അലാസ്കയിൽ കാൽനടയായിവിനോദയാത്രചെയ്യുമ്പോൾ, ടിം മുമ്പ് കണ്ടിട്ടില്ലാത്ത ഒരു കാര്യം കണ്ടു. ഹിമപാളികളെക്കുറിച്ചു താൻ പ്രൊഫഷണലായി പഠിച്ചിട്ടുണ്ടെങ്കിലും, അവിടെയുള്ള ധാരാളം ചെറിയ പന്തുകൾ പോലുള്ള ഹിമപായലുകളുടെ (ഒരുതരം സസ്യം) കാഴ്ച അദ്ദേഹത്തിന് തികച്ചും പുതിയതായിരുന്നു. പച്ചനിറമുള്ള “ഹിമപായൽപന്തുകളെ”വർഷങ്ങളോളം നിരീക്ഷിച്ചതിനുശേഷം, ടിമ്മും സഹപ്രവർത്തകരും ഒരുകാര്യം കണ്ടെത്തി – മരങ്ങളിലെ പായലിൽ നിന്ന് വ്യത്യസ്തമായി, ഹിമപായൽപന്തുകൾസ്വതന്ത്രമായിനില്ക്കുകയാണ്; അതിലും ആശ്ചര്യകരമായ കാര്യം, അവർ കൂട്ടംകൂടി ഒരു ആട്ടിൻകൂട്ടം പോലെ ഒരുമിച്ച് നീങ്ങുന്നു എന്നാണ്. ആദ്യം, ടിമ്മും സഹപ്രവർത്തകരും അത് കാറ്റിൽ പറന്നതാണോ അല്ലെങ്കിൽ താഴേക്ക് ഉരുളുന്നതാണോഎന്ന് സംശയിച്ചു, പക്ഷേ അവരുടെ ഗവേഷണം ആ ഊഹങ്ങളെ തള്ളിക്കളഞ്ഞു.
അലാസ്കയിലെ ഹിമപായൽപന്തുകൾ എങ്ങനെയാണ് നീങ്ങുന്നതെന്ന് അവർ ഇതുവരെ കണ്ടെത്തിയില്ല. അത്തരം നിഗൂഡതകൾ ദൈവത്തിന്റെ സർഗ്ഗാത്മകതയെ ഉയർത്തിക്കാട്ടുന്നു. ദൈവം തന്റെ സൃഷ്ടിയിൽ, ചെടികളുടെയും മരങ്ങളുടെയും രൂപത്തിൽ “സസ്യങ്ങൾ ഉത്പാദിപ്പിക്കുവാൻ” ഭൂമിയെ നിയമിച്ചു (ഉല്പത്തി 1:11). അവന്റെ രൂപകൽപ്പനയിൽ ഹിമപ്രദേശത്തെ പായൽപന്തുകളും ഉൾപ്പെടുന്നു.അവവളരുന്നതിന്അനുയോജ്യമായ ഒരു ഹിമപ്രദേശം സന്ദർശിച്ചാൽ നമുക്കത് നേരിൽ കാണുവാൻ സാധിക്കും.
പായൽപന്തുകൾ 1950 കളിൽ കണ്ടെത്തിയതുമുതൽ അവയുടെ പച്ചനിറസാന്നിദ്ധ്യത്താൽ അവ ശാസ്ത്രജ്ഞരെ ആകർഷിക്കുന്നു. ദൈവം താൻ സൃഷ്ടിച്ച സസ്യങ്ങളെ നിരീക്ഷിച്ചപ്പോൾ, “അത് നല്ലതു” എന്നു പ്രഖ്യാപിച്ചു (1:12). ദൈവത്തിന്റെ ബൊട്ടാണിക്കൽ ചിത്രപ്പണികളാണു നമുക്ക് ചുറ്റും. അവ ഓരോന്നും അവന്റെ സൃഷ്ടിപരമായ കഴിവിന്റെ ശ്രേഷ്ഠതയേ പ്രകടിപ്പിക്കുകയും, അവനെ ആരാധിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവൻ ഉണ്ടാക്കിയ ഓരോ വൃക്ഷത്തെയും ചെടിയേയും കുറിച്ചു നമുക്ക് സന്തോഷിക്കുവാൻ കഴിയും – കാരണം അതു നല്ലതാണ്!
ദൈവം സൃഷ്ടിച്ച എന്തെങ്കിലും, നിങ്ങൾക്ക് സന്തോഷം നൽകിയത് എപ്പോഴാണ്? അവന്റെ സൃഷ്ടിപരമായ പ്രവർത്തനത്തിന്റെ ഏത് വശമാണ് നിങ്ങൾക്കവനെ ആരാധിക്കുവാൻ പ്രേരണ നല്കുന്നത്?
ദൈവമേ, നിന്റെ സൃഷ്ടിയുടെ അത്ഭുതത്തിനായും, അതിലൂടെ നിന്നെക്കുറിച്ച് അറിയുവാനുള്ള അവസരം നൽകിയതിനായും നന്ദി.