സ്വിറ്റ്സർലൻഡിലെ ഒരു പർവ്വതത്തിൽ കയറുവാൻ ആഗ്രഹിച്ച ഒരു കുട്ടിയെക്കുറിച്ചുള്ള ഒരു പുസ്തകം ഒരുവേനൽക്കാലപഠനപരിപാടിക്കിടെഎന്റെ മകൻ വായിച്ചു. പർവ്വതത്തിൽകയറുവാനായി അവൻ വളരെയേറെപരിശീലനം നടത്തി എങ്കിലും ഒടുവിൽ പർവ്വതാരോഹണത്തിനായി പുറപ്പെട്ടപ്പോൾ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നില്ല. പകുതി ദൂരം കയറിയപ്പോഴേക്കും അവരുടെ ഒരു സംഘാംഗം രോഗബാധിതനായി. എന്നാൽ, തന്റെ ലക്ഷ്യം നേടുന്നതിനുപകരം കൂട്ടുകാരനെ പരിചരിക്കുവാൻ  കൂടെനിൽക്കുവാൻഅവൻ തീരുമാനിച്ചു.

ക്ലാസ് മുറിയിൽ ഈ കഥ വായിച്ചുകേട്ടതിനുശേഷം, അദ്ധ്യാപകൻ ചോദിച്ചു, “മല കയറാത്തതിനാൽ ആ പ്രധാന കഥാപാത്രം പരാജയപ്പെട്ടോ?” ഒരു വിദ്യാർത്ഥി പറഞ്ഞു, “അതെ, കാരണംപരാജയംഅവന്റെ DNA യിൽഉണ്ടായിരുന്നു.” പക്ഷേ മറ്റൊരു കുട്ടി സമ്മതിച്ചില്ല. ആ ചെറുപ്പക്കാരൻ ഒരു പരാജയമല്ലെന്ന് അവൻ ന്യായീകരിച്ചു, കാരണം മറ്റൊരാളെ സഹായിക്കുവാൻവേണ്ടി,താൻ ആഗ്രഹിച്ച കാര്യം ഉപേക്ഷിച്ച ആ വ്യക്തി, യാഥാർത്ഥത്തിൽ ഒരു വിജയിയാണ്.  

നാം നമ്മുടെ പദ്ധതികൾ മാറ്റിവെച്ച് മറ്റുള്ളവരെ സഹായിക്കുമ്പോൾ, യാഥാർത്ഥത്തിൽ നമ്മൾ യേശുവിനെപ്പോലെയാണ് പ്രവർത്തിക്കുന്നത്.യാത്രചെയ്തുകൊണ്ട് ദൈവത്തിന്റെ സത്യം പങ്കുവയ്ക്കുവാൻ യേശു തന്റെ ഭവനവും സമ്പത്തും അംഗീകാരവും ബലിയർപ്പിച്ചു. അവസാനം, നമ്മെ പാപത്തിൽ നിന്ന് മോചിപ്പിക്കുവാനും ദൈവസ്നേഹത്തെ പ്രദർശിപ്പിക്കുവാനും, അവൻ “തന്റെ പ്രാണനെ വെച്ചുകൊടുത്തു”(1 യോഹന്നാൻ 3:16). 

ഭൗമികവിജയം ദൈവത്തിന്റെ ദൃഷ്ടിയിലെ വിജയത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. പ്രയാസത്തിൽആയിരിക്കുന്നവരെയും, സങ്കടത്തിൽആയിരിക്കുന്നവരെയുംസഹായിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന അനുകമ്പയെ അവൻ വിലമതിക്കുന്നു (വാ .17). ആളുകളെ സംരക്ഷിക്കുവാൻ നാം എടുക്കുന്ന തീരുമാനങ്ങൾ അവൻ അംഗീകരിക്കുന്നു. ദൈവകൃപയാൽ, നമുക്ക് അവനോടുകൂടെ മറ്റുള്ളവരെയും സ്നേഹിക്കുവാൻ കഴിഞ്ഞാൽ, അതാണ് ഏറ്റവും വലിയ നേട്ടം.