ആരോൺ ബർ, ആകാംക്ഷയോടെ യുഎസ് ജനപ്രതിനിധി സഭയിൽ നിന്നുള്ള വോട്ടിന്റെ ഫലത്തിനായി കാത്തിരുന്നു.  1800-ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ തോമസ് ജെഫേഴ്‌സണുമായി സമനില ഉണ്ടായതിനാൽ, തനിക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നിരുന്നാലും, താൻ പരാജയപ്പെട്ടു, തന്റെ ആത്മാവിൽ പകവളർന്നു. തന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കാത്തതിന് അലക്സാണ്ടർ ഹാമിൽട്ടനെതിരായ വിരോധം ഉള്ളിൽ ഉണ്ടായതിനെ തുടർന്ന്, ബർ നാല് വർഷത്തിനു ശേഷം ഹാമിൽട്ടനെഒരു ദ്വന്ദ്വയുദ്ധത്തിൽ വെടിവെച്ചു കൊന്നു. കൊലപാതകത്തിൽ പ്രകോപിതരായ അമേരിക്കൻ ജനത അയാൾക്ക് നേരെ തിരിഞ്ഞു. അവസാനം ബർ ഒരു വെറുക്കപ്പെട്ട വൃദ്ധനായിട്ടാണ് മരിച്ചത്. 

രാഷ്ട്രീയ നാടകങ്ങൾ ചരിത്രത്തിന്റെ ഒരു ദുരന്തഭാഗമാണ്. ദാവീദ് രാജാവ് മരണത്തോട് അടുക്കുമ്പോൾ, അദ്ദേഹത്തിന്റെ മകൻ അദോനീയാവു ദാവീദിന്റെ സേനാധിപതിയെയും ഒരു പ്രമുഖ പുരോഹിതനെയും കൂട്ടുപിടിച്ച് തന്നെത്താൻ രാജാവാകുവാൻ ശ്രമിച്ചു (1 രാജാക്കന്മാർ 1: 5-8). എന്നാൽ ദാവീദ് തനിക്കുശേഷം ശലോമോനെയാണ് രാജാവായി തിരഞ്ഞെടുത്തത് (1:17). പ്രവാചകനായ നാഥാന്റെ സഹായത്തോടെ,കലാപം ഇല്ലാതാക്കി (1:11-53). തുടർന്ന് ശലോമോൻ രാജാവ്,അദോനീയാവിനോടു  ക്ഷമിക്കുകയും അവനെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടും, താൻ രാജസ്ഥാനത്തേക്കുറിച്ചുള്ള മോഹം ഉപേക്ഷിച്ചില്ല. അതിനാൽ ശലോമോൻ അവനെ വധിക്കുവാൻ ഇടയായി (2: 13-25).

നമ്മുടേതല്ലാത്തത് ആഗ്രഹിക്കുന്നതു മനുഷ്യസഹജമാണ്! അധികാരമോ അന്തസ്സോ സ്വത്തുക്കളോ നാം എത്ര പിന്തുടർന്നാലും അത് ഒരിക്കലും നമ്മെ  തൃപ്തിപ്പെടുത്തുന്നില്ല. നാം എപ്പോഴും കൂടുതൽ എന്തെങ്കിലും ആഗ്രഹിച്ചുകൊണ്ടിരിക്കും. “തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്ന” (ഫിലിപ്പിയർ 2: 8) യേശുവിൽ നിന്ന് നാം എത്ര വ്യത്യസ്തരാണ്! 

വിരോധാഭാസമെന്നു പറയട്ടെ, നമ്മുടെ സ്വന്തം അഭിലാഷങ്ങളെ സ്വാർത്ഥമായി പിന്തുടരുന്നത് ഒരിക്കലും നമ്മുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ല. എന്നാൽ നമ്മുടെ ഭാവി ദൈവത്തിന് വിട്ടുകൊടുക്കുക എന്നതു മാത്രമാണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മാർഗ്ഗം.