എന്റെ സുഹൃത്ത് രാത്രിയിൽ ഉണർന്നിരിക്കുമ്പോൾ, “മൈ ജീസസ് ഐ ലവ് ദി” എന്ന ഗാനത്തിന്റെ വരികൾ ചിന്തിക്കും. ദൈവത്തിന്റെ വാഗ്ദാനങ്ങളും, അവനെ സ്നേഹിക്കുവാൻ ഇടയാക്കുന്ന പല കാരണങ്ങളും അതു ഓർമ്മിപ്പിക്കുന്നതിനാൽ അവൾ .അതിനെ അവളുടെ “അർദ്ധരാത്രി” ഗാനം എന്ന് വിളിക്കുന്നു.

ഉറക്കം ജീവിതത്തിന്റെ അനിവാര്യമായ ഭാഗമാണ്; പക്ഷേ ചിലപ്പോൾ അത് ലഭിക്കുവാൻ ബുദ്ധിമുട്ടാണ്. ചില സമയങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശബ്ദം നമ്മുടെ അനുതപിക്കാത്ത പാപങ്ങളെ മനസ്സിലേക്ക്  കൊണ്ടുവരും. അല്ലെങ്കിൽ നമ്മുടെ ജോലി, ബന്ധങ്ങൾ, സാമ്പത്തിക അവസ്ഥ, ആരോഗ്യം, അല്ലെങ്കിൽ നമ്മുടെ കുട്ടികൾ എന്നിവയെക്കുറിച്ച് നമ്മൾ വിഷമിക്കുവാൻ തുടങ്ങും.  അല്ലെങ്കിൽ നമ്മുടെ തലച്ചോറിലെ ഒരു ഭാഗം, ഒരു കാല്പനിക  ഭാവിയെക്കുറിച്ചു ചിന്തിക്കുവാൻ തുടങ്ങും. അൽപ്പം ഉറങ്ങി എന്നു നമ്മൾ വിചാരിക്കും, പക്ഷേ ക്ലോക്കിൽ നോക്കുമ്പോൾ ഒട്ടും ഉറങ്ങിയിട്ടില്ല എന്നു മനസ്സിലാകും. 

സദൃശവാക്യങ്ങൾ 3: 19-24 -ൽ, ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിന്റെ ജ്ഞാനവും വിവേകവും വകതിരിവും  നമ്മുടെ മനസ്സിൽ ഉൾക്കൊണ്ടാൽസമാധാനമായി ഉറങ്ങുവാനുള്ള അനുഗ്രഹം നമുക്ക് ഉണ്ടാകുമെന്ന് ശലോമോൻ രാജാവ് നിർദ്ദേശിച്ചു. വാസ്തവത്തിൽ, അദ്ദേഹം പറയുന്നത്, “അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും… നീ കിടപ്പാൻ പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.”(3:22, 24).

നമ്മുടെ കുഴഞ്ഞുമറിഞ്ഞ ചിന്തകളിൽ നിന്ന് ദൈവത്തിലേക്കും അവന്റെ സ്വഭാവത്തിലേക്കും നമ്മുടെ ശ്രദ്ധ പൂർണ്ണമായി  കേന്ദ്രീകരിക്കുവാൻ ഒരുപക്ഷേ നമുക്ക് ഒരു “അർദ്ധരാത്രി” പാട്ടോ, പ്രാർത്ഥനയോ അല്ലെങ്കിൽ ഒരു ബൈബിൾ വാക്യമോ മൃദുവായി മന്ത്രിക്കുവാൻ ആവശ്യമായിരിക്കാം. ശുദ്ധമായമനസ്സാക്ഷിയും, ദൈവത്തിന്റെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും നേരെ നന്ദിയുള്ള ഒരു ഹൃദയവും നമുക്ക് മധുരമുള്ള ഉറക്കം പ്രദാനം ചെയ്യും.