അബിശ്വാസ് തന്റെ മോട്ടോർ സൈക്കിളിൽ പോകുമ്പോൾ ഒരു കാർ അവന്റെ പാതയിലേക്ക് പാഞ്ഞുകയറി അവനെ ഇടിച്ചിട്ടു. അത്യാസന്ന വാർഡിൽ രണ്ടാഴ്ച കിടന്ന അവൻ ഉണർന്നപ്പോൾ, ഏറ്റവും മോശമായ അവസ്ഥയിലാണ് താന്നെന്ന് അവൻ മനസ്സിലാക്കി. നട്ടെല്ലിന് കാര്യമായി ക്ഷതമേറ്റുതുമൂലം അരക്കെട്ടിനു താഴെ, അവനു പക്ഷാഘാതം ബാധിച്ചു. സുഖംപ്രാപിക്കുവാൻ അബിശ്വാസ് വളരെ പ്രാർത്ഥിച്ചു, പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല. പകരം, ദൈവം തന്നെ കരുണയോടെ പഠിപ്പിച്ചത്,”ക്രിസ്തുവിന്റെ സ്വരൂപത്തോടു അനുരൂപരാകുക എന്നതാണ് ജീവിതത്തിന്റെ ഉദ്ദേശ്യം -നിർഭാഗ്യവശാൽ, എല്ലാം നന്നായുംഅനുകൂലവുമായിരിക്കുമ്പോൾ അത് സംഭവിക്കില്ല. എന്നാൽ. . . ജീവിതം കഠിനമാകുമ്പോൾ, ഓരോ ദിവസവും ജീവിക്കുവാൻ, പ്രാർത്ഥനയിലൂടെ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾഅത് സംഭവിക്കുന്നു.”
ദൈവത്തോടുള്ള നമ്മുടെ ശരിയായ നിലപാടിന്റെ രണ്ട് നേട്ടങ്ങൾ അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു: “കഷ്ടതകളിൽ ഉണ്ടാകുന്ന സന്തോഷവും സഹിഷ്ണതയും” (റോമർ 5: 3-4). ഈ രണ്ട് നേട്ടങ്ങൾ, കഷ്ടതകൾ എല്ലാം സഹിഷ്ണുതയോടെ സഹിക്കുവാനോ, ചിലർ ചെയ്യുന്നതുപോലെ വേദനയിൽ ആനന്ദം കണ്ടെത്തുവാനോ ഉള്ള ആഹ്വാനമല്ല; കഷ്ടതകളിലും ദൈവത്തിലുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസം പ്രകടിപ്പിക്കുവാനുള്ള ക്ഷണമാണത്. ക്രിസ്തുവിനോടൊപ്പം കഷ്ടത സഹിക്കുന്നത്, “സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു”(5:3-4). സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ ഒരിക്കലും കൈവിടുകയില്ല, മറിച്ച് നാം കടന്നുപോകുന്ന അഗ്നിശോധനയിൽ അവൻ നമ്മോടുകൂടെ ഇരിക്കുംഎന്ന വിശ്വാസത്തിൽ നിന്നാണ് ഇതെല്ലാം ഉളവാകുന്നത്.
നമ്മുടെ കഷ്ടതകളിൽ ദൈവം നമ്മെ കാണുകയും, അവനിൽ വളരുവാൻ സഹായിക്കുകയും ചെയ്യുന്നു.കഷ്ടതകളെഅവന്റെ അനിഷ്ടമായി കാണുന്നതിനുപകരം,നമ്മുടെ സ്വഭാവത്തെ മിനുസപ്പെടുത്തുവാനും രൂപപ്പെടുത്തുവാനും അവയെഅവൻ ഉപയോഗിക്കുന്നതാണെന്ന്കാണുവാനും,തന്മൂലം തന്റെ സ്നേഹം “നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുന്നത്”(5:5) അനുഭവിക്കുവാനുംഇടയാകട്ടെ.
യേശുവിന്റെ ശക്തിയാൽ, കഷ്ടതകൾ കൈകാര്യം ചെയ്യുന്നതിന് നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും എന്ത് മാറ്റമാണ് വരുത്തേണ്ടത്? ഈ ആഴ്ചയിൽ നിങ്ങൾക്കുണ്ടാകുന്ന വെല്ലുവിളികൾ സഹിക്കുവാനും അതിൽ സന്തോഷിക്കുവാനും കഴിയുന്ന ഒരു പ്രായോഗിക മാർഗ്ഗം എന്താണ്?
യേശുവേ, ഈ ജീവിതത്തിൽ അനുദിനം നിലനിൽക്കാൻ വേണ്ടത് നീ എനിക്കു നൽകുമ്പോൾ, ഞാൻ നിന്നിൽ പ്രതീക്ഷയും സന്തോഷവും കണ്ടെത്തട്ടെ.
കഷ്ടപ്പെടുന്ന മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനെക്കുറിച്ച് കൂടുതലറിയുവാൻ DiscoverySeries.org/Q0729 സന്ദർശിക്കുക.