യഥാർത്ഥ സന്തോഷം
പത്താം നൂറ്റാണ്ടിൽ സ്പെയിനിലെ കോർഡോബയുടെ ഭരണാധികാരി ആയിരുന്നു അബ്ദ് അൽ-റഹ്മാൻ 3. അൻപതു വർഷത്തെ വിജയകരമായ ഭരണത്തിനു ശേഷം (എന്റെ പ്രജകളുടെ പ്രിയൻ, എന്റെ ശത്രുക്കളുടെ ഭീതി, സഖ്യകക്ഷികളാൽ ബഹുമാനിതൻ“), അൽ-റഹ്മാൻ തന്റെ ജീവിതത്തെ ആഴത്തിൽ പരിശോധിച്ചു. തന്റെ പദവികളേക്കുറിച്ച് അയാൾ ഇങ്ങനെ പറഞ്ഞു “സമ്പത്തും ബഹുമാനവും അധികാരവും സുഖവും എന്റെ വിളിക്കായി കാത്തിരുന്നു.” എന്നാൽ ആ കാലയളവിൽ എത്ര ദിവസം യഥാർത്ഥ സന്തോഷം തനിക്കുണ്ടായിരുന്നുവെന്ന് എണ്ണിയാൽ അത് വെറും പതിനാല് ദിവസം മാത്രമാണ്. എത്ര ഗൗരവമുള്ളതാണ്.
സഭാപ്രസംഗിയുടെ എഴുത്തുകാരനും സമ്പത്തും ബഹുമാനവും (സഭാപ്രസംഗി 2:7–9), അധികാരവും സുഖവും (1:12; 2:1–3) ഉണ്ടായിരുന്നു. തന്റെ സ്വന്തം ജീവിത അവലോകനവും ഒരേപോലെ ഗൗരവമുള്ളതായിരുന്നു. സമ്പത്ത് കൂടുതൽ മോഹങ്ങളിലേക്ക് നയിച്ചു എന്ന് താൻ മനസ്സിലാക്കി (5:10–11), സുഖങ്ങൾ ഒന്നും നേടാതിരുന്നപ്പോൾ (2:1-2), വിജയം കഴിവിനേക്കാൾ ഉപരി ഭാഗ്യമായിരുന്നിരിക്കാം (9:11). പക്ഷേ ഈ അവലോകനം അൽ-റഹ്മാന്റെ പോലെ നിരാശയോടെ അവസാനിച്ചില്ല. ദൈവത്തിലുള്ള വിശ്വാസമായിരുന്നു അയാളുടെ ആത്യന്തികമായ സന്തോഷം, തിന്നുന്നതും കുടിക്കുന്നതും ജോലി ചെയ്യുന്നതും നന്മ ചെയ്യുന്നതും എല്ലാം ദൈവത്തോടൊപ്പം ചെയ്യുമ്പോൾ ആസ്വദിക്കാം എന്ന് അയാൾ കണ്ടു (2:25; 3:12–13).
“മനുഷ്യാ നിന്റെ വിശ്വാസം ഈ വർത്തമാന ലോകത്തിൽ വെക്കരുത്!” അൽ-റഹ്മാൻ തന്റെ ധ്യാനം ഉപസംഹരിച്ചു. സഭാപ്രസംഗിയുടെ എഴുത്തുകാരനും ഇതിനോട് യോജിക്കും. കാരണം നാം നിത്യതക്കായി നിർമ്മിക്കപ്പെട്ടവരാകയാൽ (3:11) ഭൗമിക സുഖങ്ങൾക്കും നേട്ടങ്ങൾക്കും നമ്മെ തൃപ്തിപ്പെടുത്താനാവില്ല. പക്ഷേ അവൻ നമ്മോടു കൂടെയുണ്ടെങ്കിൽ കഴിക്കുന്നതിലും ജോലിയിലും ജീവിക്കുന്നതിലും യഥാർത്ഥ സന്തോഷം സാധ്യമാണ്.
സ്നേഹവാനായ ദൈവം
“അടുത്ത തവണ കാണാം എന്നോ അല്ലെങ്കിൽ “നല്ലൊരു വാരാന്ത്യം ആശംസിക്കുന്നു”എന്നോ പറഞ്ഞാണ് പ്രൊഫസ്സർ തൻ്റെ ഓൺലൈൻ ക്ലാസ്സ് ഓരോ തവണയും അവസാനിപ്പിച്ചത്. ചില വിദ്യാർത്ഥികൾ “നന്ദി, നിങ്ങൾക്കും അങ്ങനെതന്നെ” എന്ന് പ്രതികരിക്കും. എന്നാൽ ഒരു ദിവസം ഒരു വിദ്യാർത്ഥി "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പ്രതികരിച്ചു,.” ആശ്ചര്യത്തോടെ “ഞാനും നിന്നെ സ്നേഹിക്കുന്നു" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. താൻ ആഗ്രഹിച്ചതുപോലെ മുഖാമുഖം പഠിപ്പിക്കാതെ തന്റെ കമ്പ്യൂട്ടർ സ്ക്രീനിനെ നോക്കി പഠിപ്പിക്കേണ്ടി വരുന്ന പ്രൊഫസ്സർക്ക് കൃതജ്ഞതയായി ഒരു ‘സ്നേഹ’ ചങ്ങല സൃഷ്ടിക്കാൻ സഹപാഠികൾ തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം പഠിപ്പിച്ചു തീർന്നപ്പോൾ പ്രൊഫസ്സർ പറഞ്ഞു “അടുത്ത തവണ കാണാം,“ അതിനു വിദ്യാർത്ഥികൾ ഒരോരുത്തരായി “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു. ഈ രീതി മാസങ്ങളോളം അവർ തുടർന്നു. ഇത് വിദ്യാർത്ഥികളുമായി ഉറച്ച ബന്ധം സൃഷ്ടിച്ചെന്നും അവരിപ്പോൾ “കുടുംബം ആണെന്ന് തോന്നുന്നു എന്നുംഅധ്യാപകൻ പറഞ്ഞു.
1 യോഹന്നാൻ 4:10–21ൽ ദൈവീക കുടുംബത്തിലെ അംഗമെന്ന നിലയിൽ നമുക്ക് ദൈവത്തോട് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയാനുള്ള അനേക അവസരങ്ങൾ കാണുന്നു: തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചു (വാ.10). നമ്മുടെ ഉള്ളിൽ വസിക്കുവാൻ തന്റെ ആത്മാവിനെ നൽകി (വാ. 13, 15). അവിടുത്തെ സ്നേഹം എപ്പോഴും വിശ്വാസയോഗ്യമാണ് (വാ. 16),അതിനാൽ നമുക്ക് ഒരിക്കലും ന്യായവിധിയെ ഭയപ്പെടേണ്ടതില്ല. (വാ. 17). “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു” നമ്മെ അവനെയും മറ്റുള്ളവരെയും സ്നേഹിക്കാൻ പ്രാപ്തരാക്കി (വാ. 19).
ദൈവജനത്തോട് ഒത്തുകൂടുമ്പോൾ അവിടുത്തെ സ്നേഹിക്കാനുള്ള നിങ്ങളുടെ കാരണങ്ങൾ പങ്കു വെക്കുക. ദൈവത്തിനു ഒരു “ഞാൻ അങ്ങയെ സ്നേഹിക്കുന്നു” ശൃംഖല ഉണ്ടാക്കുന്നത് ദൈവത്തിനു മഹത്വം കൊടുക്കുന്നതും നിങ്ങളെ അവിടുത്തോട് കൂടുതൽ അടുപ്പിക്കുന്നതും ആയിരിക്കും.
കുശവന്റെ ചക്രം
1952ൽ ഒരു കടയുടമ അശ്രദ്ധരായ ആളുകൾ കടയിലെ സാധങ്ങൾ പൊട്ടിക്കുന്നുത് തടയാനായി ഇങ്ങനെ ഒരു ബോർഡ് വെച്ചു: “നിങ്ങൾ പൊട്ടിക്കുന്നത് നിങ്ങൾ വാങ്ങുക" (You break it, you buy it). ആകർഷകമായ ഈ വാചകം സാധനം വാങ്ങുന്നവർക്ക് ഒരു മുന്നറിയിപ്പായി മാറി. ഇതു പോലുള്ള മുന്നറിയിപ്പുകൾ ഇപ്പോൾ പല വ്യാപാരശാലകളിലും കാണാം.
യഥാർത്ഥ കുശവന്റെ കടയിൽ വിരോധാഭാസം പോലെ മറ്റൊരു സൂചന വെക്കാം. “നിങ്ങൾ ഇത് പൊട്ടിച്ചാൽ ഞങ്ങളതിനെ മികച്ച മറ്റെന്തെങ്കിലും ആക്കാം.” അത് തന്നെയാണ് യിരമ്യാവ് 18ൽ വെളിപ്പെടുത്തിയിരിക്കുന്നത്.
യിരമ്യാവ് കുശവന്റെ വീട് സന്ദർശിച്ചു, അവിടെ കുശവൻ "ഉടഞ്ഞുപോയ" കളിമണ്ണ് ശ്രദ്ധയോടെ മെനഞ്ഞു “മറ്റൊരു പാത്രമാക്കിത്തീർത്തു“(വാ. 4) എന്ന് കണ്ടു. ദൈവം ഒരു വിദഗ്ദനായ കുശവൻ ആണെന്നും, നമ്മൾ കളിമണ്ണാണെന്നും പ്രവാചകൻ ഓർമ്മിപ്പിക്കുന്നു. ദൈവം സർവ്വശക്തനായതുകൊണ്ട് താൻ നിർമ്മച്ചതിനെ ഉപയോഗിച്ച് തിന്മയെ നശിപ്പിക്കാനും നമ്മിൽ സൗന്ദര്യം ഉണ്ടാക്കുവാനും കഴിയും.
തകർന്നോ ഉടഞ്ഞോ ഇരിക്കുമ്പോഴും ദൈവത്തിനു നമ്മളെ പണിയാൻ കഴിയും. വിദഗ്ദ്ധ കുശവാനായ അവിടുന്ന്, നമ്മുടെ തകർന്ന കഷണങ്ങളിൽ നിന്നും പുതിയ അമൂല്യമായ പാത്രം ഉണ്ടാക്കുവാൻ കഴിയുന്നവനും അങ്ങനെ ചെയ്യാൻ തയ്യാറുള്ളവനുമാണ്. നമ്മുടെ തകർന്ന ജീവിതങ്ങളെ, കുറ്റങ്ങളെ, മുൻ പാപങ്ങളെ ഒന്നും ഉപയോഗശൂന്യമായ വസ്തുക്കളായി അവിടുന്ന് കാണുന്നില്ല. പകരം അവിടുന്ന് നമ്മുടെ പൊട്ടിയ കഷണങ്ങളെ എടുത്ത് ഏറ്റവും മികച്ചതെന്ന് തനിക്ക് തോന്നുന്നതുപോലെ രൂപാന്തരം വരുത്തുന്നു.
നമ്മുടെ തകർന്ന അവസ്ഥയിലും നമ്മുടെ വിദഗ്ദ്ധ കുശവനു നാം ഉന്നത മൂല്യമുള്ളവരാണ്. നമ്മുടെ തകർന്ന ജീവിതങ്ങൾ അവിടുത്തെ കരത്തിൽ, അവിടുത്തേക്ക് ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ മനോഹര പാത്രങ്ങളായി രൂപപ്പെടുത്താൻ കഴിയും. (വാ.4).
ഇത് കൃപയാണ്
പരോളിലിറങ്ങിയ കുറ്റവാളി ജീൻ വാൽ ജീൻ ഒരു പുരോഹിതന്റെ വെള്ളിപ്പാത്രം മോഷ്ടിക്കുന്നിടത്താണ് പാവങ്ങൾ (ഒരു ഫ്രഞ്ച് ചരിത്ര നോവൽ) ആരംഭിക്കുന്നത് . അയാൾ പിടിക്കപ്പെടുകയും ഖനിയിലേക്ക് തിരികെ കൊണ്ടു പോകുമെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ താൻ ആ വെള്ളി വാൽ ജീനിനു നൽകിയതാണെന്ന് അവകാശപ്പെട്ട് പുരോഹിതൻ എല്ലാവരേയും ഞെട്ടിക്കുന്നു. പോലീസ് പോയതിനു ശേഷം “നീ ഇനി തിന്മക്കല്ല നന്മക്കുള്ളവനാണ് എന്ന് അയാൾ കള്ളനോട് പറഞ്ഞു.”
ഇത്ര ഉദാരമായ സ്നേഹം വിരൽ ചൂണ്ടുന്നത് സർവ്വ കൃപയുടേയും ഉറവിടമായ സ്നേഹത്തിലേക്കാണ്. ആ നഗരത്തിൽ തന്നെ രണ്ടു മാസം മുൻപ് അവർ യേശുവിനെ ക്രൂശിച്ചു എന്ന് പെന്തക്കോസ്ത് ദിനത്തിൽ കേൾവിക്കാരോടു പത്രോസ് പറഞ്ഞു. തകർന്ന ഹൃദയനുറുക്കത്തോടെ അവരെന്തു ചെയ്യണം എന്ന് ജനം ചോദിച്ചു. “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ“ (അപ്പോ.പ്രവൃത്തികൾ 2:38) എന്ന് പത്രോസ് മറുപടി പറഞ്ഞു. അവർ അർഹിച്ചിരുന്ന ശിക്ഷ യേശു സഹിച്ചു. ഇപ്പോൾ അവർ അവനിൽ വിശ്വസിച്ചാൽ അവരുടെ പിഴ ക്ഷമിക്കപ്പെടും.
ഓ, കൃപയുടെ വിരോധാഭാസം. ക്രിസ്തുവിന്റെ മരണത്താൽ മാത്രമേ ജനങ്ങൾക്ക് പാപക്ഷമ ലഭിക്കുകയുള്ളൂ—അവരാണ് ആ മരണത്തിനു ഉത്തരവാദികൾ. ദൈവം എത്ര കൃപാലുവും ശക്തനുമാണ്! മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ പാപം ഉപയോഗിച്ചു നമുക്ക് രക്ഷ സാധിപ്പിച്ചു. ക്രിസ്തുവിനെ ക്രൂശിച്ച പാപം കൊണ്ട് ദൈവം മുൻപേ ഇങ്ങനെ ചെയ്തെങ്കിൽ, അവനു നന്മയായി മാറ്റാൻ കഴിയാത്തത് ഒന്നുമില്ലെന്ന് നാം ഊഹിച്ചക്കാം. “ദൈവത്തെ സ്നേഹിക്കുന്നവർക്ക്…സകലവും നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്ന” ആ ദൈവത്തിൽ ആശ്രയിക്കാം. (റോമർ 8:28)
ദൈവത്തിൽ നിന്നും ഒളിക്കുക
ഞാൻ കണ്ണുകൾ മുറുക്കെയടച്ച് എണ്ണാൻ തുടങ്ങി. മൂന്നാം ക്ലാസ്സിലെ സഹപാഠികൾ ഒളിക്കാൻ സ്ഥലം അന്വേഷിച്ച് പാഞ്ഞു. ഒരോ അലമാരയും പെട്ടിയും അറകളും പരിശോദിച്ചതിനു ശേഷവും ഒരു സുഹൃത്തിനെ പോലും എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ചുമരിൽ തൂക്കി ഇട്ടിരുന്ന ചിത്രപ്പുല്ല് ചെടിയുടെ പിന്നിൽ നിന്നും അവൾ പുറത്തു ചാടിയപ്പോൾ പരിഹാസ്യമായി തോന്നി. അവളുടെ തല മാത്രമായിരുന്നു ചെടികൊണ്ട് മറഞ്ഞിരുന്നത്—ശരീരം മുഴുവൻ പുറത്തു കാണാമായിരുന്നു!
ഏദൻ തോട്ടത്തിലായിരുന്ന ആദമും ഹവ്വയും ദൈവത്തിൽ നിന്നും “ഒളിച്ചപ്പോൾ" ദൈവം സർവ്വജ്ഞാനി ആകയാൽ, അവർ ദൈവത്തിന്റെ “കാഴ്ചയിൽ” തന്നെ ആയിരുന്നു (ഉല്പത്തി 3:8). പക്ഷേ അവർ എന്തെങ്കിലും കുട്ടിക്കളികൾ കളിക്കുകയായിരുന്നില്ല; ദൈവം തിന്നരുതെന്ന് പറഞ്ഞ വൃക്ഷത്തിന്റെ ഫലം തിന്നതു മൂലം അവർ അവരുടെ തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവും—ലജ്ജയും—പെട്ടന്ന് അനുഭവിക്കുകയായിരുന്നു.
ദൈവത്തിന്റെ കല്പന അനുസരിക്കാതിരുന്നപ്പോൾ ആദമും ഹവ്വയും ദൈവത്തിൽ നിന്നും അവിടുത്തെ സ്നേഹപൂർവ്വമായ കരുതലിൽ നിന്നും അകന്നു. ക്രോധത്താൽ അവരെ വിട്ട് പോകുന്നതിനു പകരം അവിടുന്ന് “നീ എവിടെ“ എന്ന് ചോദിച്ച് അവരെ തേടി ചെന്നു. അവർ എവിടെയാണെന്ന് അവിടുന്ന് അറിയാഞ്ഞിട്ടല്ല, പക്ഷേ അവരോടുള്ള ആർദ്ര കരുതൽ അവർ അറിയണമെന്ന് അവിടുന്ന് ആഗ്രഹിച്ചു(വാ. 9).
എനിക്ക് എന്റെ കൂട്ടുകാരി ഒളിച്ചിരുന്ന സ്ഥലം കാണാൻ കഴിഞ്ഞില്ല, എന്നാൽ ദൈവം എപ്പോഴും നമ്മെ കാണുന്നു, നമ്മെ അറിയുന്നു—അവിടുത്തെ കണ്മുന്നിൽ തന്നെ ആണ് നമ്മൾ. ആദമിനേയും ഹവ്വയേയും തേടി വന്നതു പോലെ നമ്മേയും നാം “പാപികൾ ആയിരിക്കുമ്പോൾതന്നെ” യേശു തേടി വന്നു—ക്രൂശിൽ മരിച്ചു “നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (റോമർ 5:8). നമുക്കിനി ഒളിക്കേണ്ട കാര്യമില്ല.