1800 – ൽ ഡ്യൂബെറി ബാപ്റ്റിസ്റ്റ് ചർച്ച് വേർപിരിഞ്ഞത് ഒരു കോഴിക്കാലിനെ ചൊല്ലി ആയിരുന്നു. ഈ കഥയുടെ പല  വ്യാഖ്യാനങ്ങളും  ഉണ്ടെങ്കിലും , ഇപ്പോഴത്തെ ഒരു അംഗം വിശദീകരിക്കുന്നത് , പള്ളിയിലെ പോട്ട്ലക്കിൽ(കൊണ്ടു വന്ന ആഹാരം) അവസാന കഷ്ണത്തിനായി രണ്ട് പേർ തമ്മിലുണ്ടായ വഴക്കായിരുന്നു എന്നാണ്. അവൻ അത് കഴിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു എന്ന് ഒരാൾ പറഞ്ഞു. ദൈവം ഇതിലൊന്നും ശ്രദ്ധിക്കുന്നില്ലെന്നും, അവന് അത് ശരിക്കും വേണമെന്ന് മറ്റേ ആൾ മറുപടി പറഞ്ഞു . രണ്ട് പേരും കോപാകുലരാകുകയും ഒരുവൻ കുറച്ച്കിലോമീറ്റർ അകലെ മാറി ഡ്യൂ ബെറി ബാപ്റ്റിസ്റ്റ് ചർച്ച് # 2 ആരംഭിച്ചു. ഭാഗ്യവശാൽ , പള്ളികൾ  തർക്കങ്ങൾ ഒത്തുതീർപ്പാക്കി. വിഭാഗീയതയുടെ കാരണം പരിഹാസ്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

യേശുവും അത് സമ്മതിക്കുന്നു.അവന്റെ മരണത്തിന്റെ മുമ്പുള്ള  രാത്രി തന്റെ ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിച്ചു.“  അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ”,“ അവർ ഐക്യത്തിൽ തികഞ്ഞവർ ആയിരിക്കേണ്ടതിനു തന്നേ”. അപ്പോൾ “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം അറിയും”(യോഹന്നാൻ  17: 21 – 23).

പൗലോസും അത് പറയുന്നു. അവൻ നമ്മെ ഉത്ബോധിപ്പിക്കുന്നത് എല്ലാ പ്രവർത്തികളും“ ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ” ശ്രമിക്കുവാനാണ്. “ശരീരം ഒന്ന്, ആത്മാവു ഒന്നു,” (എഫെസ്യർ 4: 3- 4) അതിനെ വിഭജിക്കുവാൻ പറ്റുന്നതല്ല.

നമ്മുടെ പാപങ്ങൾക്കായി യേശുവിന്റെ ശരീരം തകർക്കപ്പെട്ടു എന്ന് പറഞ്ഞു കരയുന്ന നാം, അവന്റെ ശരീരമാകുന്ന സഭയെ നമ്മുടെ ദേഷ്യം കൊണ്ടും, പരദൂഷണം കൊണ്ടും, രഹസ്യ കൂട്ടുകെട്ടുകൊണ്ടും പിച്ചിച്ചീന്തരുത് . സഭയിലെ വിഭാഗീയതയുടെ കാരണക്കാരനാകുന്നതിലും ഭേദം മറ്റുള്ളവരുടെ ഉപദ്രവം ഏറ്റുവാങ്ങുന്നതാണ്. .കോഴിക്കാൽ വിട്ടു കൊടുക്കാം –  കൂടെ ഒരു കേക്കും!