ഋതുക്കളുടെ മാറ്റവുമായിബന്ധപ്പെട്ടാണ് എല്ലായിടത്തുമുള്ളതമിഴ് കുടുംബങ്ങൾ തമിഴ് പുതുവർഷം ആഘോഷിക്കുന്നത്. സാധാരണയായി ജനുവരി പകുതിയോടെവരുന്ന തമിഴ് പുതുവർഷം, കുടുംബസംഗമങ്ങളുടെയും വേളയാണ്.    അതുമായി ബന്ധപ്പെട്ട പല പാരമ്പര്യങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. ആ സമയം അവർ പുതുവസ്ത്രങ്ങൾ വാങ്ങിക്കുകയും, വീടുകൾ നന്നായി വൃത്തിയാക്കുകയും, വീട്ടിലുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും കൊടുക്കുകയും ചെയ്തുകൊണ്ടു പഴയ ബന്ധങ്ങൾ പുതുക്കുന്നു. ഭൂതകാലത്തെ മറക്കുവാനും പുതിയതുടക്കത്തോടെപുതുവർഷം ആരംഭിക്കുവാനും ഇത് ഓർമ്മിപ്പിക്കുന്നു.

ഇതുപോലുള്ള പാരമ്പര്യങ്ങൾ ക്രിസ്തുവിലുള്ള നമ്മുടെ പുതിയ ജീവിതത്തെ ഓർമ്മപ്പെടുത്തുന്നു. നാം ആരായിരുന്നുഎന്നതും, എന്തു പ്രവർത്തിച്ചുഎന്നതും പിന്നിൽ എറിഞ്ഞുകളയുവാൻ കഴിയും.  യേശുക്രിസ്തുവിന്റെകുരിശിലെ മരണം മൂലംസമ്പൂർണ്ണപാപക്ഷമലഭിച്ചതിനാൽനമ്മുടെ പഴയ കാലമോർത്ത്സ്വയംപഴിക്കുന്നത് അവസാനിപ്പിക്കുവാനും കുറ്റബോധം ഇല്ലാതിരിക്കുവാനുംകഴിയും. കൂടാതെ, യേശുവിനെപ്പോലെ ആകുവാൻ അനുദിനരൂപാന്തരംപ്രാപിക്കുന്നതിന്പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ടു നമുക്കൊരുപുതുജീവിതം ആരംഭിക്കാനുമാകും.

അതിനാലാണ്പൗലോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത് “പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!” (2കൊരി. 5:17)എന്ന്. “ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു”(5:19), എന്ന ലളിതവും ശക്തവുമായ സത്യം നിമിത്തം നമുക്കും ഇത് പറയാൻ കഴിയും. 

നമുക്കു ചുറ്റുമുള്ളവർനമ്മുടെ തെറ്റുകൾ മറക്കുവാൻ തയ്യാറാകണമെന്നില്ല, എന്നാൽ ഇപ്പോൾ  “ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ലാത്തതിനാൽ” (റോമർ 8: 1) നമുക്ക് സന്തോഷിക്കാം. പൗലോസ് ചൂണ്ടിക്കാണിച്ചതുപോലെ, “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” (റോമർ 8:31). അതിനാൽ, ക്രിസ്തുയേശുവിലൂടെ ദൈവം നമുക്ക് നൽകിയ പുതിയ തുടക്കത്തെ നമുക്കാസ്വദിക്കാം.