നടക്കുമ്പോൾ മോഹിത്തിന് ചില ബാലൻസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ബാലൻസ് മെച്ചപ്പെടുത്തുവാൻ ഡോക്ടർ ഫിസിക്കൽ തെറാപ്പി നിർദ്ദേശിച്ചു. ഒരു സെഷനിൽ അദ്ദേഹത്തിന്റെ തെറാപ്പിസ്റ്റ് അദ്ദേഹത്തോട് പറഞ്ഞു, “നിങ്ങൾക്ക് കാണാനാകുന്നതിൽ നിങ്ങൾ വളരെയധികം വിശ്വസിക്കുന്നു, അത് തെറ്റായിരിക്കുമ്പോഴും! നിങ്ങളുടെ മറ്റ് ശരീര സംവിധാനങ്ങളെ നിങ്ങൾ വേണ്ടത്ര ആശ്രയിക്കുന്നില്ല-അതായത്, നിങ്ങൾ കാൽ ചവിട്ടുമ്പോൾ അനുഭവപ്പെടുന്നതും നിങ്ങളുടെ അകത്തെ ചെവിയിൽ ഉണ്ടാകുന്ന സിഗ്നലുകളും, നിങ്ങൾക്ക് സന്തുലിതാവസ്ഥ നിലനിർത്തുവാൻ സഹായിക്കുന്നതാണ്.
“നിങ്ങൾക്ക് കാണാനാകുന്നതിൽ നിങ്ങൾ വളരെയധികം വിശ്വസിക്കുന്നു” എന്ന പ്രയോഗം, ആട്ടിടയനായ ദാവീദിന്റെയും, ഗോലിയാത്തുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും കഥ ഓർമ്മയിൽ കൊണ്ടുവരുന്നു. നാൽപത് ദിവസം, ഫെലിസ്ത്യമല്ലനായ ഗോലിയാത്ത്, ഇസ്രായേൽ സൈന്യത്തെവെല്ലുവിളിച്ചു, തന്നോട് യുദ്ധം ചെയ്യാൻ ആരെയെങ്കിലും അയയ്ക്കാൻ അവരെ പരിഹസിച്ചു (1 സാമുവൽ 17:16). അവന്റെ ഭീമാകാരമായ ശരീരം കണ്ട് സ്വാഭാവികമായും അവർ ഭയപ്പെട്ടു. അപ്പോഴാണ്, തന്റെ മൂത്ത സഹോദരങ്ങൾക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുകൊടുക്കുവാൻ പിതാവിനാൽ അയയ്ക്കപ്പെട്ട യുവാവായ ദാവീദ് പ്രത്യക്ഷപ്പെട്ടത് (17:18).
ദാവീദ് ഈ അവസ്ഥയെ എങ്ങനെയാണ് വീക്ഷിച്ചത്? കാഴ്ചയാൽ അല്ല ദൈവത്തിലുള്ള വിശ്വാസത്താൽ! അവൻ ഭീമനെ കണ്ടു, പക്ഷേ അതിലും വലിയവനായ ദൈവം തന്റെ ജനത്തെ രക്ഷിക്കുമെന്ന് അവൻ വിശ്വസിച്ചു. അവൻ ഒരു ചെറുപ്പക്കാരനായിരുന്നിട്ടും, ശൗൽ രാജാവിനോട് പറഞ്ഞു, “ഈ ഫെലിസ്ത്യനെക്കുറിച്ച് വിഷമിക്കേണ്ട. . . . ഞാൻ അവനോട് യുദ്ധം ചെയ്യാൻ പോകുന്നു!”(17:32). പിന്നെ അവൻ ഗോലിയാത്തിനോട് പറഞ്ഞു, “യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” (17:47). അതുതന്നെയാണ് ദൈവം ചെയ്തതും.
ദൈവത്തിന്റെ സ്വഭാവത്തിലും ശക്തിയിലും ആശ്രയിക്കുന്നത്, കാഴ്ചയെക്കാൾ വിശ്വാസത്താൽ ജീവിക്കുവാൻ നമ്മെ സഹായിക്കും.
എന്താണ് ഇന്ന് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്? ദൈവത്തിലുള്ള വിശ്വാസത്താൽ നടക്കുക എന്നത് ഇക്കാലത്ത് എങ്ങനെ സാദ്ധ്യമാകും?
പ്രിയ ദൈവമേ, എന്റെ പോരാട്ടങ്ങളിൽ നിന്നെയും നിന്റെ സ്വഭാവത്തെയും വിശ്വസിക്കുക എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് എന്നെ കാണിക്കണമെ. അവിടുന്ന്ശക്തനും സ്നേഹവാനുമാണല്ലോ.