യുക്തിരഹിതനായ ഒരു മേലുദ്യോഗസ്ഥന്റെ കൂടെ നീണ്ട മണിക്കൂറുകൾ സംഘർഷഭരിതമായ ജോലി ചെയ്യേണ്ടി വന്നതിനാൽ ആ ജോലി ഉപേക്ഷിക്കുവാൻ അഭിനവ് വിചാരിച്ചു. പക്ഷെ അവന് ഭാര്യയും, ചെറിയ ഒരു കുട്ടിയും പിന്നെ വലിയ കടബാധ്യതയും ഉണ്ടായിരുന്നു. അവന് എന്തായാലും ജോലി രാജിവെക്കുന്നതിനുള്ള തോന്നൽ ഉണ്ടാകുമ്പോൾ അവന്റെ ഭാര്യ അവനോടു “ കുറച്ചു കൂടി പിടിച്ച് നിന്ന് ദൈവം നമുക്ക് എന്താണ് തരുന്നത് എന്ന് നോക്കാമെന്നും” ഓർമ്മിപ്പിച്ചു.
കുറച്ച് മാസങ്ങൾക്ക് ശേഷം അവരുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. അഭിനവിന് ഒരു പുതിയ ജോലി ലഭിച്ചു; അത് അവന് ഇഷ്ടപ്പെട്ട ജോലിയായിരുന്നു ; വീട്ടുകാരോടൊന്നിച്ച് ചെലവഴിക്കുന്നതിന് കൂടുതൽ സമയവും ലഭിച്ചു. “ആ മാസങ്ങൾ വളരെ നീണ്ടതായിരുന്നു, പക്ഷേ ദൈവം തന്റെ സമയത്ത് നടപ്പാക്കുന്ന പദ്ധതിക്കായി കാത്തിരിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ സന്തോഷിക്കുന്നു ” എന്ന് അവൻ എന്നോടു പറഞ്ഞു.
നമ്മുടെ ബുദ്ധിമുട്ടുകൾക്കിടയിൽ ദൈവത്തിന്റെ സഹായത്തിനായുള്ള കാത്തിരിപ്പ് വളരെ ബുദ്ധിമുട്ടുള്ളതാണ്; അത് ആദ്യം നമ്മെ നമ്മുടേതായ പ്രതിവിധികളെ കണ്ടുപിടിക്കുവാൻ പ്രേരിപ്പിക്കും. ഇസ്രായേല്യർ അതുതന്നെയാണ് ചെയ്തത്: തങ്ങളുടെ ശത്രുക്കളിൽ നിന്നുള്ള ഭീഷണിയിൽ അവർ ദൈവത്തിലേക്ക് തിരിയുന്നതിന് പകരം ഈജിപ്തിൽ നിന്നുള്ള സഹായം തേടി (യെശയ്യാ 30:2). പക്ഷേ ദൈവം അവരോട് പറഞ്ഞു: മനംതിരിഞ്ഞു അവനിൽ വിശ്വസിച്ചാൽ മാത്രമേ അവർ ശക്തിയും രക്ഷയും പ്രാപിക്കയുള്ളൂ എന്ന്.( വാ.15). അതുകൊണ്ട്, “ യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു”(വാ.18) എന്ന് അവൻ കൂട്ടിച്ചേർത്തു.
ദൈവത്തിനായി കാത്തിരിക്കുന്നതിന് വിശ്വാസവും ക്ഷമയും ആവശ്യമാണ്. പക്ഷെ, ഇതിന്റെ എല്ലാം അവസാനത്തിൽ അവന്റെ ഉത്തരം നാം കാണുമ്പോൾ, ആ കാത്തിരിപ്പിന്റെ വില നമുക്ക് ബോധ്യപ്പെടും. “അവനായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ” (വാ.18). പിന്നെ ഇതിനേക്കാൾ ആശ്ചര്യമുളവാകുന്ന കാര്യം, നാം അവന്റെ അടുക്കൽ വരുന്നതിനായി ദൈവം കാത്തിരിക്കുന്നു എന്നുള്ളതാണ്.
നിങ്ങൾ ഏത് പ്രാർത്ഥനാ ആവശ്യത്തിനാണ് ദൈവത്തെ കാത്തിരിക്കുന്നതിന് ? അവന്റെ മറുപടിക്കായി കാത്തിരിക്കുമ്പോൾ , അവന്റെ വിശ്വസ്തതയെക്കുറിച്ച് എന്താണ് നിങ്ങൾ ചിന്തിക്കുന്നത്?
പിതാവേ, അങ്ങയുടെ ഉത്തരത്തിനായി കാത്തിരിക്കുവാൻ ഞങ്ങൾക്ക് ക്ഷമ നൽകേണമേ. അങ്ങ് നല്ലവനും സ്നേഹവാനുമായ ദൈവമാണെന്നും, അങ്ങയുടെ സമയവും ഇഷ്ടവും എല്ലായ്പ്പോഴും ശരിയാണെന്നും എനിക്ക് അറിയാം.
കാത്തിരിപ്പിനെ കുറിച്ച് കൂടുതൽ പഠിക്കുവാൻ YouTube.com/watch?v=LDFNyzG2iY.