Month: ഡിസംബര് 2021

യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അദ്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടുംകൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.

നീ നഗരത്തെ കൽക്കുന്നും…

യേശുവിനെ ആഘോഷിക്കൂ

യേയേശു തന്റെ ജനനം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ ഭൂമിയിലേക്ക് കൊണ്ടുവന്ന രോഗശാന്തിയും സമാധാനവും എന്റെ ഓർമ്മയിലേക്ക് പിന്നെയും വന്നു. ആരാധന, വിവാഹം, നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ബൈബിൾ പഠനം ഞങ്ങളുടെ സഭ നടത്തി. അതിലെ അവസാന സന്ദേശം ലോകത്തിലെ അനീതി നീക്കുവാനായി ആദ്യം നമ്മുടെ ഹൃദയത്തിലെ അനീതി നീക്കുന്നതിനെപ്പറ്റി ആയിരുന്നു.

പ്രഭാത ആരാധന കഴിഞ്ഞ്, ഓഡിറ്റോറിയത്തിന്റെ മുൻവശത്ത് ഒരാൾ എന്നെ സമീപിച്ച് എന്നോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ഉടനെ അദ്ദേഹവുമായി നടത്തിയ ഇടപെടലുകൾ എന്റെ മനസ്സിൽ അരിച്ചുപെറുക്കി, ഞാൻ അദ്ദേഹത്തെ വ്രണപ്പെടുത്തുവാൻ എന്തെങ്കിലും…

യേശുവിനെ ആഘോഷിക്കൂ

യേയേശു തന്റെ ജനനം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ ഭൂമിയിലേക്ക് കൊണ്ടുവന്ന രോഗശാന്തിയും സമാധാനവും എന്റെ ഓർമ്മയിലേക്ക് പിന്നെയും വന്നു. ആരാധന, വിവാഹം, നീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച്…

യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അദ്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടുംകൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.

നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അത് ഒരുനാളും പണിയുകയുകയില്ല.

അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.

ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന് ഒരു ദുർഗ്ഗവും ദരിദ്രന് അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.

വരണ്ട നിലത്തിലെ…

ഭയപ്പെടേണ്ട

മിഥുൻ എപ്പോഴും ധൈര്യത്തിനായി തന്റെ പ്രിയപ്പെട്ട സ്റ്റഫ് ചെയ്ത ടെഡി ബെയറിനെ മുറുകെ പിടിച്ചു കൊണ്ട് നടക്കുന്ന ഒരു ചെറിയ കുട്ടിയായിരുന്നു. എവിടെ പോകുമ്പോഴും അവൻ അതിനെ കൈയിൽ പിടിക്കുമായിരുന്നു. തന്റെ പേടി മാറ്റാൻ അത് എപ്പോഴും കൂടെയുണ്ടാകണമെന്ന് കാണുന്നതിൽ നാണക്കേട് ഒന്നും തോന്നിയിരുന്നില്ല. അവന്റെ സഹോദരി മേഘക്ക് ഈ ശീലം ഇഷ്ടമില്ലാതിരുന്നതുകൊണ്ട് അവളതിനെ പലപ്പോഴും ഒളിച്ചു വെക്കും. മെല്ലെ മെല്ലെ ഇതിനോടുള്ള ഈ വല്ലാത്ത ബന്ധം കുറച്ചു കൊണ്ടുവരേണ്ടതാണെന്ന് മിഥുനും മനസ്സിലാക്കുണ്ടെങ്കിലും  അവൻ എപ്പോഴും അതുപിടിച്ചു നടക്കും.

ഒരു ക്രിസ്തുമസ്സിനു സഭയിലെ കുട്ടികളുടെ , “ എന്താണ് ക്രിസ്തുമസ്”എന്നുള്ള പരിപാടിയിൽ മിഥുനും ഒരു അവതാരകൻ ആയിരുന്നു. മിഥുൻ, ലൂക്കോസ് 2: 8-14 മനപ്പാഠം പഠിച്ചത് പറയാൻ മുന്നോട്ടു് വന്നപ്പോൾ, - കൃത്യമായി പറഞ്ഞാൽ,  “ ഭയപ്പെടേണ്ട “ എന്ന വാക്ക് പറഞ്ഞ ഉടനെ, തന്റെ ടെഡിയെ താഴെയിട്ടു; പേടി മാറ്റാനായി ഇത്രയും കാലം വിടാതെ കൊണ്ടു നടന്നതിനെ !

ക്രിസ്തുമസ് എന്തുകൊണ്ടാണ് ഭയപ്പെടേണ്ടേ എന്ന കാര്യം നമ്മെ ഓർമ്മിപ്പിക്കുന്നത്? ആട്ടിടയന്മാർക്ക് മാലാഖമാർ  പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “ഭയപ്പെടേണ്ടാ……ഒരു രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു”  (ലൂക്കോസ് 2 : 10- 11).

യേശു “ദൈവം നമ്മോടു കൂടെ” (മത്തായി 1: 23) ആകുന്നു. നമുക്ക് അവന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ട്, യഥാർത്ഥ ആശ്വാസകനായ പരിശുദ്ധാത്മാവിനാൽ (യോഹന്നാൻ 14 : 16). അതുകൊണ്ട് നമുക്ക് ഭയപ്പെടേണ്ടതില്ല. നമ്മുടെതായ “ സുരക്ഷിതത്വത്തിന്റെ പുതപ്പുകൾ” എല്ലാം മാറ്റി കളഞ്ഞ് അവനിൽ ആശ്രയിക്കാം.

പ്രാർത്ഥനയിൽ ഓർത്തു

ആഫ്രിക്കയിലെ ഒരു വലിയ പള്ളിയിൽ അവിടുത്തെ പാസ്റ്റർ മുട്ടിൽ നിന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. “ഞങ്ങളെ ഓർക്കേണമേ”. പാസ്റ്ററുടെ അപേക്ഷ കേട്ടപ്പോൾ, ജനങ്ങളും കരഞ്ഞു കൊണ്ട് “ദൈവമേ, ഞങ്ങളെ ഓർക്കേണമേ” എന്ന് പ്രതിവാക്യം പറഞ്ഞു. യൂട്യൂബിൽ ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനും അത്ഭുതപ്പെട്ട് കണ്ണീർ വാർത്തു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പ്രാർത്ഥന റെക്കോർഡ് ചെയ്തിട്ടുള്ളത്. എന്റെ ബാല്യകാലത്ത് ഞങ്ങളുടെ  കുടുംബത്തിന്റെ പാസ്റ്ററും ഇതേ അപേക്ഷ തന്നെയാണ് ദൈവത്തോട് ചെയ്തിരുന്നത്. “ദൈവമേ, ഞങ്ങളെ ഓർക്കേണമേ!”  എന്ന് കേട്ടിട്ടുള്ളത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ചെറിയ കുട്ടി എന്ന നിലക്ക് ,ആ പ്രാർത്ഥന കേൾക്കുമ്പോൾ ദൈവം പലപ്പോഴും നമ്മെ മറന്നു പോകുന്നുണ്ടോ എന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ദൈവം എല്ലാം അറിയുന്നവനാണ് (സങ്കീർത്തനം  147:5; 1 യോഹന്നാൻ 3:20), അവൻ നമ്മെ എപ്പോഴും കണുന്നു (സങ്കീർത്തനം 3: 13-15),അളക്കാൻ കഴിയുന്നതിലും അപ്പുറം  നമ്മെ അവൻ സ്നേഹിക്കുന്നു (സങ്കീർത്തനം 33: 17- 19).

 ഹീബ്രു വാക്കായ സക്കാർ എന്ന് വെച്ചാൽ, ഓർക്കുക  എന്നാണർത്ഥമെങ്കിലും ദൈവം നമ്മെ”ഓർക്കുന്നു”, എന്നതിന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് കൂടി വിവക്ഷയുണ്ട്. സക്കാർ എന്ന വാക്കിന് ഒരാൾക്കു വേണ്ടി പ്രവർത്തിക്കുക എന്ന അർത്ഥവുമുണ്ട്.. അതുകൊണ്ട്, ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന എല്ലാ കാട്ടുമൃഗങ്ങളേയും കന്നുകാലികളേയും “ഓർത്തപ്പോൾ”           “ ദൈവം ഭൂമിയിൽ ഒരു കാറ്റു അടിപ്പിച്ചു, വെള്ളം നിലച്ചു”(ഉല്പത്തി 8:1). മച്ചിയായിരുന്ന റാഹേലിനെ ദൈവം “ഓർത്തപ്പോൾ” “ ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു. അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു” (30: 22-23). 

ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, ഞങ്ങളെ ഓർക്കേണമേ എന്നുള്ളത് എത്ര വലിയ ദൈവാശ്രയത്വത്തിന്റെ അപേക്ഷയാണ്! എങ്ങിനെയാണ് ഉത്തരം തരേണ്ടത് എന്ന് അവനാണ് തീരുമാനിക്കുന്നത്. നമ്മുടെ എളിയ പ്രാർത്ഥനകൾ ദൈവത്തെ ചലിപ്പിക്കാൻ കഴിയുന്നതാണെന്ന് അറിഞ്ഞു കൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.

നന്നായി ചെയ്തു!

എന്റെ കൂട്ടുകാരനായ വിജയൻ എന്ന ഫുട്ട്ബോൾ കോച്ച് പരിശീലിപ്പിച്ചിരുന്ന സ്കൂൾ, സംസ്ഥാനതല മത്സരത്തിൽ നന്നായി പൊരുതി എങ്കിലും, തോറ്റുപോയി. എതിരാളികൾ കഴിഞ്ഞ രണ്ടു വർഷമായി തോറ്റു കൊടുക്കാത്തവരായിരുന്നു. ഞാൻ സഹതപിച്ചുകൊണ്ട്, വിജയന് ഒരു കത്തയച്ചു. അവൻ വളരെ ചുരുക്കത്തിൽ “ കുട്ടികൾ പൊരുതി!” എന്ന് മറുപടി തന്നു.

ഒരു പരിശീലകനും കളിക്ക് ശേഷം കളിക്കാരെ കളിയാക്കാറില്ല.കളിയിൽ അവർ എടുത്ത തെറ്റായ തീരുമാനങ്ങളേയോ, തെറ്റുകളേയോ , കുറിച്ച് ആരും വഴക്ക് പറയാറില്ല. മറിച്ച്  ചെറുപ്പക്കാരയ കളിക്കാരെ പ്രശംസിക്കേണ്ടിടത്തെല്ലാം  പരിശീലകർ പ്രശംസകൾ ചൊരിഞ്ഞു.

അതുപോലെ തന്നെ യേശുവിൽ വിശ്വസിക്കുന്നവർക്ക്, അവനിൽ നിന്ന് കഠിനമായ വാക്കുകളോ, വിധികളോ ഉണ്ടായിരിക്കുകയില്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിന്റെ വരവിൽ, നാം അവന്റെ മുന്നിൽ നിൽക്കുമ്പോൾ, അവൻ നമ്മെ നാണിപ്പിക്കുകയില്ല. അവനെ പിന്തുടരുന്നവരായ നാം എന്തു ചെയ്യുന്നു എന്ന് അവൻ കാണുന്നു (2 കൊരിന്ത്യർ 5:10; എഫേസ്യർ 6:8 . “നിങ്ങൾ പൊരുതി! നന്നായി ചെയ്തു”ഇതുപോലെ എന്തെങ്കിലും പറയുമായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്പോസ്തലനായ പൗലോസ്, “ഞാൻ നല്ല പോർ പൊരുതു”,  ദൈവത്തിന്റെ അംഗീകാരത്തിനായി നോക്കി പാർത്തിരിക്കുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു (2 തിമോത്തി 4: 7-8).

ജീവിതം എന്നത് നമ്മെ നശിപ്പിക്കാൻ വേണ്ടി  ഒരുങ്ങി നിൽക്കുന്ന  ക്രൂരനും ഒരിക്കലും വഴങ്ങാത്തവനുമായ സാത്താനോടുള്ള നിരന്തരമായ ഒരു യുദ്ധമാണ്. യേശുവിനെ പോലെയാകുവാനും മററുള്ളവരെ സ്നേഹിക്കുവാനുമുള്ള  നമ്മുടെ ഓരോ പരിശ്രമത്തെയും  സാത്താൻ എതിർത്തു കൊണ്ടേയിരിക്കും. അവിടെ കുറച്ച്  നല്ല ജയങ്ങളും, കുറേ ഹൃദയഭേദകമായ നഷ്ടങ്ങളും ഉണ്ടാകും; ദൈവത്തിന് അറിയാം - എന്നാൽ ക്രിസ്തുയേശുവിലുള്ളവർക്ക് ശാശ്വതമായ ശിക്ഷാവിധി ഉണ്ടാകുകയില്ല (റോമർ 8:1). ദൈവത്തിന്റെ പുത്രനിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിൽ  നാം അവന്റെ മുമ്പിൽ നിൽക്കേണ്ടി വരുമ്പോൾ, നാം ഓരോരുത്തർക്കും ദൈവത്തിൽനിന്നും “ പുകഴ്ച ലഭിക്കും” (1 കൊരിന്ത്യർ 4: 5)