ നിരാശയിൽ നിന്ന് രക്ഷിക്കുവാൻ ഭൂമിയിൽ വന്നവനാണ്.
ദൈവം നമുക്ക് ഒരു അടയാളം തന്നു. ആ അടയാളം അവന്റെ പുത്രനാണ്. ആ പുത്രന്റെ പേർ ഇമ്മാനൂവേൽ എന്നാണ് – ദൈവം നമ്മോടു കൂടെ. ആ പേരിൽ ദൈവത്തിന്റെ സാന്നിധ്യവും സ്നേഹവും പ്രതിഫലിക്കുന്നു. ഇന്ന് അവൻ നമ്മെ വിളിക്കുന്നത്, ഇമ്മാനൂവേലിനെ സ്വീകരിക്കുവാനും , അവൻ നമ്മോടു കൂടെ ഉണ്ടെന്ന് അറിയുവാനുമാണ്.
നമ്മുടെ ഇരുണ്ട കാലത്തും നിരാശാജനകമായ അവസരങ്ങളിലും അവൻ നമുക്ക് പുതിയ ഒരു ജീവൻ തരുമെന്ന് വിശ്വസിക്കുവാൻ നിങ്ങൾക്ക് തടസ്സമായി നിൽക്കുന്നത് എന്താണ് ? ഈ ആഴ്ചയിൽ നിങ്ങൾ എങ്ങിനെയാണ് യേശുവിനെ ഇമ്മാനുവേൽ ആയി സ്വീകരിക്കുക?
സ്വർഗ്ഗസ്ഥനായ പിതാവേ , അങ്ങയുടെ പുത്രനായ ഇമ്മാനുവേലിനെ – യേശുവിനെ തന്നതിനു നന്ദി . അവന്റെ സാന്നിധ്യത്തിലും, സ്നേഹത്തിലും ഞാൻ ഇന്ന് ആനന്ദിച്ചോട്ടെ.