മിഥുൻ എപ്പോഴും ധൈര്യത്തിനായി തന്റെ പ്രിയപ്പെട്ട സ്റ്റഫ് ചെയ്ത ടെഡി ബെയറിനെ മുറുകെ പിടിച്ചു കൊണ്ട് നടക്കുന്ന ഒരു ചെറിയ കുട്ടിയായിരുന്നു. എവിടെ പോകുമ്പോഴും അവൻ അതിനെ കൈയിൽ പിടിക്കുമായിരുന്നു. തന്റെ പേടി മാറ്റാൻ അത് എപ്പോഴും കൂടെയുണ്ടാകണമെന്ന് കാണുന്നതിൽ നാണക്കേട് ഒന്നും തോന്നിയിരുന്നില്ല. അവന്റെ സഹോദരി മേഘക്ക് ഈ ശീലം ഇഷ്ടമില്ലാതിരുന്നതുകൊണ്ട് അവളതിനെ പലപ്പോഴും ഒളിച്ചു വെക്കും. മെല്ലെ മെല്ലെ ഇതിനോടുള്ള ഈ വല്ലാത്ത ബന്ധം കുറച്ചു കൊണ്ടുവരേണ്ടതാണെന്ന് മിഥുനും മനസ്സിലാക്കുണ്ടെങ്കിലും അവൻ എപ്പോഴും അതുപിടിച്ചു നടക്കും.
ഒരു ക്രിസ്തുമസ്സിനു സഭയിലെ കുട്ടികളുടെ , “ എന്താണ് ക്രിസ്തുമസ്”എന്നുള്ള പരിപാടിയിൽ മിഥുനും ഒരു അവതാരകൻ ആയിരുന്നു. മിഥുൻ, ലൂക്കോസ് 2: 8-14 മനപ്പാഠം പഠിച്ചത് പറയാൻ മുന്നോട്ടു് വന്നപ്പോൾ, – കൃത്യമായി പറഞ്ഞാൽ, “ ഭയപ്പെടേണ്ട “ എന്ന വാക്ക് പറഞ്ഞ ഉടനെ, തന്റെ ടെഡിയെ താഴെയിട്ടു; പേടി മാറ്റാനായി ഇത്രയും കാലം വിടാതെ കൊണ്ടു നടന്നതിനെ !
ക്രിസ്തുമസ് എന്തുകൊണ്ടാണ് ഭയപ്പെടേണ്ടേ എന്ന കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നത്? ആട്ടിടയന്മാർക്ക് മാലാഖമാർ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “ഭയപ്പെടേണ്ടാ……ഒരു രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു” (ലൂക്കോസ് 2 : 10- 11).
യേശു “ദൈവം നമ്മോടു കൂടെ” (മത്തായി 1: 23) ആകുന്നു. നമുക്ക് അവന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ട്, യഥാർത്ഥ ആശ്വാസകനായ പരിശുദ്ധാത്മാവിനാൽ (യോഹന്നാൻ 14 : 16). അതുകൊണ്ട് നമുക്ക് ഭയപ്പെടേണ്ടതില്ല. നമ്മുടെതായ “ സുരക്ഷിതത്വത്തിന്റെ പുതപ്പുകൾ” എല്ലാം മാറ്റി കളഞ്ഞ് അവനിൽ ആശ്രയിക്കാം.
എന്തിനെയാണ് നിങ്ങൾ പേടിക്കുന്നത് ? നിങ്ങളെ അസ്വസ്ഥരാക്കുന്ന കാര്യങ്ങളിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം എങ്ങിനെയാണ് നിങ്ങളെ സഹായിക്കുന്നത്?
ദൈവമേ, അങ്ങാകുന്നു ഏറ്റവും വലിയ ആശ്വാസദായകനെന്ന് ഞാൻ ഇപ്പോഴും പഠിക്കുകയാണ്. വ്യാജമായ സുരക്ഷ നൽകുന്ന കാര്യങ്ങളെ വിട്ട് അങ്ങയെ മുറുകെ പിടിക്കുവാൻ എന്നെ സഹായിക്കണമേ.