Month: ഡിസംബര് 2021

ഒരുമിച്ച് നില്ക്കാം

1800 - ൽ ഡ്യൂബെറി ബാപ്റ്റിസ്റ്റ് ചർച്ച് വേർപിരിഞ്ഞത് ഒരു കോഴിക്കാലിനെ ചൊല്ലി ആയിരുന്നു. ഈ കഥയുടെ പല  വ്യാഖ്യാനങ്ങളും  ഉണ്ടെങ്കിലും , ഇപ്പോഴത്തെ ഒരു അംഗം വിശദീകരിക്കുന്നത് , പള്ളിയിലെ പോട്ട്ലക്കിൽ(കൊണ്ടു വന്ന ആഹാരം) അവസാന കഷ്ണത്തിനായി രണ്ട് പേർ തമ്മിലുണ്ടായ വഴക്കായിരുന്നു എന്നാണ്. അവൻ അത് കഴിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു എന്ന് ഒരാൾ പറഞ്ഞു. ദൈവം ഇതിലൊന്നും ശ്രദ്ധിക്കുന്നില്ലെന്നും, അവന് അത് ശരിക്കും വേണമെന്ന് മറ്റേ ആൾ മറുപടി പറഞ്ഞു . രണ്ട് പേരും കോപാകുലരാകുകയും ഒരുവൻ കുറച്ച്കിലോമീറ്റർ അകലെ മാറി ഡ്യൂ ബെറി ബാപ്റ്റിസ്റ്റ് ചർച്ച് # 2 ആരംഭിച്ചു. ഭാഗ്യവശാൽ , പള്ളികൾ  തർക്കങ്ങൾ ഒത്തുതീർപ്പാക്കി. വിഭാഗീയതയുടെ കാരണം പരിഹാസ്യമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.

യേശുവും അത് സമ്മതിക്കുന്നു.അവന്റെ മരണത്തിന്റെ മുമ്പുള്ള  രാത്രി തന്റെ ശിഷ്യന്മാർക്കു വേണ്ടി പ്രാർത്ഥിച്ചു.“  അവർ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ”,“ അവർ ഐക്യത്തിൽ തികഞ്ഞവർ ആയിരിക്കേണ്ടതിനു തന്നേ”. അപ്പോൾ “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം അറിയും”(യോഹന്നാൻ  17: 21 – 23).

പൗലോസും അത് പറയുന്നു. അവൻ നമ്മെ ഉത്ബോധിപ്പിക്കുന്നത് എല്ലാ പ്രവർത്തികളും“ ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ” ശ്രമിക്കുവാനാണ്. “ശരീരം ഒന്ന്, ആത്മാവു ഒന്നു,” (എഫെസ്യർ 4: 3- 4) അതിനെ വിഭജിക്കുവാൻ പറ്റുന്നതല്ല.

നമ്മുടെ പാപങ്ങൾക്കായി യേശുവിന്റെ ശരീരം തകർക്കപ്പെട്ടു എന്ന് പറഞ്ഞു കരയുന്ന നാം, അവന്റെ ശരീരമാകുന്ന സഭയെ നമ്മുടെ ദേഷ്യം കൊണ്ടും, പരദൂഷണം കൊണ്ടും, രഹസ്യ കൂട്ടുകെട്ടുകൊണ്ടും പിച്ചിച്ചീന്തരുത് . സഭയിലെ വിഭാഗീയതയുടെ കാരണക്കാരനാകുന്നതിലും ഭേദം മറ്റുള്ളവരുടെ ഉപദ്രവം ഏറ്റുവാങ്ങുന്നതാണ്. .കോഴിക്കാൽ വിട്ടു കൊടുക്കാം -  കൂടെ ഒരു കേക്കും! 

ഏറ്റവും ഉചിതമായ നാമം

ഒരു ആഗസ്റ്റ് മാസത്തിൽ നല്ല ചൂടും, ഈർപ്പവുമുള്ള ഒരു ദിവസം എന്റെ ഭാര്യ ഞങ്ങളുടെ രണ്ടാമത്തെ മകന് ജന്മം നൽകി. പേരിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ അവൻ പേരില്ലാതെ ഇരുന്നു. ഐസ്ക്രീം പാർലറുകളിലും ദീർഘനേരത്തെ  കാർ യാത്രകളിലും കുറേ സമയം അതിനു ചിലവഴിച്ചെങ്കിലും ഞങ്ങൾക്ക് ഒരു പേര് തീരുമാനിക്കുവാൻ സാധിച്ചില്ല. അവസാനം മീഖാ എന്ന പേര് തീരുമാനിക്കുന്നതിന് മുൻപുള്ള മൂന്നു ദിവസം അവൻ വെറും “ വില്യംസിന്റെ കുഞ്ഞ്” ആയിരുന്നു.

ശരിയായ പേര് തെരഞ്ഞെടുക്കുക കുറച്ച് പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കിൽ, നിങ്ങൾ ദൈവമായിരിക്കണം :എല്ലാ കാര്യങ്ങളും ശാശ്വതമായി മാറ്റുവാൻ കഴിവുള്ളവനായി അവതരിച്ചവന് ഏറ്റവും ഉചിതമായ പേര് നല്കിയ ദൈവം. യെശയ്യാ പ്രവാചകൻ മുഖാന്തരം ആഹാസ് രാജാവിനോട് അവന്റെ വിശ്വാസം കൂട്ടുന്നതിനു  വേണ്ടി “ഒരു  അടയാളം” ചോദിക്കുവാൻ ആവശ്യപ്പെട്ടു (യെശയ്യാവ്  7:10 – 11).  ആഹാസ്  രാജാവ് അടയാളം ചോദിക്കുവാൻ മടിച്ചെങ്കിലും, ദൈവം അവന് എന്തായാലും ഒരു അടയാളം കൊടുത്തു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവനു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” (വാ. 14), ദൈവം കുഞ്ഞിനു പേർ നൽകി. നിരാശയിലൂടെ കടന്നു പോകുന്നവർക്ക് അവൻ പ്രത്യാശയുടെ ഒരു അടയാളമായി മാറി. യേശുവിന്റെ ജനനത്തെക്കുറിച്ച് മത്തായി വിവരിക്കുമ്പോൾ   (മത്തായി 1:23) ഇമ്മാനൂവേൽ എന്ന പേര് മനസ്സിൽ തട്ടിയ നിമിഷം , അതിന് ഒരു  പുതിയ അർത്ഥം കൊടുത്തു. യേശു “ഇമ്മാനൂവേൽ” ആയിരിക്കും.അവൻ ദൈവത്തിന്റെ വെറുമൊരു പ്രതിനിധി മാത്രമല്ല,പക്ഷെ ദൈവം ജനം ധരിച്ച്  അവന്റെ ജനത്തെ പാപത്തിന്റെ നിരാശയിൽ നിന്ന് രക്ഷിക്കുവാൻ ഭൂമിയിൽ വന്നവനാണ്.

ദൈവം നമുക്ക് ഒരു അടയാളം തന്നു. ആ അടയാളം അവന്റെ പുത്രനാണ്. ആ പുത്രന്റെ പേർ ഇമ്മാനൂവേൽ എന്നാണ്   -  ദൈവം നമ്മോടു കൂടെ. ആ പേരിൽ ദൈവത്തിന്റെ സാന്നിധ്യവും സ്നേഹവും പ്രതിഫലിക്കുന്നു. ഇന്ന് അവൻ നമ്മെ വിളിക്കുന്നത്, ഇമ്മാനൂവേലിനെ സ്വീകരിക്കുവാനും , അവൻ നമ്മോടു കൂടെ ഉണ്ടെന്ന് അറിയുവാനുമാണ്.

സന്തോഷത്തോടെ കൊടുക്കുന്നവൻ

മൂന്നാം  ശതാബ്ദത്തിൽ ജനിച്ച  നിക്കോളാസ് ഒരിക്കലും കരുതിയിരുന്നില്ല താൻ മരിച്ച്  ശതാബ്ദങ്ങൾക്കു ശേഷം തന്നെ സാന്റാക്ലോസ് എന്ന് വിളിക്കപ്പെടുമെന്ന്. അദ്ദേഹത്തെ  ദൈവ വിശ്വാസിയും, ജനങ്ങളെ ശരിയായി ശ്രദ്ധിയ്ക്കുകയും,  സ്വന്തം വസ്തുവകകൾ സന്തോഷത്തോടെ ദാനം ചെയ്യുകയും, ദയയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നവനുമായ ഒരു സാധാരണ മനുഷ്യനായിട്ടാണ് അറിയപ്പെട്ടിരുന്നത്.  കഥ ഇങ്ങനെ പോകുന്നു – ഒരു കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലായപ്പോൾ അദ്ദേഹം രാത്രിയിൽ ഒരു സഞ്ചി സ്വർണ്ണവുമായി വന്ന് അവരുടെ തുറന്ന ജനലിലൂടെ അകത്തേക്ക് എറിഞ്ഞത്  പോയി വീണത് നെരിപ്പോടിനടുത്ത് ചൂടാക്കാൻ വെച്ചിരുന്ന ഷൂസിലും സോക്സിലും ഒക്കെ ആയിരുന്നു.

നിക്കോളാസിന് വളരെ മുമ്പുതന്നെ , അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ വിശ്വാസികളോട് സന്തോഷത്തോടെ ദാനം ചെയ്യുവാൻ പ്രേരണ നൽകിയിരുന്നു. യെരുശലേമിലുള്ള അവരുടെ സഹോദരീ സഹോദരന്മാരുടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അവർക്ക് എഴുതുകയും ധാരാളമായി ദാനം ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു . സ്വത്തുവകകൾ ദാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഗ്രഹങ്ങളും  ഗുണങ്ങളും പൗലോസ്  വിവരിച്ച് കൊടുത്തു. “ലോഭമായി വിതക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ” (2 കൊരിന്ത്യർ 9 :6) എന്ന് പൗലോസ് അവരെ ഓർമ്മിപ്പിച്ചു. അവരുടെ  സന്തോഷത്തോടു കൂടിയ ദാനധർമ്മം മൂലം അവർ “സകലത്തിലും സമ്പന്നന്മാർ “ (വാ. 11) ആയി ദൈവത്തെ ആരാധിച്ചു.

പിതാവേ,  ക്രിസ്‌മസ് സമയത്ത് മാത്രമല്ല, വർഷം മുഴുവൻ സന്തോഷത്തോടു കൂടെ കൊടുക്കുന്നവരായി തീരുവാൻ ഞങ്ങളെ സഹായിക്കുമോ ? ദൈവമേ,  അങ്ങയുടെ  “ പറഞ്ഞു തീരാത്ത ദാനം” ആയ അങ്ങയുടെ പുത്രനായ യേശുവിനെ ഞങ്ങൾക്ക് തരുവാൻ തക്ക അവിശ്വസനീയമായ മഹാ മനസ്കതക്ക് ഞങ്ങൾ നന്ദി പറയുന്നു  (വാ.  15).

തിരുവെഴുത്തിന്റെ വിശദീകരണം

ഡെച്ച് വീടുകളികളിൽ സാധാരണയായി കണ്ടുവരാറുള്ള നീലയും വെള്ളയും നിറമുള്ള അലങ്കാരത്തിനായുള്ള സിറാമിക്  ടൈലുകൾ ആദ്യം നിർമ്മിക്കപ്പെട്ടിരുന്നത് ഡെൽഫ്റ്റ് നഗരത്തിലാണ്. നെതർലൻഡിലെ പ്രസിദ്ധമായ ദൃശ്യങ്ങളായിരുന്നു അതിൽ ചിത്രീകരിച്ചിരുന്നത് : സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ, അവിടെ എല്ലായിടത്തും കാണുന്ന കാറ്റാടി യന്ത്രങ്ങൾ, ആളുകൾ ജോലി ചെയ്യുന്നതും കളിക്കുന്നതും എല്ലാം.

പത്തൊമ്പതാം നൂറ്റാണ്ടിൽ , ചാൾസ് ഡിക്കെൻസ് തന്റെ “ ഒരു ക്രിസ്മസ് കരോൾ”എന്ന പുസ്തകത്തിൽ ഈ ടൈലുകൾ എങ്ങിനെയാണ് തിരുവെഴുത്തുകൾ വ്യാഖ്യാനിക്കുവാൻ ഉപയോഗിച്ചിരുന്നത് എന്ന് എഴുതിയിറ്റുണ്ട്. ഒരു ഡച്ചുകാരന്റെ വീട്ടിലെ  നെരിപ്പോടിനരികിൽ പാകിയിരിക്കുന്ന മനോഹരമായ ഡെൽഫറ്റ് ടൈലുകളിൽ “ കായീനും ഹാബേലും, ഫറവോന്റെ പുത്രിമാർ , ശേബാരാജ്ഞി , ...  പിന്നെ അപ്പോസ്തലന്മാർ കടലിൽ പോകുന്നതും” ഉണ്ടായിരുന്നതായി വിവരിക്കുന്നു. മിക്ക  വീടുകളിലും തീ കായാനായി ഒന്നിച്ചിരിക്കുമ്പോൾ ഈ ടൈലുകളെ പഠനോപകരണമാക്കി ബൈബിൾ കഥകൾ പങ്കിട്ടിരുന്നു. ദൈവത്തിന്റെ സ്വഭാവവും – അവന്റെ  നീതിയും , കരുണയും, ദയയും എല്ലാം അവർ പഠിച്ചു.

ബൈബിളിലെ സത്യങ്ങൾ വളരെ പ്രസക്തമായി തുടരുകയാണ് ഇന്നും. സങ്കീർത്തനം 78  നമ്മെ പഠിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത് “ പുരാതന കടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു. നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു”( വാ. 2 – 3). അത് നമ്മോട്  നിർദ്ദേശിക്കുന്നത്  “ നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു  സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുത പ്രവൃത്തികളും വിവരിച്ചു  പറയും” “ വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും” (വാ. 4, 6) വേണമെന്നാണ്.

ദൈവത്തിന്  മഹത്വവും അർഹമായ പുകഴ്ചയും കൊടുക്കുവാനായി, ഓരോ തലമുറയോടും തിരുവെഴുത്തുകളിലെ സത്യങ്ങളെ വിവരിക്കുവാൻ പറ്റിയ ക്രിയാത്മകവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ  ദൈവത്തിന്റെ സഹായത്താൽ നമുക്ക് കണ്ടെത്താൻ കഴിയും.

ഇപ്പോഴത്തെ തലമുറ

1964ൽ ചെറുപ്പക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ ജാക്ക് വെയ്ൻ ബെർഗ് പറഞ്ഞു, “മുപ്പത് വയസ്സിനു മുകളിലുള്ള ആരേയും ഒരിക്കലും വിശ്വസിക്കരുത്. " അദ്ദേഹത്തിന്റെ ഈ പ്രസ്താവന, ഒരു മുഴുവൻ തലമുറയും ഏറ്റു പാടി.  “പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ , ഞാൻ കൂടുതൽ ചിന്തിക്കാതെ പറഞ്ഞു പോയതു മുഴുവനോടെ തലതിരിഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ടു പോയി” എന്ന് വെയ്ൻ ബെർഗ് പിന്നീട് പശ്ചാത്തപിച്ചു.

മിലേനിയൽസിനെ (1981 നും 1996 നും ഇടയിൽ ജനിച്ചവർ) കുറിച്ച് തരം താഴ്ത്തി പറയുന്ന പരാമർശങ്ങളോ, നേരെ മറിച്ചോ നിങ്ങൾ കേട്ടിട്ടുണ്ടോ ? ഓരു തലമുറക്ക് മറ്റൊന്നിനെക്കുറിച്ചുള്ള മോശമായ ചിന്തകൾ അവർ തമ്മിലുള്ള ബന്ധം മുറിയുവാൻ ഇടവരും. ഏതിനാണെങ്കിലും തീർച്ചയായും  അതിന്റേതായ  ഒരു മികച്ച വഴി ഉണ്ട്. 

ഹിസ്കീയാവു നല്ലൊരു രാജാവായിരുന്നുവെങ്കിലും അടുത്ത തലമുറയെ കുറിച്ച് വേണ്ടത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഹിസ്കീയാവിന് ചെറുപ്പത്തിൽ തന്നെ മാരകമായ  രോഗം പിടിച്ചു (2 രാജാക്കന്മാർ 20: 1), അവൻ യഹോവയോടു അവന്റെ ജീവനായി പ്രാർത്ഥിച്ചു (വാ. 2 – 3). ദൈവം അവന്  പതിനഞ്ച് സംവത്സരങ്ങൾ കൂട്ടിക്കൊടുത്തു (വാ. 6).

എന്നാൽ, തന്റെ പുത്രന്മാരിൽ ചിലരെ ഒരു ദിവസം  തടവുകാരാക്കി പിടിച്ചു കൊണ്ടു പോകുമെന്ന ഭയാനക വാർത്ത അറിഞ്ഞിട്ടും ഹിസ്കിയാവ് രാജാവിന് പ്രകടമായ  കണ്ണുനീർ ഉണ്ടായിയില്ല (വാ. 16 – 18). അവൻ വിചാരിച്ചു, “എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ”(വാ. 19). ഹിസ്കിയാവിന്  സ്വന്തം സുഖ സൗകര്യങ്ങളിൽ ഉണ്ടായിരുന്ന ഉത്കണ്ഠയൊന്നും അടുത്ത തലമുറയോട് ഉണ്ടായിരുന്നില്ല.

ദൈവം നമ്മെ വിളിച്ചിരിക്കുന്നത് നമ്മെ വേർതിരിക്കുന്ന വരമ്പുകളെ സ്നേഹംകൊണ്ട് മറികടക്കാനാണ്. പഴയ തലമുറക്ക്   യുവതലമുറയുടെ പുതിയ  ആദർശങ്ങളും  ക്രിയാത്മകതയും ആവശ്യമാണെന്നിരിക്കെ, തിരിച്ച് മുൻ തലമുറയുടെ അറിവും പരിചയസമ്പത്തും യുവതലമുറക്കും ഉപകരിക്കും. കളിയാക്കലുകളുടെയോ മുദ്രാവാക്യങ്ങളുടേയോ സമയമല്ല ഇത് ;  ചിന്തനീയമായ ആശയങ്ങളുടെ കൈമാറ്റമാണ് ആവശ്യം. ഇതിൽ നമ്മൾ ഒന്നിച്ചാണ്.