എന്റെ കൂട്ടുകാരനായ വിജയൻ എന്ന ഫുട്ട്ബോൾ കോച്ച് പരിശീലിപ്പിച്ചിരുന്ന സ്കൂൾ, സംസ്ഥാനതല മത്സരത്തിൽ നന്നായി പൊരുതി എങ്കിലും, തോറ്റുപോയി. എതിരാളികൾ കഴിഞ്ഞ രണ്ടു വർഷമായി തോറ്റു കൊടുക്കാത്തവരായിരുന്നു. ഞാൻ സഹതപിച്ചുകൊണ്ട്, വിജയന് ഒരു കത്തയച്ചു. അവൻ വളരെ ചുരുക്കത്തിൽ “ കുട്ടികൾ പൊരുതി!” എന്ന് മറുപടി തന്നു.

ഒരു പരിശീലകനും കളിക്ക് ശേഷം കളിക്കാരെ കളിയാക്കാറില്ല.കളിയിൽ അവർ എടുത്ത തെറ്റായ തീരുമാനങ്ങളേയോ, തെറ്റുകളേയോ , കുറിച്ച് ആരും വഴക്ക് പറയാറില്ല. മറിച്ച്  ചെറുപ്പക്കാരയ കളിക്കാരെ പ്രശംസിക്കേണ്ടിടത്തെല്ലാം  പരിശീലകർ പ്രശംസകൾ ചൊരിഞ്ഞു.

അതുപോലെ തന്നെ യേശുവിൽ വിശ്വസിക്കുന്നവർക്ക്, അവനിൽ നിന്ന് കഠിനമായ വാക്കുകളോ, വിധികളോ ഉണ്ടായിരിക്കുകയില്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ക്രിസ്തുവിന്റെ വരവിൽ, നാം അവന്റെ മുന്നിൽ നിൽക്കുമ്പോൾ, അവൻ നമ്മെ നാണിപ്പിക്കുകയില്ല. അവനെ പിന്തുടരുന്നവരായ നാം എന്തു ചെയ്യുന്നു എന്ന് അവൻ കാണുന്നു (2 കൊരിന്ത്യർ 5:10; എഫേസ്യർ 6:8 . “നിങ്ങൾ പൊരുതി! നന്നായി ചെയ്തു”ഇതുപോലെ എന്തെങ്കിലും പറയുമായിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്. അപ്പോസ്തലനായ പൗലോസ്, “ഞാൻ നല്ല പോർ പൊരുതു”,  ദൈവത്തിന്റെ അംഗീകാരത്തിനായി നോക്കി പാർത്തിരിക്കുന്നു എന്നും സാക്ഷ്യപ്പെടുത്തുന്നു (2 തിമോത്തി 4: 7-8).

ജീവിതം എന്നത് നമ്മെ നശിപ്പിക്കാൻ വേണ്ടി  ഒരുങ്ങി നിൽക്കുന്ന  ക്രൂരനും ഒരിക്കലും വഴങ്ങാത്തവനുമായ സാത്താനോടുള്ള നിരന്തരമായ ഒരു യുദ്ധമാണ്. യേശുവിനെ പോലെയാകുവാനും മററുള്ളവരെ സ്നേഹിക്കുവാനുമുള്ള  നമ്മുടെ ഓരോ പരിശ്രമത്തെയും  സാത്താൻ എതിർത്തു കൊണ്ടേയിരിക്കും. അവിടെ കുറച്ച്  നല്ല ജയങ്ങളും, കുറേ ഹൃദയഭേദകമായ നഷ്ടങ്ങളും ഉണ്ടാകും; ദൈവത്തിന് അറിയാം – എന്നാൽ ക്രിസ്തുയേശുവിലുള്ളവർക്ക് ശാശ്വതമായ ശിക്ഷാവിധി ഉണ്ടാകുകയില്ല (റോമർ 8:1). ദൈവത്തിന്റെ പുത്രനിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിൽ  നാം അവന്റെ മുമ്പിൽ നിൽക്കേണ്ടി വരുമ്പോൾ, നാം ഓരോരുത്തർക്കും ദൈവത്തിൽനിന്നും “ പുകഴ്ച ലഭിക്കും” (1 കൊരിന്ത്യർ 4: 5)