“ക്രിസ്തുമസ്സ് കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല” എന്ന് എന്റെ ദുഃഖിതയായ മകൾ പറഞ്ഞു.

അവൾക്ക് എന്താണ് തോന്നുന്നത് എന്ന് എനിക്കറിയാം. ക്രിസ്തുമസ്സിന്റെ അനന്തരഫലങ്ങൾ വേദന ഉണ്ടാക്കുന്നതാണ്. സമ്മാനങ്ങൾ എല്ലാം തുറന്നു. ക്രിസ്തുമസ്സ് ട്രീയും  ലൈറ്റുകളും മാറ്റി വെക്കണം. ഉന്മേഷമില്ലാത്ത ജനുവരിയാണ് മുമ്പിൽ – ചിലർക്കെങ്കിലും,  ഒഴിവു കാലത്ത് കൂടിപ്പോയ ശരീരഭാരം കുറക്കേണ്ട ആവശ്യകത ഉണ്ടാകും! ക്രിസ്തുമസ്സ് : അതു പ്രദാനം ചെയ്യുന്ന ശ്വാസം മുട്ടിക്കുന്ന പ്രതീക്ഷ .. പെട്ടെന്ന് അതൊക്കെ ഗതകാലമായ പോലെ.

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ക്രിസ്മസിന് ശേഷം സാധനങ്ങൾ എല്ലാം എടുത്തു വെക്കുമ്പോൾ, എനിക്ക് ബോധ്യമായി: കലണ്ടർ എന്ത് പറഞ്ഞാലും, നമ്മൾ എപ്പോഴും അടുത്ത ക്രിസ്തുമസ്സിനോടു ഓരോ ദിവസവും അടുത്തു കൊണ്ടിരിക്കുകയാണ് എന്ന്. ഇത് ഞാൻ ഇടക്കിടെ പറയുന്ന ഒരു കാര്യമായി മാറി.

പക്ഷെ ക്രിസ്തുമസ്സിന്റെ താൽക്കാലിക ആഘോഷങ്ങളെക്കാൾ വളരെ പ്രധാനപ്പെട്ടതാണ് അതിനു പുറകിലെ ആത്മീയ സത്യം : യേശു ലോകത്തിനു നൽകുന്ന രക്ഷയും യേശു വീണ്ടും വരും എന്നുള്ള നമ്മുടെ പ്രത്യാശയും. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി നോക്കിക്കൊണ്ട് ആശയോടെ കാത്തിരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്ത് ആവർത്തിച്ച്‌ പ്രതിപാദിക്കുന്നുണ്ട്. പൗലോസ്, ഫിലിപ്പിയർ 3:5-21 ൽ എഴുതിയിട്ടുള്ളത് എനിക്ക് ഇഷ്ടപ്പെട്ടു. ലോകപരമായ ജീവിതവും- ” അവർ ഭൂമിയിലുളളത് ചിന്തിക്കുന്നു. “(വാ.19)- യേശുവിന്റെ രണ്ടാം വരവിന്റെ പ്രത്യാശയിൽ രൂപപ്പെടുത്തിയ ജീവിത ശൈലിയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്:” നമ്മുടെ പൗരത്വമോ സ്വർഗത്തിലാകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവയി വരും എന്നു നാം കാത്തിരിക്കുന്നു”(വാ.20).

നമ്മുടെ “പൗരത്വം  സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം എല്ലാം മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു പോകുന്ന ഓരോ ദിവസവും, നമ്മൾ തീർച്ചയായും യേശുവിന്റെ രണ്ടാം വരവിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ്.