വടക്കൻ തായ്ലൻഡിലെ ഒരു അന്തർസാമുദായിക, അന്തർദ്ദേശീയ സഭ ആണ് “ദ ഗാതറിങ്ങ് “. അടുത്തയിടെ ഒരു ഞായറാഴ്ച കൊറിയ, ഘാന,പാകിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, യു എസ്, ഫിലിപ്പൈൻസ് , പിന്നെ മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ , ഒരു ലളിതമായ ഹോട്ടലിലെ സമ്മേളന മുറിയിൽ ഒന്നിച്ച് കൂടി. അവർ “ഇൻ ക്രൈസ്റ്റ് എലോൺ”,”അയാം എ ചൈൽഡ് ഓഫ് ഗോഡ്” എന്നീ പാട്ടുകൾ പാടി. ആ ഗാനങ്ങൾ പ്രത്യേകിച്ച് അവിടുത്തെ പശ്ചാത്തലത്തിൽ ആകർഷകമായിരുന്നു.
യേശുവിനെപ്പോലെ മറ്റാർക്കും ജനങ്ങളെ ഇങ്ങിനെ ഒരുമിച്ച് കൊണ്ടുവരാനാകില്ല. യേശു തുടക്കം മുതലേ അത് ചെയ്തു. ഒന്നാം നൂറ്റാണ്ടിൽ അന്ത്യോഖ്യാ പതിനെട്ട് വ്യത്യസ്ത ഗോത്ര വിഭാഗങ്ങൾ അടങ്ങിയതായിരുന്നു. ഓരോ വിഭാഗവും പട്ടണത്തിൽ അവരവരുടെ ഭാഗങ്ങളിലാണ് ജീവിച്ചിരുന്നത്. വിശ്വാസികൾ ആദ്യം അന്ത്യൊക്കായിലേക്ക് വന്നപ്പോൾ അവർ ദൈവ വചനം പ്രസംഗിച്ചത് “യഹൂദന്മാരോട് മാത്രമാണ്” (പ്രവൃത്തികൾ 11:19). എന്നാൽ സഭയെ കുറിച്ച് ദൈവത്തിന്റെ പദ്ധതി അതായിരുന്നില്ല; പിന്നീട് മറ്റുള്ളവരും വന്ന് , “യവനൻമാരോടും(ജാതികൾ) കർത്താവായ യേശുവിന്റെ സുവിശേഷം അറിയിച്ചു”, “വലിയൊരു കൂട്ടം വിശ്വാസിച്ചു കർത്താവിലേക്ക് തിരിഞ്ഞു”(വാ.20-21). നൂറ്റാണ്ടുകളായി യഹൂദന്മാരും, യവനന്മാരുമായി നിലനിന്നിരുന്ന വിരോധത്തെ യേശു മാറ്റിയത് ആ പട്ടണത്തിലെ ജനങ്ങൾ ശ്രദ്ധിച്ചു. അങ്ങിനെ പല ജനവിഭാഗങ്ങളിലുളളവർ ചേർന്ന സഭയെ അവർ “ ക്രിസ്ത്യാനികൾ” അല്ലെങ്കിൽ “ചെറു ക്രിസ്തുകൾ “എന്ന് വിളിച്ചു (വാ.26).
വംശീയമായും, സാമൂഹികമായും, സാമ്പത്തികമായും ഉള്ള അതിരുകളെ മറികടന്ന് നമ്മളിൽ നിന്നും വ്യത്യസ്തരായവരെ ചേർത്ത് പിടിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. പക്ഷെ ഈ ബുദ്ധിമുട്ടാണ് നമുക്ക് ഒരു അവസരമൊരുക്കുന്നത്. അത് ഒരു ബുദ്ധിമുട്ടല്ലായിരുന്നെങ്കിൽ, അത് ചെയ്യുവാനായി നമുക്ക് യേശുവിനെ ആവശ്യമുണ്ടാകുമായിരുന്നില്ല.നാം അവനെ പിന്തുടരുന്നണ്ടെന്ന് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും.
എന്ത് കൊണ്ടാണ് നമ്മളിൽ നിന്നും വ്യത്യസ്തരായവരിലേക്ക് നമുക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്? അങ്ങിനെ ചെയ്യുവാനായി എന്തു സഹായമാണ് ദൈവം നിങ്ങൾക്കു നല്കിയത്?
യേശുവേ, ഞാൻ ഒരു ക്രിസ്ത്യാനി ആണെന്ന് എന്നിലുള്ള നിന്റെ സ്നേഹം കണ്ട് മറ്റുള്ളവർ അറിയട്ടെ.