“കൈകൾ  പുറകിൽ കെട്ടുക. അപ്പോൾ എല്ലാം ശരിയാകും.” ഒരു ഗ്രൂപ്പിനോട് സംസാരിക്കുവാൻ തുടങ്ങുന്നതിനുമുമ്പ് ജാന്റെ ഭർത്താവ് അവൾക്ക് എപ്പോഴും നൽകുന്ന സ്നേഹപൂർണ്ണമായ ഉപദേശമാണിത്. ആളുകളിൽമതിപ്പുളവാക്കുന്നതിനും ഒരു സാഹചര്യം നിയന്ത്രിക്കേണ്ടിവരുമ്പോഴുംഒക്കെ, അവൾ ഈരീതിയിൽനിന്നു,കാരണം ഇത് മറ്റുള്ളവരെനന്നായി ശ്രദ്ധിക്കുവാനും ശ്രവിക്കുവാനും സഹായിച്ചു. മറ്റുള്ളവരെ സ്നേഹിക്കുവാനും എളിമയുള്ളവളായിരിക്കുവാനും പരിശുദ്ധാത്മാവിന് അവളെ വിധേയപ്പെടുത്തുവാനുംസ്വയം ഓർമ്മപ്പെടുത്തുവാൻ അവൾ ഇത് ഉപയോഗിച്ചു.

എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന ദാവീദ് രാജാവിന്റെ വീക്ഷണമാണ് എളിമയെക്കുറിച്ചുള്ള ജാനിന്റെ അടിസ്ഥാനം. ദാവീദ് ദൈവത്തോട് പറഞ്ഞു, “നീ എന്റെ കർത്താവാകുന്നു; നിന്നെക്കൂടാതെ എനിക്ക് ഒരു നന്മയും ഇല്ല “(സങ്കീ. 16: 2). ദൈവത്തെ വിശ്വസിക്കുവാനും അവന്റെ ഉപദേശം തേടുവാനും അവൻ പഠിച്ചു: “രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.” (16:7) ദൈവം തന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു താൻ കുലുങ്ങിപ്പോകയില്ലന്ന് അവനറിയാമായിരുന്നു. (16:8). തന്നെ സ്നേഹിക്കുന്ന ശക്തനായ ദൈവത്തിൽ ആശ്രയമർപ്പിച്ചിരുന്നതിനാൽ സ്വയപ്രശംസഒട്ടുമില്ലായിരുന്നു.

നിരാശ തോന്നുമ്പോൾ നമ്മെ സഹായിക്കുവാനോ വിഷമം തോന്നുമ്പോൾ നമുക്ക് വാക്കുകൾ നൽകുവാനോ നാം എല്ലാ ദിവസവും ദൈവത്തിങ്കലേക്ക് നോക്കിയാൽ, നമ്മുടെ ജീവിതത്തിൽ അവൻ അത്ഭുതം പ്രവർത്തിക്കുന്നത് നമ്മൾ കാണും. ജാൻ പറയുന്നു:“നാം ദൈവവുമായി പങ്കുചേരുമ്പോൾ, അവൻ സഹായിക്കുന്നതിനാൽ, ഏതു കാര്യവും നന്നായി ചെയ്യുവാൻ കഴിയും എന്നു നമുക്ക് മനസ്സിലാകും.”

നമുക്ക് മറ്റുള്ളവരെ സ്നേഹത്തോടെ നോക്കാം,താഴ്മയുടെഭാവമായി കൈകൾ പുറകിൽ കെട്ടി,  എല്ലാം ദൈവത്തിൽ നിന്നാണ് വരുന്നതെന്ന് ഓർക്കാം.